സെന്റ് തോമസ് യു .പി .സ്കൂൾ മണികടവ്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പഠനത്തിന്റെ മാറിയ നിർവചനങ്ങൾ പറയുന്നത് “ഗുരുനാഥൻ സ്വീകരിക്കുന്ന
വിനിമയ തന്ത്രങ്ങൾ കൂട്ടികളുടെ ചിന്താശേഷിയെ മുരടിപ്പിക്കുകയല്ല മറിച്ച് പരിപോ
ഷിപ്പിക്കുകയാണ് വേണ്ടത് '' ഇത്തരം പരിപോഷണം ഉറപ്പുവരുത്തിയാണ് മണിക്ക
ടവ് സെന്റ് തോമസ് യു.പി സ്കൂൾ മുന്നോട്ട് പോകുന്നത്. പാഠ്യവസ്തുക്കൾ കൃത്യ
മായ കാലാവധിക്കുള്ളിൽ ചെയ്തു തീർക്കുന്നതിനും അധ്യാപകർക്ക് പ്രത്യേകം
ഇയർപ്ലാനും, യൂണിറ്റ് പ്ലാനും, പഠനാസൂത്രണവും ഉണ്ട്. കുട്ടികളുടെ പഠന സംബന്ധി
മായ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി ഓരോയുണിറ്റുകൾ
കഴിയുമ്പോഴും, മാസാവസാനവും, പ്രത്യേക പരീക്ഷകൾ നടത്തുന്നു. പിന്നോക്കം
നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പഠന പുരോഗതിക്കുവേണ്ട സഹായങ്ങൾ നൽകു
ന്നു. സ്മാർട്ട് ക്ലാസ്സ് റൂമിന്റെ പരിമിതിയുണ്ടെങ്കിലും പ്രൊജക്ടർ, സ്പീക്കർ എന്നിവ
യുടെ പ്രവർത്തനവും നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. 60 മണിക്കൂർ കമ്പ്യൂട്ടർ
പരിശീലനം ഓരോ കുട്ടിക്കും ഉറപ്പുവരുത്തുന്നു. മികച്ച ഹാജർ നിലയുള്ള ഒരു വിദ്യാ
ലയമാണ് സെന്റ് തോമസ് സ്കൂൾ മണിക്കടവ്, വിദ്യാർത്ഥി സമരങ്ങളോ, പഠിപ്പുമുട
ക്കുകളോ സ്കൂളിനെ ബാധിക്കാറില്ല. അധ്യാപകർ മികച്ച രീതിയിൽ ക്ലാസ്സുകൾ
കൈകാര്യം ചെയ്യുകയും കുട്ടികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിവരികയും
ചെയ്യുന്നു. പ്രോജക്ടുകൾ, സെമിനാറുകൾ, ഗവേഷണാഭിമുഖ്യ പദ്ധതികൾ, പരീക്ഷ
ണങ്ങൾ എന്നിവ കൃത്യമായി സംഘടിപ്പിക്കുകയും ചെയ്യുന്നു. ഹാജരിലും
മാർക്കിലും മികച്ച നേട്ടം കൈവരിക്കുന്ന കുട്ടികൾക്ക് സമ്മാനവും നൽകുന്നു.