ഗവ. എച്ച് എസ് വാരാമ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 4 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് വാരാമ്പറ്റ
വിലാസം
വാരാമ്പറ്റ

വയനാട് ജില്ല
സ്ഥാപിതംതിങ്കള്‍ - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-01-2017Sreejithkoiloth



................................

ചരിത്രം

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമ പ്രദേശമാണ് വാരാമ്പറ്റ. ഇവിടുത്തെ ജനങ്ങളില്‍ ഭൂരിഭാഗവും കാര്‍ഷികവൃത്തിയെ ആശ്രയിച്ച് കഴിയുന്നവരാണ്. ജനസംഖ്യയില്‍ ഭൂരിപക്ഷവും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. കൂടാതെ വലിയ നരിപ്പാറ, ചെറിയ നരിപ്പാറ, വാളാരംകുന്ന്, കൊച്ചാറ, പെരിങ്ങോട്ട്കുന്ന്, അംബേദ്കര്‍, ചെല്ലിയാംകുന്ന് തുടങ്ങിയ കോളനികളില്‍ അധിവസിക്കുന്ന പണിയ കുറിച്യ കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ആദിവാസി ജനവിഭാഗങ്ങളും ഇവിടങ്ങളില്‍ വളരെ കൂടുതലായുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്തെ ഏക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനമാണ് വാരാമ്പറ്റ ഗവണ്‍മെന്റ് ഹൈസ്കൂള്‍. 1918 ല്‍ വാരാമ്പറ്റയ്ക്കടുത്ത ചീരോംകുന്നില്‍ ഏക അധ്യാപക വിദ്യാലയമായാണ് ഈ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ തുടക്കം. പിന്നീട് ശക്തമായ കാലവര്‍ഷത്തില്‍ സ്കൂളിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ സ്കൂള്‍ അവിടെ നിന്ന് മാറ്റി പരിശുദ്ധമായ വാരാമ്പറ്റ മഖാമിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഉദാരമതികളായ നാട്ടുകാരുടെ നിര്‍ലോഭമായ സഹായസഹകരണങ്ങളിലൂടെ സ്ഥാപിതമാകുകയും ചെയ്തു. വളരെ കാലത്തോളം എല്‍ പി സ്കൂളായി പ്രവര്‍ത്തിക്കുകയും 1983 ല്‍ നാട്ടുകാരുടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് യു.പി സ്കൂളായി ഉയര്‍ത്തുകയും ചെയ്തു. സ്കൂളില്‍ 7ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് ഹൈസ്കൂള്‍ പഠനത്തിനായി 6 ഉം 7 ഉം കിലോമീറ്റര്‍ ദൂരപരിധിയില്‍ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറത്തറ ഹൈസ്കൂളിനെയും വെള്ളമുണ്ട ഹൈസ്കൂളിനെയും ആയിരുന്നു ആശ്രയിക്കേണ്ടി വന്നിരുന്നത്. ഇത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെയധികം പ്രയാസങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. ആയതിനാല്‍ തന്നെ പി ടി എ യും നാട്ടുകാരും സ്കൂളിനെ ഹൈസ്കൂളായി ഉയര്‍ത്താന്‍ അശ്രാന്ത പരിശ്രമം നടത്തുകയും നാട്ടുകാരില്‍ നിന്നായി ഹൈസ്കൂളിന് വേണ്ടിയുള്ള സ്ഥലം സംഭാവനയായി ലഭ്യമാക്കുകയും ചെയ്തു. തുടര്‍ന്നും പി ടി എ യുടെ നേതൃത്വത്തില്‍ ഹൈസ്കൂളിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. ഒടുവില്‍ 2012-13 അധ്യയന വര്‍ഷത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ R M S A പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളിനെ ഹൈസ്കൂളായി പ്രഖ്യാപിച്ചതോടെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ചിരകാലാഭിലാഷം പൂവണിഞ്ഞു. ഇതിനിടയില്‍ നഴ്സറി ക്ലാസുകളും സ്കൂളില്‍ ആരംഭിക്കുകയുണ്ടായി. ഇത്തരത്തില്‍ നഴ്സറി തലം മുതല്‍ 10ാം തരം വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഗ്രാമവാസികള്‍ക്ക് സാധ്യമായി തീര്‍ന്നു എന്ന യാഥാര്‍ത്യം നിലനില്‍ക്കെത്തന്നെ ഈ പ്രദേശത്തെ വിദ്യാഭ്യാസ രംഗത്തെ സമഗ്ര വികസനം സാധ്യമാക്കിത്തീര്‍ക്കാന്‍ ഇനിയും ധാരാളം സൗകര്യങ്ങള്‍ സ്കൂളിന് കൈവരിക്കാനുണ്ട്. സ്കളിന്റെ ഭൗതികവും അക്കാദമികവുമായ നിലവാരം ഏറ്റവും മികവുറ്റതാക്കി ശാസ്ത്രസാങ്കേതിക രംഗത്തെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ആധുനിക കാലഘട്ടം വിഭാവനം ചെയ്യുന്നത് പോലെ മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ സ്കൂളിന് സാധ്യാമാവേണ്ടതുണ്ട്. തീര്‍ച്ചയായും ഇത്തരത്തില്‍ സ്കൂള്‍ മാറുമ്പോള്‍ അത് ഈ പ്രദേശത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ രംഗത്തെ അസമത്വം ഇല്ലാതാക്കാന്‍ സാധിക്കുക തന്നെ ചെയ്യും. വാരാമ്പറ്റ പ്രദേശത്തെ സാമ്പത്തികമായി ഉയര്‍ന്ന് നില്‍ക്കുന്ന ഒരു വിഭാഗം രക്ഷിതാക്കളുടെ കുട്ടികള്‍ ഹൈടെക് സൗകര്യങ്ങള്‍ ലഭ്യമായ സ്കൂളുകള്‍ തേടിപ്പോകുമ്പോള്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ഇവിടുത്തെ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും കാഴ്ചക്കാരെപ്പോലെ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്ന അവസ്ഥയില്‍ നിന്നുള്ള മോചനമായിരിക്കും അത്. അതോടൊപ്പം തന്നെ ഇന്ത്യക്കകത്തു നിന്നും പുറത്ത് നിന്നുമായി നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്ന ഏഷ്യയിലെ രണ്ടാമത്തെയും ഇന്ത്യയിലെ ഒന്നാമത്തെയും മണ്ണു കൊണ്ട് നിര്‍മ്മിച്ച ബാണാസുര ഡാം സ്ഥിതി ചെയ്യുന്നത് സ്കൂളിന്റെ 2 കിലോമീറ്റര്‍ പരിധിക്കുള്ളിലാണ്. സ്കൂളിന്റെ മുന്‍വഷത്തുള്ള റോഡിലൂടെയാണ് സഞ്ചാരികള്‍ ഈ വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിച്ചേരുന്നത്. വാരാമ്പറ്റ സ്കൂളിനെ ഹൈടെക് സംവിധാനത്തിലേക്ക് മാറ്റുമ്പോള്‍ അത് ലോകശ്രദ്ധ പിടിച്ചു പറ്റുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. പലപ്പോഴും സ്കൂളില്‍ വരാന്‍ വിമുഖത കാണിക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളെ മുഴുവനായും സ്കൂളിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുകയും ചെയ്യും. സ്കൂളിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന തെങ്ങുംമുണ്ട ഗവ: എല്‍ പി സ്കൂള്‍, മൊതക്കര ഗവ: എല്‍ പി സ്കൂള്‍, പടിഞ്ഞാറത്തറ ഇവാഞ്ചലിക്കല്‍ എല്‍ പി സ്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളെ മുഴുവനായും വാരാമ്പറ്റ സ്കൂളിലേക്കു തന്നെ എത്തിക്കാനും സാധിക്കും. നിലവില്‍ 3 ഏക്കര്‍ സ്ഥലത്തായാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ സ്ഥല സൗകര്യം സ്കൂളിനോട് ചേര്‍ന്ന് തന്നെ ലഭ്യമാക്കാനുള്ള സാഹചര്യം നിലവിലുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തി കൂടുതല്‍ കെട്ടിട സൗകര്യങ്ങള്‍ അനുവദിക്കപ്പെടുകയാണെങ്കില്‍ വയനാട് ജില്ലയില്‍ തികച്ചും അവികസിതമായി കിടക്കുന്ന വാരാമ്പറ്റ ഗ്രാമത്തിന്റെ വികസനത്തെ സംബന്ധിച്ചും ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന നിര്‍ധന കുടുമബത്തിലെ കുട്ടികളെ സംബന്ധിച്ച് അവരുടെ ഭാവി ജീവിതത്തെ ശോഭനമാക്കി തീര്‍ക്കാനുള്ള ഒരു കാല്‍വെപ്പായി തീരുക തന്നെ ചെയ്യും. ഹൈടെക് സംവിധാനത്തിലേക്ക് സ്കൂളിനെ ഉയര്‍ത്തുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും സര്‍വ്വാത്മനാ പിന്തുണക്കുകയും അതിനു വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്യും.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.739672, 76.073416|zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_വാരാമ്പറ്റ&oldid=191478" എന്ന താളിൽനിന്ന് ശേഖരിച്ചത്