ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 20 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shee (സംവാദം | സംഭാവനകൾ) (→‎യങ് ഇന്നവേറ്റേഴ്‌സ്പ്രോഗ്രാം (വൈ.ഐ.പി))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
18028-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18028
യൂണിറ്റ് നമ്പർLK/2018/18028
ബാച്ച്2020-23
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല MALAPPURAM
ഉപജില്ല MAANJERI
ലീഡർJUNAIN MAHAMOOD
ഡെപ്യൂട്ടി ലീഡർHILMUNEESA
അവസാനം തിരുത്തിയത്
20-08-2024Shee

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2020- 23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിരുചി പരീക്ഷ 27.11.2021 സ്കൂൾ ഐറ്റി ലാബിൽ വെച്ച് നടന്നു. ഈ ബാച്ചിലെ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, പൊതു വിജ്ഞാനം തുടങ്ങിയ മേഖലകളിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു. എല്ലാ വിദ്യാർത്ഥികളും വ്യക്തിഗതമായി കമ്പ്യൂട്ടറിലൂടെ അഭിരുചി പരീക്ഷ അറ്റൻഡ് ചെയ്തു.60 കുട്ടികൾ എക്സാം എഴുതിയതിൽ . ആദ്യത്തെ റാങ്കുള്ള 32 കുട്ടികൾക്ക് ഈ ബാച്ചിലേക്ക് മെമ്പർഷിപ്പ് ലഭിച്ചു.

സത്യമേവ ജയതേ

സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും സംസ്ഥാനത്തെ മുഴുവൻ അദ്ധ്യാപകരിലും എത്തിക്കുന്നതിന്റെ ഭാഗമായി 2020 ഫെബ്രുവരി 10ന് സത്യമേവജയതേ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുകയുണ്ടായി.ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളിലേക്ക് ഈ സന്ദേശം എത്തിക്കുന്നതിനുള്ള പരിശീലനപരിപാടി കൈറ്റിന്റെ നേതൃത്വത്തിലാണ് നടന്നത്.കൃത്യമായ മൊഡ്യൂൾ അടിസ്ഥാനമാക്കിയുള്ള പരിശീലനം ഞങ്ങളുടെ സ്കൂളിലെ ഐ ടി കോർഡിനേറ്റർ ജമാലുദ്ധീൻ മാസ്റ്റർനു ഡിസംബറിൽ ലഭിക്കുകയുണ്ടായി.പരിശീലന മൊഡ്യൂളുകളും റിസോഴ്‌സുകളും പ്രയോജനപ്പെടുത്തി 2022 ജനുവരി അഞ്ചിനകം സ്കൂളിലെ എല്ലാം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ നൽകി.

കോവിഡ് പോർട്ടൽ രജിസ്‌ട്രേഷൻ

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ജനുവരി മൂന്നിന് പതിനഞ്ച് വയസ്സ് പൂർത്തിയായ എല്ലാ കുട്ടികളുടെയും പേരുകൾ വാക്‌സിനേഷനുവേണ്ടി കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത ഭൂരിഭാഗം കുട്ടികളും വാക്സിൻ സ്വീകരിച്ചു.

യങ് ഇന്നവേറ്റേഴ്‌സ്പ്രോഗ്രാം (വൈ.ഐ.പി)

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻസ് സ്റ്റാറ്റജിക് കൗൺസിൽ സംസ്ഥാനത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ക്രിയാത്മകമായകഴിവുകൾ കണ്ടെത്തി ആവശ്യമായ ഗൈഡൻസ് നൽകി മെച്ചപ്പെട്ട  മേഖലകളിലേക്ക് നയിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം. ലിറ്റിൽ കൈറ്റ്സിന്റെ  ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ കെ -ഡിസ്ക്  എന്നസ്ഥാപനത്തിന്റെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള വൈ.ഐ.പി രജിസ്ട്രേഷൻ ക്യാമ്പ് 11/03/2022 വെള്ളിയാഴ്ച  സ്കൂളിൽ നടന്നു. തങ്ങളുടെ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും തല്പരരായ കുട്ടികൾക്ക്വൈഐപി രജിസ്ട്രേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തി. ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തിലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി പൊതു വിദ്യാലയങ്ങളിൽ  എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യങ് ഇന്നോവേറ്റേഴ്‌സ്   പ്രോഗ്രാം സംബന്ധിച്ച  പരിശീലനം നടത്തി.സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലനം നടത്തിയത്.കൈറ്റ് മാസ്റ്റർ, മിസ്ട്രസ്മാരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.കൈറ്റ് തയ്യാറാക്കിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള മോഡ്യൂൾ അടിസ്ഥാനമാക്കിയായിരുന്നു പരിശീലനം. വിദ്യാർത്ഥികളെ 100 പേരടങ്ങുന്ന വാച്ചുകളായി തിരിച്ച് മൊഡ്യൂളിന്റെ ഒന്നാം ഭാഗം പ്രയോജനപ്പെടുത്തിയാണ് ആദ്യഭാഗം പരിശീലനം പൂർത്തിയാക്കിയത്. മോഡ്യൂളിന്റെ രണ്ടാം ഭാഗം താല്പര്യമുള്ള കുട്ടികൾക്കായി നടത്തിവരുന്നു.ഈ പ്രോഗ്രാമിൽ ലഭിച്ച  നല്ല  ആശയങ്ങൾ ശാസ്ത്രമേളയിൽ കുട്ടികൾ പ്രയോജനപ്പെടുത്തി.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങളും qഡോക്യുമെന്റ് ചെയ്തു.