ജി.എൽ.പി.എസ് വെള്ളന്നൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ENVIRONMENTAL DAY
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പുഴയെ അറിയാൻ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലകാർഡുകളുമായി വിദ്യാർത്ഥികൾ ചെറുപുഴ സന്ദർശിച്ചു.
YOGA DAY
ജൂൺ 21 യോഗാ ദിനത്തിൽ യോഗാചാര്യൻ ശ്രീ കിഷോർ കുമാർ കെ.സി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ യോഗയുടെ ബാലപാഠങ്ങൾ അഭ്യസിച്ചു. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.
VEGETABLE GARDEN
ജൈവ പച്ചക്കറിവീട്ടിലും
വിദ്യാലയത്തിലും എന്ന ആശയം മുൻനിർത്തി കൊണ്ട് ഒക്ടോബർ രണ്ടാം തിയ്യതി രക്ഷിതാക്കളുടെ സഹകരണത്തോടെ പച്ചക്കറി തൈകൾ നട്ടു. ഉച്ച ഭക്ഷണ പദ്ധതിയിലേകാവശ്യമായ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി ഇതിലൂടെ സാധിച്ചു.
FOOD FEST
2023 അന്താരാഷ്ട്ര ചെറുധാന്യവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ഒക്ടോബർ 16 ന് ഭക്ഷ്യ ദിനത്തിൽ മിലറ്റ് വിഭവങ്ങളുടെ മേള സംഘടിപ്പിച്ചു. ചെറുധാന്യങ്ങൾ കൊണ്ട് തയ്യാറാക്കിയ പല തരം പലഹാരങ്ങൾ, പായസം മുതലായവ മേളയിൽ ഉണ്ടായിരുന്നു.
CHILDREN`S DAY
CAMP
SCHOOL NEWSPAPER
'