ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കുഴിമണ്ണ പഞ്ചായത്തിലെ വിദ്യാഭ്യാസ പുരോഗതിയുടെ നെടുംതൂണായി പ്രവർത്തിക്കുന്ന സ്കൂൾ 2000 ത്തിൽ ഹയർ സെക്കൻഡറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സയൻസ്,ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലായി 3 ബാച്ചുകൾ 150 വിദ്യാർഥികളുമായി ആരംഭിച്ചു. ഇപ്പോൾ എണ്ണൂറോളം വിദ്യാർത്ഥികളും 30 തോളം അധ്യാപകരുമായി 6 ബാച്ചുകൾ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തി മുന്നേറുന്നു. 96 ശതമാനം വിജയം നേടി കഴിഞ്ഞവർഷം ഹയർസെക്കൻഡറി വിഭാഗം ജില്ലയിലെതന്നെ മികച്ച റിസൾട്ടുമായി മുന്നിട്ടുനിൽക്കുന്നു. പ്രവർത്തനങ്ങളിലുള്ള സ്കൂളിന്റെ മികവ് എടുത്തുപറയത്തക്കതാണ്. കലാ കായിക മേഖലകളിൽ മികച്ച സ്കൂളായി ഈ സ്കൂൾ നിലനിൽക്കുന്നു. ഇക്കഴിഞ്ഞ സംസ്ഥാന കായിക മേളയിൽ മത്സര പങ്കാളിത്തം ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. 2013 - 2014 സബ്ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ ആവാൻ സ്കൂളിന് സാധിച്ചു. ജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ പ്രകടനങ്ങൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ശാസ്ത്രമേളയിൽ പ്രവർത്തിപരിചയ ഐ ടി മേള കളിലായി A ഗ്രേഡ് നേടിയ പ്രകടനങ്ങളും ശ്രദ്ധേയമാണ്.

പഠനത്തോടൊപ്പം തൊഴിൽ വൈദഗ്ധ്യം നേടുക എന്ന പദ്ധതി ASAP ഈ സ്കൂളിൽ 2013 ൽ ആരംഭിച്ചു. പദ്ധതിയുടെ രണ്ടാം ബാച്ചിന്റെ ക്ലാസുകൾ വിജയകരമായി മുന്നോട്ടു പോകുന്നു. 2014 ൽ സൗഹൃദ ക്ലബ് സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. കൗമാരപ്രായത്തിലുള്ള വിദ്യാർഥികൾക്കിടയിലെ പ്രശ്നങ്ങൾ നേരിട്ട് അറിയുവാനും പരിഹാര മാർഗങ്ങൾ നിർദേശിക്കാൻ ഉള്ള പഠന ക്ലാസ്സുകളും കൗൺസിലിങ്ങും മേഖലകളിൽ വിദഗ്ധരായ വ്യക്തികളെ ഉൾപ്പെടുത്തി കൊണ്ട് നടന്നു വരുന്നു.

ഹയർസെക്കൻഡറി വിഭാഗത്തിന്റെ നേട്ടങ്ങൾ സ്ഥിരോത്സാഹികളായ അധ്യാപകരുടെയും അവർക്ക് പൂർണ പിന്തുണ നൽകുന്ന പി ടി എ കമ്മിറ്റിയുടെയും പ്രവർത്തനത്തിന്റെ ആകെത്തുകയാണ്. രക്ഷിതാക്കളുടെ യോഗങ്ങൾ കൂടി ചർച്ചകളിലൂടെയും കൃത്യമായ മാർഗ്ഗരേഖയിലൂടെയും പ്രവർത്തിക്കുന്ന പിടിഎ കമ്മിറ്റി പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. പ്രവർത്തനങ്ങളിലുള്ള നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും പ്രവർത്തനങ്ങൾ ശ്ലാഘനീയം ആണ്.

അദ്ധ്യാപകർ, പിടിഎ കമ്മിറ്റി, നാട്ടുകാർ, സന്നദ്ധസംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങൾ തുടർന്നും കൂട്ടായ്മയോടെ മുന്നോട്ടു നീങ്ങിയാൽ നേട്ടങ്ങളുടെ ഉയർച്ചകൾ താണ്ടി കുഴിമണ്ണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അതിന്റെ പ്രയാണം തുടരും എന്നത് നിസ്തർക്കമാണ്.