സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
എല്ലാ വർഷവും പ്രവേശനോത്സവം വളരെ നല്ല രീതിയിൽ നടത്തി വരുന്നു .മധുരം നൽകിയും സമ്മാനങ്ങൾ നൽകിയുമാണ് അക്ഷര കിരീടം ചൂടിയുമാണ് പുതിയ കൂട്ടുകാരെ വരവേൽക്കുന്നത് .
ഓൺലൈൻ ക്ലാസുകൾ
കോവിഡ് എന്ന മഹാ മാരിയെ തുടർന്ന് കുട്ടികൾക്ക് സ്കൂളിൽ എത്താൻ പറ്റാത്ത സാഹചര്യത്തിൽ ഗൂഗിൾ മീറ്റ് /വാട്സ്ആപ്പ് വഴി അധ്യാപകർ ഓൺലൈൻ ക്ലാസുകൾ നല്ല രീതിയിൽ എടുത്തുവരുന്നു .സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികൾക്കായി സ്കൂളിൽ ഓഫ്‌ലൈൻ ക്ലാസ്സുകൾ ഉണ്ടായിരുന്നപ്പോഴും അധ്യാപകർ ഓൺലൈനായി ക്ലാസ്സെടുത്തിരുന്നു.
പൊതുവിജ്ഞാന പഠനം
കുട്ടികളിൽ പൊതുവിഞ്ജാനം പകർന്നു നൽകുന്നതിനായി ജി കെ ക്ലാസുകൾ എടുക്കുന്നു .
കുട്ടികളിൽ ഭാഷാ പരിഞ്ജാനം വികസിപ്പിക്കുന്നതിനായി ഹിന്ദി ,അറബിക് എന്നി വിഷയങ്ങൾ പഠിപ്പിക്കുന്നു .
ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് ഹലോ ഇംഗ്ലീഷ് ജേർണൽ ഉൾപ്പെടുത്തി ഇംഗ്ലീഷ് പഠനം നടത്തിവരുന്നു .ഇംഗീഷ് ഭാഷയോടുള്ള താൽപ്പര്യം വർധിപ്പിക്കുന്നതിനും കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിവരുന്നു .
വിജ്ഞാനോത്സവം
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം
പരിപാടിയിൽ നിരവധികുഞ്ഞുങ്ങൾ വർഷം തോറും പങ്കെടുക്കുന്നു .സമ്മാനങ്ങളും കരസ്ഥമാക്കുന്നു
എൽ എസ് എസ് പരിശീലനക്ലാസ്സുകൾ
എൽ എസ് എസ് പരീക്ഷയ്ക്കായി കുട്ടികൾക്കു പ്രത്യേകം ക്ലാസ് നൽകിവരുന്നു .സ്കൂളിൽ ക്ലാസ് ഇല്ലാതിരുന്നപ്പോൾ ഓൺലൈൻ ആയിട്ടു പരിശീലനം നൽകിയിരുന്നു .
ദിനാചരണങ്ങൾ
എല്ലാ മാസത്തേയും ദിനാചരണങ്ങൾ വളരെയധികം സമുചിതമായി നടത്തിവരുന്നു. ഇതിലേക്കായി ഓരോ മാസവും ഓരോ അധ്യാപകർക്ക് ഡ്യൂട്ടി നൽകിയിട്ടുണ്ട് .
പത്രവായന
പത്രവായനപ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ തന്നെ രാവിലെ എല്ലാ ക്ലാസ്സിനും പത്രം നൽകുന്നു .കുട്ടികളെ കൊണ്ട് അവ വായിപ്പിക്കുന്നു .
അക്ഷരമുറ്റം
എല്ലാ വർഷവും ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്പരിപാടിയിൽ കുഞ്ഞുങ്ങൾ പങ്കെടുക്കുന്നു .
ഈ വർഷത്തെ അക്ഷരമുറ്റം സ്കൂൾ തല വിജയികൾ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി
ഗുണമേന്മയുള്ളതും പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് നൽകുന്നത്. ഇതിനായി മാസംതോറുംസ്കൂൾ ഭക്ഷണ കമ്മിറ്റി കൂടി മെനു തയ്യാറാക്കുന്നു. പാൽ, മുട്ട എന്നിവ ആഴ്ചയിൽ ഓരോ ദിവസം വീതം നൽകുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങൾക്കു പുറമെ കുട്ടികളുടെ കഴിവും താല്പര്യവും വികസിപ്പിക്കാൻ വിവിധതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു .ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ് ,ഗാന്ധിദർശൻ ക്ലബ് ,സയൻസ് ക്ലബ് എന്നിങ്ങനെ വിധതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു . ഓരോ ക്ലബ്ബിന്റെയും ചാർജ് ഓരോ അധ്യാപകർക്ക് നൽകിയിരിക്കുന്നു . കുട്ടികൾ വളരെ ഉത്സാഹത്തോടും താല്പര്യത്തോടും ആണ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് .
ഗാന്ധിദർശൻ
ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. ഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഗാന്ധിദർശൻ കുട്ടികൾക്കായി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് തന്നെ ഉണ്ട്.
കാർബൺ ന്യൂട്രൽ കാട്ടാക്കട
കാർബൺ ന്യൂട്രൽ കാട്ടാക്കട എന്ന പദ്ധതിയുടെ ഭാഗമായി പാഴ്‌വസ്തുക്കൾ കൊണ്ടുണ്ടാക്കിയ വസ്തുക്കളുടെ പ്രദര്ശനം എം എൽ എ ശ്രീ .ഐ ബി സതീഷ് ഉൽഘാടനം ചെയ്തു . വിവിധതരത്തിലുള്ള ഉപയോഗപ്രദവും മനോഹരവുമായ വിവിധതരം വസ്തുക്കൾ കുട്ടികൾ തയ്യാറാക്കി . പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ലാലിയും പങ്കെടുത്തു .
അതിജീവനം
കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയത്. ദീർഘകാലത്തെ അടച്ചിടൽ അവരിൽ ഉണ്ടാക്കിയ സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങളാണ് അതിജീവനംപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .