സഹായം/ചിത്രങ്ങളുടെ വർഗ്ഗം
< സഹായം
- സ്കൂൾവിക്കിയിൽ ചേർക്കുന്ന ചിത്രങ്ങൾക്ക് വർഗ്ഗം (കാറ്റഗറി) നൽകണം.
- ചിത്രം അപ്ലോഡ് ചെയ്യുന്ന സമയത്തുതന്നെ വർഗ്ഗം ചേർക്കുന്നതാണ് ശരിയായ രീതി.
- ഉപയോഗിക്കുന്ന വെബ് ബ്രൗസർ അപ്ഡേറ്റഡ് ആയിരിക്കണം. അല്ലാത്തപക്ഷം, വർഗ്ഗം ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാവണമെന്നില്ല.
- അപ്ലോഡ് ചെയ്യുന്ന സമയത്ത് വർഗ്ഗം ചേർക്കുന്നതിന് സാധിച്ചില്ലെങ്കിൽ, പിന്നീട് വർഗ്ഗം ചേർക്കുന്നതെങ്ങനെയെന്ന് ഈ പേജിന്റെ ഏറ്റവും താഴെ വിവരിച്ചിട്ടുണ്ട്.
- സ്കൂൾകോഡ് നിർബന്ധിതമായിത്തന്നെ ചേർക്കേണ്ടുന്ന കാറ്റഗറിയാണ്.
- ചില സന്ദർഭങ്ങളിൽ ഒന്നിൽക്കൂടുതൽ വർഗ്ഗം നിർദ്ദേശിക്കുന്നതിനനുസരിച്ച് ചേർക്കേണ്ടിവരും. അങ്ങനെ ചെയ്യുന്നതിലൂടെ, ഒരു സ്കൂളിന്റെ എല്ലാ ഫയലുകളും ഒരു പട്ടികയായി കാണാനാവുന്നു.
- ഫയലുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്നതിനും ഇങ്ങനെ വർഗ്ഗം ചേർക്കുന്നതിലൂടെ സാധിക്കും.
വർഗ്ഗം ചേർക്കുന്നവിധം
ചിത്രം അപ്‍ലോഡ് ചെയ്യുമ്പോൾ വർഗ്ഗം ചേർക്കുന്നവിധം.