ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ബഷീർ ദിനം (ജൂലൈ 5)

മലയാള നോവലിസ്റ്റും, കഥാകൃത്തുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ.സാമാന്യമായി മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചുമാത്രം എഴുതിയിട്ടും ബഷീർ സാഹിത്യം മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും ഭാവതീവ്രതകൊണ്ട് കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി,

  • ചിത്രരചന മത്സരം - ബഷീർ കഥാപാത്രങ്ങൾ

Joint inauguration of Clubs

On wednessday (10-07-2024) 2.30pm
Venue : School auditorium
Chief Guest : NASAR. V.K (Retired AEO Edappal)

സ്കൂൾ ഒളിമ്പിക്സ് ദീപ ശിഖ

ഓണത്തിനൊരു കുടം പൂവ്

Orientation Class

ഏതൊരു ആരോഗ്യപ്രശ്നവും ഉടലെടുക്കുന്നത് പ്രധാനമായും മൂന്നു ഘടകങ്ങൾ തമ്മിലുള്ള പ്രവർത്തന ഫലമാണ്. രോഗഹേതു, രോഗത്തിനടിമയാകുന്ന വ്യക്തി, രോഗഹേതുവും വ്യക്തിയും നിലനിന്നു പോരുന്ന സാഹചര്യം എന്നിവയാണവ. ശാസ്ത്രീയമായ അറിവിൻറെ വെളിച്ചത്തിൽ ഈ മൂന്നു ഘടകങ്ങളിൽ സാരമായ വ്യത്യാസങ്ങൾ ഉണ്ടാകുന്നതുവഴി രോഗങ്ങളുണ്ടാകുന്നത് നമുക്ക് ഫലപ്രദമായി തടയാൻ സാധിക്കും. രോഗിയുടെ ശരീരത്തിൽ നിന്നും വിസർജ്ജിക്കപ്പെടുന്ന രോഗാണുക്കൾ നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ മറ്റൊരാളിലെത്തി അയാൾക്കും രോഗമുണ്ടാകാറുണ്ട്. ഈവിധ രോഗങ്ങളെയാണ് സാംക്രമിക രോഗങ്ങൾ അഥവാ പകർച്ചവ്യാധികളെന്ന് പറയുന്നത്. സാംക്രമിക രോഗങ്ങൾ എങ്ങനെ ഫലപ്രദമായി തടയാം എന്നതിനെക്കുറിച്ച് JRC Cadets എല്ലാ ക്ലാസ്സുകളിലും ബോധവത്കരണ ക്ലാസ്സ് എടുത്തു.

SCHOOL SPORTS

ഈ വർഷത്തെ സ്കൂൾ സ്പോർട്സ് 20-08-2024 നടന്നു. High School , Higher Secondary വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു. കായിക തല്പരരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും മികച്ച പരിശീലനങ്ങൾ നൽകി ഉയർത്തിക്കൊണ്ട് വരുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സബ് ജില്ല, ജില്ലാ തലങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ചു കൊണ്ട് ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്.

നവത്-24

ഈ വർഷത്തെ സ്‍ക‍ൂൾ കലോത്സവം, "നവത്" ഓഗസ്‍റ്റ് 22 ന് നടന്നു.കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ നമുക്ക് പരിചയപ്പെടുത്തുന്ന ഈ മഹത്തായ മേള കേരളത്തിന്റെ അഭിമാനം തന്നെയാണ്.കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കുവഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനമാണ് സ്‌കൂൾ കലോത്സവം. കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാകുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം, നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ പുതിയ തലമുറകളിലേക്ക് പകർന്നു കൊടുത്ത് സ്‌കൂൾ കലോത്സവങ്ങൾ മലയാളിയുടെ സംസ്‌കൃതിക്ക് നെടുംതൂണുകളായി മാറുന്ന കാഴ്ച.