ജി.എൽ.പി.എസ്. കിഴിശ്ശേരി/എന്റെ വിദ്യാലയം
ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം
തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നോരാ നെല്ലി
മരമൊന്നുലുത്തുവാൻ മോഹം"
-------- ഓഎൻവി
എന്റെ വിദ്യാലയം എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.