ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26
വിജയോത്സവം 2025 - 20-6-2025 വെളളി
പേരശ്ശനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവത്തിന്റെ ഭാഗമായി നടന്ന അനുമോദനസമ്മേളനം തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ SSLC, പ്ലസ്ടു,ഉന്നത വിജയികൾക്കും LSS USS , ഇൻസ്പെയർ അവാർഡ് ജേതാക്കൾക്കും ട്രോഫികൾ വിതരണം ചെയ്തു.PTA പ്രസിഡണ്ട് ഒ.കെ. സേതുമാധവൻ അധ്യക്ഷത യോഗത്തിൽ പ്രിൻസിപ്പൽ എ.സുലൈഖ സ്വാഗതവും ഹെഡ്മാസ്റ്റർ കെ . ബാബുരാജ് നന്ദിയും പറഞ്ഞു. വി.ടി. റസാഖ്, വി.എ. മുസ്തഫ, നിസാർ, അബ്ദുറഹ്മാൻ, ടി. സജിത് എന്നിവർ ആശംസകൾ നേർന്നു.
വായനമാസാചരണം - 2025 ജൂൺ 19- ജൂലൈ 19
വായനമാസാചരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പരിപാടികളുടെ ഉദ്ഘാടനം ജൂൺ 19 ന് പ്രത്യേക അസംബ്ലിയിൽ DHM പുഷ്പ ടീച്ചർ നിർവഹിച്ചു. എം.വി.രവീന്ദ്രൻ പി.എൻ .പണിക്കർ അനുസ്മരണം നടത്തി. 8C യിലെ ഫാത്തിമ ഹിബ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 9 B യിലെ ഗായത്രി പുസ്തകപരിചയവും 8B യിലെ അനുരുദ്ര കവിപരിചയവും നടത്തി. സ്കൂൾ ലൈബ്രറിയിലേക്ക് ഷീലടീച്ചർ 71 പുസ്തകങ്ങൾ സംഭാവന നൽകി. ബാലവേല വിരുദ്ധ പോസ്റ്റർ രചനയിൽ 8 B യിലെ വി.കെ.നിവേദിതയും, കെ.നിഹാലും, ഷിഫ്ന ഷെറിനും യഥാക്രമം 1,2,3 സ്ഥാനങ്ങൾ പങ്കിട്ടു'
ഈദ് ഫെസ്റ്റിനോടനുബന്ധിച്ച മാപ്പിളപ്പാട്ട് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് സ്റ്റാഫ് സെക്രട്ടറി സജിത് മാഷ്, പ്രശാന്തി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
പ്രവേശനോത്സവം 2025 - 02-06-2025 തിങ്കൾ
2025 -26 അധ്യയന വർഷത്തെ ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. SMC ചെയർമാൻ വി.ടി.അബ‍്‍ദ്ദുൾ റസാക്ക് അധ്യക്ഷത വഹിച്ച ചടങ്ങ് പി.ടി.എ പ്രസിഡന്റ് ഒ.കെ.സേതുമാധവൻ ഉദ്‍ഘാടനം ചെയ്‍തു. ഹെഡ്മാസ്റ്റർ പി.എസ്.ബാബുരാജ് സ്വാഗതം പറഞ്ഞു.പ്രിൻസിപ്പൽ സുലൈഖ, പി.ടി.എ വൈസ് പ്രസിഡൻറ് മുസ്തഫ.വി.എ ,0SA പ്രതിനിധി നിസാർ.സി.പി എന്നിവർ ആശംസകൾ പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി സജിത്ത്.ടി നന്ദി പറഞ്ഞു.
നവാഗതർക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കി.അക്ഷര തൊപ്പി വെച്ച് പ്രവേശന ഹാളിലേക്ക് പൂക്കൾ നൽകി സ്വീകരിച്ചു .സമ്മാനമായി കളർബുക്ക്, ക്രയോൺസ്, നോട്ട്ബുക്ക് എന്നിവ നൽകി. തുടർന്ന് എൽ .പി വിഭാഗം കുട്ടികളുടെ വെൽക്കം ഡാൻസ്, യു.പി വിഭാഗം കുട്ടികളുടെ ലഹരിക്കെതിരെയുള്ള നൃത്തശില്പം എന്നിവ ഉണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് ലിറ്റിൽകൈറ്റ് യൂണിറ്റിന്റെ പ്രവേശനോത്സവും നടന്നു.ലിറ്റിൽ കൈറ്റ് പരിശീലനം നൽകുന്ന സോഫ്റ്റ്‌വെയറുകൾ അവയുടെ ഉപരിപഠനത്തിനായുള്ള സ്ഥാപനങ്ങൾ ജോലി സാധ്യതകൾ എന്നിവ പരിചയപ്പെടുന്ന എക്സിബിഷനും,ലിറ്റിൽ കൈറ്റ് സിലബസ്,പ്രവേശന പരീക്ഷ എന്നിവ ഉൾപ്പെടുത്തിയ സെമിനാറും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടത്തി. തുടർന്ന് കുട്ടികൾക്ക് മധുരം നൽകി.
പരിസ്ഥിതി ദിനം - 2025 - 05-06-2025 വ്യാഴം

"എത്ര മനോഹരമായ വാസ്തുവിദ്യ മനുഷ്യർക്ക് സൃഷ്ടിക്കാൻ കഴിഞ്ഞാലും, ഒരു മരം പോലുള്ള അത്ഭുതകരമായ ഒരു വസ്തു അവർക്ക് ഒരിക്കലും സൃഷ്ടിക്കാൻ കഴിയില്ല." എന്ന പിയർ ലൂയിജി നെർവിയുടെ വാക്കുകളെ അന്വർഥമാക്കിക്കൊണ്ടായിരുന്നു പേരശ്ശന്നൂർ സ്‍കൂളിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ.
അഞ്ചു പതിറ്റാണ്ടിലേറെയായി കുരുന്നുകൾക്ക് തണലായി നിന്ന ആൽമര മുത്തശ്ശിയെയും, ആൽമരം നട്ട മുത്തശ്ശൻമാരെയും ആദരിക്കുന്ന ചടങ്ങ് ഏറെ ഹൃദ്യമായിരുന്നു. മുഹമ്മദ് കുട്ടി ഹാജി, വേലായുധേട്ടൻ പരമേശ്വരേട്ടൻ എന്നിവരാണ് 1973 ൽ സ്‍കൂൾ മുറ്റത്ത് ആൽമരങ്ങൾ നട്ടത്.ഒരു തൈ നട്ട് പേരശ്ശന്നൂരിന്റെ തണലായി മാറുകയായിരുന്നു ഇവർ.
പ്രകൃതി സംരക്ഷണ സന്ദേശം നൽകിക്കൊണ്ടുളള "പ്രകൃതി എന്റെ കൂട്ടുകാരൻ" എന്ന പരിപാടിയിൽ കുരുന്നുകൾ കയ്യൊപ്പ് പതിപ്പിച്ചും,തൈകൾ നട്ടും പരിസ്ഥിതി ദിനം മനോഹരമാക്കി. കഥ,കവിത,ലേഖനം,ക്വിസ്,സെമിനാർ,പോസ്റ്റർ നിർമ്മാണം പൂന്തോട്ട വിപുലീകരണം എന്നീ വിവിധ പരിപാടികളും നടന്നു.










