ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം- ഒന്നിച്ച് ഒന്നായ് ഒന്നാവാം

ഈ അധ്യയനവർഷത്തെ പ്രവേനോത്സവത്തിന് ജൂൺ 2, രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ തുടക്കം കുറിച്ചു. കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അ‍‍ഡ്വ. പി ഗവാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെംപർ, പ്രിൻസിപ്പൽ, ഹെഡ്‍മാസ്റ്റർ, പി ടി എ പ്രസി‍ഡന്റ്, ലിനീഷ് മാസ്റ്റർ, സുരേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിന് ശേഷം കുട്ടികളുടെയും, അധ്യാപകരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. എല്ലാകുട്ടികൾക്കും പായസം വിതരണം ചെയ്തു.

പരിസ്‍ഥിതിദിനാഘോഷം

ഈ വർഷത്തെ പരിസ്ഥിതിദിനം വ‍ൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന സന്ദേശം, പരിസ്ഥിതി ദിന റാലി, ഇൻഡോർ ഗാർഡനിങ്, പരിസ്ഥിതി ദിന ക്വിസ്, പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം(യു.പി), ചിത്രരചന മത്സരം (എച്ച് എസ്) എന്നീ പരിപാടികളോടെ ആഘോഷിച്ചു. വ‍ൃക്ഷത്തൈ നട്ടുകൊണ്ട് ഹെഡ്‍മാസ്റ്റർ മഹേഷ് മാഷ് പരിപാടി ഉദ്ഘാടനം ചെയ്‍തു.

പുലർകാലം

കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ പദ്ധതിയായ പുലർകാലം പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെംപർ ശ്രീ നജ്‍മ സി വി , 20/ 6/ 2025 വെള്ളിയാഴ്ച നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ , ഖാലിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഉഷ ടീച്ചർ വായന ക്ലാസ്സ് നടത്തി. എയ്‍റോബിക്സ്, യോഗ എന്നിവയായിരുന്നു മറ്റു പരിപാടികൾ.

അന്താരാഷ്‍ട്ര ലഹരി വിരുദ്ധദിനം

ലഹരി വിരുദ്ധക്ലബ്, എസ്.പി.സി, എൻ.എസ്.എസ് എന്നീ ക്ലബ്ബുകൾ സംയുക്തമായി, ലഹരി വിരുദ്ധദിനം ജൂൺ 26 ന്, വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രാർത്ഥനയോടുകൂടി സ്കൂൾ ഓ‍ിറ്റോറിയത്തിൽ പരിപാടി ആരംഭിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷം വഹിച്ചു. ഈ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണക്ലാസ്സിന് നേതൃത്വം നൽകിയത് ഉദ്ഘാടകനായ ശ്രീ അനിൽകുമാർ എം. കെ (ഇൻസ്പെക്ടർ ഓഫ് പോലീസ്, വളയം) ആയിരുന്നു. ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ, ഷബിത ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ, അഷിന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ഉഷ ടീച്ചർ നന്ദി പറഞ്ഞു. ലഹരി വര, ഉപന്യാസരചന, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ റാലി എന്നിവയായിരുന്നു പ്രധാന പരിപാടികൾ.