സി.എം.എസ്.യു.പി.എസ്. മങ്കൊമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എം.എസ്.യു.പി.എസ്. മങ്കൊമ്പ് | |
---|---|
വിലാസം | |
മങ്കൊമ്പ് മൂന്നിലവ് പി.ഒ. , 686586 , കോട്ടയം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04822 286046 |
ഇമെയിൽ | mankompucmsups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32241 (സമേതം) |
യുഡൈസ് കോഡ് | 32100200503 |
വിക്കിഡാറ്റ | Q87659322 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർലി ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | സാമൂവേൽ കെ ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി ജേക്കബ് |
അവസാനം തിരുത്തിയത് | |
09-02-2024 | MT322 |
ആമുഖം
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പശ്ചിമഘട്ടത്തിൽ മലനിരകളുട ഭാഗമായ ചരിത്രപ്രസിദ്ധമായ ഇല്ലിക്കയ്ക്കലിൻന്റ താഴ്വാരത്തിൽ .മങ്കൊമ്പ് പ്രദേശത് മലനാടിന്റ അപ്പസ്തോലനയാ റെവ എ ഫ് പൈന്റർ 1882 യിൽ സഥാപിച്ച ദേവാലയതിന്റ സമീപത്തായി 1911 -൨൨ കാലഘട്ടത്തിൽ അന്നത്തെ ഇടവകപട്ടക്കാരനായ റെവ എബ്രഹാം കോശി അച്ചന്റെ പ്രവർത്തനഫലമായി നാലാം ക്ലാസുവരെ ഉയർത്തി പിന്നീട 1951 യിൽ ഈ സ്കൂൾ കെട്ടിടം മങ്കൊമ്പ് പള്ളി വക പാമ്പാടി പുരയിടിടതിയ്ക്കെ മാറ്റുന്നതിനെയുള്ള ശ്രെമങ്ങൾ ആരംഭിച്ചു, 1955 യിൽ റെവ ജെ ജെ ജോസഫ് അച്ഛന്റെ കാലഘട്ടത്തിൽ ഈ പുരയിടത്തിൽ മിഡിൽ സ്കൂൾ (ഇന്നത്തെ യൂ .പി.സ്കൂൾ ) പ്രവർത്തനം ആരംഭിച്ചു, പ്രസ്‌തുത യൂ പി സ്കൂൾ അതിന്റെ വജ്രാ ജൂബിലിയൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ ഒരു വർഷകാലം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപപെടുത്തിയിരിക്കുന്ന ജൂബിലി പ്രൊജക്റ്റ് അവതരിപ്പിക്കുന്നു.
ചരിത്രം
കേരളത്തിന്റെ തെക്കൻ ജില്ലയിൽ ഒന്നായ കോട്ടയം ജില്ലയുടെ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിലാണ് .മങ്കൊമ്പ് സി .എം. എസ് എല് പി & യൂ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . മാത്രമല്ല പ്രകൃതി ഭാഗിയാൽ അനുഗ്രഹീതമായ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഏകദേശം 4000 അടി ഉയരമുള്ളഇല്ലിക്കല്കല്ലിന്റെ താഴ്‌വാരത്തിൽ .മങ്കൊമ്പ് പ്രദേശത് ആണ് ഈ സ്കൂൾ നിലകൊള്ളുന്നത് . കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇത്, കൂടാതെ കോട്ടയം ജില്ലയിലെ പ്രധാന നദിയായ മീനച്ചിലാറിന്റ ഉത്ഭവ്വും ഈ മലനിരകളിൽ നിന്നാണ് എന്നുള്ളത് ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്ക്ക് പ്രാധന്യം ഉള്ളതാക്കി തീര്ക്കുന്നു . മങ്കൊമ്പിന്റെ പ്രദേശത്ത് താമസിക്കുന്ന ആളുകളിൽ ഭൂരിഭാഗവും അടിസ്ഥനപരമായി ആദിവാസി ക്രിസ്ത്യൻ മലയരയ വിഭാഗത്തിൽ പെട്ടവരാണ് . കൂടാതെ മറ്റു മത ജാതി വിഭാഗത്തിൽ പെട്ടവരും ഇവിടെ താമസിക്കുന്നു എൽ പി സ്കൂൾ ആരംഭിച്ച് 100 വർഷങ്ങൽ പിന്നിടുമ്പോഴും ഉ പി സ്കൂൾ ആരംഭിച്ച് 60 വർഷങ്ങൽ പിന്നിടുന്ന ഈ അവസരത്തിലും ഇവിടുത്തെ ജനങ്ങളുടെ വിദ്യാഭ്യസ ആവിശ്യങ്ങൾ നിർവഹിക്കുന്നതിനും സാമൂഹിക ഉന്നമനത്തിനും ഈ സ്കൂൾ ഗണനീയമായ സ്ഥാനം വഹിക്കുന്നു .
1911 ൽ 1 ക്ലാസ്സോടുകൂടിയാണ് എൽ . പി സ്കൂൾ ആരംഭിക്കുന്നത് റവ. ഉമ്മൻ അച്ഛൻ സ്കൂളിന്റെ ആദ്യത്തെ ലോക്കൽ മാനേജർ ആയിരുന്നു. പിന്നീട് 1920 -22 കാലഘട്ടത്തിൽ റവ . എബ്രഹാം കോശി അച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുവരെയുള്ള എൽ .പി.സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.
1955 ൽ റവ. കെ.ജെ ജോസഫ് അച്ചന്റെ പ്രവർത്തനത്താൽ മങ്കൊമ്പു പള്ളിയുടെ പാമ്പാടി പുരയിടത്തിൽ മിഡിൽ സ്കൂൾ ( ഇന്നത്തെ യൂ പി സ്കൂൾ ) പ്രവർത്തനം ആരംഭിച്ചു. ആ കാലഘട്ടത്തിൽ മങ്കൊമ്പിന്റെ പ്രദേശത്തുള്ളവർക്കു മാത്രമല്ല ചൊവൂര് , വെള്ളറ , കുറിഞ്ഞിപ്ലാവ് , പെയ്‌ന്റർവാലി , പഴുക്കാക്കാനം , അടുക്കം തുടങ്ങി ചുറ്റുമുള്ള അനേകം പ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾക്കു അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള ഏക സ്കൂൾ ആയിരുന്നു ഇത് . അറിവിന്റെ മേഖലയിൽ മാത്രമല്ല സാമൂഹികമായ വളർച്ചക്കും ഉന്നമനത്തിനും ഈ സ്കൂൾ പ്രധാന പങ്കു വഹിച്ചു. ഇന്നും ഈ സ്കൂൾ UP സ്കൂൾ ആയി പ്രവർത്തിച്ചു വരുന്നു. SC/ ST വിഭാഗത്തിലുള്ള കുട്ടികൾ ആണ് ഇവിടെ പഠിക്കുന്നത്. പ്രാദേശിക മേഖലയിൽ നിന്നുമുള്ള വിദ്യാർത്ഥികളെ കൂടാതെ പള്ളിവക ഹോസ്റ്റൽ സൗകര്യം പ്രയോജനപ്പെടുത്തി വിദ്യാഭാസം നിർവ്വഹിക്കുന്നവരും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1974- 2022
- P J John
- George Smauel P
- T I Marykutty
- K V George
- Lissiamma Joseph
- Annamma E P
- Alice Thomas
- K J George
- Aley K C
- V T Sossamma
- E Y Smauel
- VP Chacko
- Celine Issac
- Sherly Mol Philip
- Loice K K
- Aleeyamma Joseph
- Annamma Samuel
- Vasathakumari D
- Sobhanakumari
- K J George
- Shanty L George
- Elizabath K A
- Rosamma Mammen
- Saramma Thomas
- Reny Achamma Chacko
- Eliza m
- P M Joseph
- D Anithakumari
- Lincy Joseph
- Aleamma K David
- Mary Mathew P
- Soya David
- Shiny Alice Mathew
- Marykutty T M
- Annamma P C
- Gisha Elizabath Kurian
- Jop George
- Marykutty K J
- Elizabath K A
- Aeamma K J
- Saji Vargice
- Shiny P Jose
- Sherly Chacko
- Annamma Chacko
- Presanna Joseph
Daily Wage Teachers 2015 - 2022
- Lijiya
- Lija
- Hrudya C George
- Shiji George
- Jasmin
- Lovecy
- Siji John
- Reeja David
- Joshma Joshi
- Dini Joshwa
- Sherly Chacko HM
- Annamma Samuel
- Presanna Joseph
- Siji John
- Dini Joshwa
- Reeja David
- Joshma Joshi
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.74982
,76.806785 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഈരാറ്റുപേട്ടയിൽ നിന്നും മാൻകൊമ്പ് ബസിൽ യാത്രചെയ്ത് സ്കൂളിൽ എത്താം. മൂന്നിലവ് ജങ്ഷനിൽ നിന്നും 3.3 കിലോമീറ്റർ യാത്രചെയ്താൽ സ്കൂളിൽ എത്താം |
സി.എം.എസ്.യു.പി.എസ്. മങ്കൊമ്പ
School Activities
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32241
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ