ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 19 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsmulloorpanavila (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ് കുട്ടികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുന്നതിനായി സ്കൂളിൽ സോഷ്യൽ സയൻ‍സ് ക്ലബ് പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, ആനുകാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യൽ സയൻസ് ക്ലബ്

കുട്ടികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുന്നതിനായി സ്കൂളിൽ സോഷ്യൽ സയൻ‍സ് ക്ലബ് പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, ആനുകാലിക സംഭവങ്ങളുടെ പത്രകട്ടിംഗുകൾ, ബുളളറ്റിൻ ബോർഡിൽ ദിനാപചരണ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും പ്ലക്കാർ‍ഡുകൾ സ്കൂളിൽ സ്ഥാപിക്കുകയും ചെയ്യുന്നു.

ഇംഗ്ലീഷ് ക്ലബ്

കുട്ടികളിൽ ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിലേയ്ക്കായി കഥാരചന, കവിതാരചന, ഉപന്യാസ രചന, പ്രസംഗമത്സരം എന്നിവയും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിലേയ്ക്കായി ക്വിസ് മത്സരവും നടത്തിവരുന്നു. വായനാശീലം വർദ്ധിപ്പിക്കുന്നതിലേയ്ക്കായി ക്ലാസ് ലൈബ്രറിയിൽ പല വിഭാഗങ്ങളിലുളള ഇംഗ്ലീഷ് പുസ്തകങ്ങൾ ഉറപ്പാക്കുന്നു. കുട്ടികളുടെ ഇംഗ്ലീഷ് രചനകൾ അടങ്ങിയ ഇംഗ്ലീഷ് മാഗസീൻ സ്കൂളിൽ പ്രകാശനം ചെയ്യുന്നു.