ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2021-22 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായ പരിപാടികളോടെ വെർച്വലായി സംഘടിപ്പിച്ചു.
വീഡിയോ കാണാം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ്
2020-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് 20.01.20 22 ന് നടന്നു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ പരിശീലനം നൽകി.സ്കൂൾ ഐ.ടി കോഡിനേറ്റർ അബ്ദുൽ ഗഫൂർ ഐ, കൈറ്റ് മാസ്റ്റർ ദാവൂദ് മടത്തിൽ, കൈറ്റ് മിസ്ട്രസ്സ് സജിത മക്കാട്ട് ക്യാമ്പിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ബാബു സി ഉദ്ഘാടനം ചെയ്തു.


വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനോദ്ഘാടനം
വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു. ഓൺലൈൻ കാലത്ത് കുട്ടികളെ ഒരുമിച്ച് വിളിച്ച് ചേർക്കാനും പ്രവർത്തനങ്ങളും പരിശീലനങ്ങളും നൽകാൻ കഴിഞ്ഞിരുന്നില്ല. ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈനായി പ്രവർത്തനങ്ങൾ നൽകാൻ കഴിഞ്ഞിരുന്നു.2021-22 വർഷത്തെ പ്രവർത്തനോദ്ഘാടനം ശ്രീ .ബാബൂ മാണ്ടൂർ നിർവ്വഹിച്ചു.
വീഡിയോ കാണാം
. ജൂൺ 5 ന് എല്ലാ ക്ലാസ്സിലും പരിസ്ഥിതി ദിന ക്വിസ് ( Google form) സംഘടിപ്പിച്ചു. .വയനദിനത്തിൽ വയനാക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനം .പാഠഭാഗങ്ങളെ സംഭാഷണ രൂപത്തിൽ മാറ്റി എഴുതൽ .കഥകളിലെ പ്രസക്ത ഭാഗങ്ങൾ കണ്ടെത്തി ഏകാഭിനയ (Mono Act) രൂപത്തിൽ അവതരിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. ഓഫ് ലൈൽ കാലത്ത് 2021 ഡിസംബർ 23 മുതൽ 31 വരെ വിമുക്കിവാരം സംഘടിപ്പിച്ചു. നാളേക്ക് നല്ലതിന് - ലഹരിയോട് NO പറയാം എന്ന മുദ്രവാക്യവുമായി വിമുക്തി ലഹരി വർജ്ജന മിഷനും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ചേർന്നാണ് വിമുക്തി വാരം സംഘടിപ്പിച്ചത്.കുട്ടികളെ ലഹരിക്കെതിരെ ബോധവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ്സ്, പോസ്റ്റർ രചന മത്സരം, നടത്തി.സ്കൂളിലെ ചിത്രകലാധ്യാപകൻ ബിനു കുമാർ പ്രവർത്തനത്തിൽ പങ്കാളിയായി. കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.
സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനം
കുഴിമണ്ണ ഹയർ സെക്കൻഡറി സ്കൂളിലെ 2021-22 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ആഗസ്റ്റ് 9 തിങ്കൾ വൈകീട്ട് 7.30 ന് ഗൂഗിൾ മീറ്റ് വഴി നടന്നു. ജില്ലാ സാമൂഹ്യ ശാസത്ര ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് കുട്ടി മരതംകോടൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ എ .ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് കൺവീനർ ഫാത്തിമ സുഹ്റ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.അബ്ദുൽ ഗഫൂർ, സീനിയർ അസിസ്റ്റൻ്റ് ശശീന്ദ്രബാബു, അധ്യാപകരായ അനിൽകുമാർ സി.എ., എ.കെ.മുഹമ്മദ്, സജിത മക്കാട്ട് പ്രസംഗിച്ചു.
വീഡിയോ കാണാം

സ്വാതന്ത്ര്യ ദിനാഘോഷം
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വിപുലമായ പരിപാടികൾ അരങ്ങേറി. മുഖ്യാതിഥിയായി ചലചിത്ര ഗാന രചയിതാവും തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്ക്കാര ജേതാവുമായ പി.ഹരീന്ദ്രനാഥ് പങ്കെടുത്തു.പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ കൈമാറൽ, ഓൺലൈൻ ക്വിസ്, ദേശഭക്തിഗാനാലാപനം എന്നിവ ഓൺ ലൈൻ ദിനാഘോഷത്തിന് പകിട്ടേകി. സ്വാതന്ത്ര്യ ദിനത്തിൽ നടന്ന മുഴവൻ പരിപാടികളും ഉൾപ്പെടുത്തി യൂടൂബ് സംപ്രേഷണവും നടത്തി.
വീഡിയോ കാണാം
റിപ്പബ്ലിക് ദിനാഘോഷം
രാജ്യത്തിന്റെ 73 മത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ - നമ്മുടെ വിദ്യാലയത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ലളിതവും എന്നാൽ പ്രൗഢ ഗംഭീരവുമായി നടന്നു. രാവിലെ 9 മണിക്ക് ദേശീയപതാക ഉയർത്തി.ഹെഡ്മാസ്റ്റർ ശ്രീ ബാബു സി , പ്രിൻസിപ്പൽ ഇൻ ചാർജ് അബ്ദുറഹിമാൻ പി , പി.ടി.എ പ്രസി സൈതലവി പി , മറ്റ് അധ്യാപകർ , വിവിധ ക്ലബു പ്രതിനിധികളായ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു .ആഹ്ലാദസൂചകമായി മധുരം വിതരണം ചെയ്തു. ദേശഭക്തിഗാനം, ദേശീയ ഗാനം എന്നിവ ആലപിച്ചു.
സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ നേതൃത്തിൽ പ്രാദേശിക ചരിത്രരചന പൂർത്തിയാക്കി. പുസ്ത രൂപത്തിലാക്കി പ്രകാശനം നിർവഹിക്കുകയും ചെയ്തു.
സയൻസ് ക്ലബ് പ്രവർത്തനോദ്ഘാടനവും ചാന്ദ്രദിന പ്രഭാഷണവും
വീഡിയോ
പോഷകാഹാര മാസാചരണം
വീഡിയോ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
വീഡിയോ
ലോക ജനസംഖ്യ ദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും പോസ്റ്റർ രൂപീകരണവും ഓൺലൈനായി നടത്തി. പങ്കെടുത്തവരെയെല്ലാം അനുമോദിച്ചുകൊണ്ട് സർട്ടിഫിക്കറ്റുകൾ നൽകി.
ഹിരോഷിമാ ദിനം
ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമ ദിനാചരണം ഓൺലൈനായി നടത്തി. ക്വിസ് മത്സരവും യുദ്ധവിരുദ്ധ പോസ്റ്റർ മേക്കിങ് ഉം നടത്തി.
ഓസോൺ ദിനം
ഓസോൺ പാളിയുടെ സംരക്ഷണത്തിനായി 1988 മുതൽ സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ തുടങ്ങി. ""സുഖപ്പെടുത്തലിന്റെ 32 വർഷങ്ങൾ "" എന്നതാണ് ഇത്തവണത്തെ ഓസോൺ ദിന പ്രമേയം. ഓസോൺ പാളിയെ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഓസോൺ ശോഷണത്തിനു കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ കുട്ടികളെ ഓർമ്മപ്പെടുത്തുകയും ചെയ്തു.ഓസോൺ സംരക്ഷണ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്റർ മേക്കിങ്,ക്വിസ് മത്സരം എന്നിവ നടത്തി.
അദ്ധ്യാപക ദിനം
അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനും ആയിരുന്ന ഡോക്ടർ സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാൾ ദിനമായ സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുന്ന തിന്റെ ഭാഗമായി എല്ലാ കുട്ടികളോടും 'കുട്ടി ടീച്ചർആയി ഇഷ്ടമുള്ള വിഷയത്തിൽ ക്ലാസ്സെടുത്തു വീഡിയോ അയച്ചു തരാൻ പറഞ്ഞു. മിക്ക കുട്ടികളും പങ്കെടുത്തിരുന്നു.
ആരാമം ഡിജിറ്റൽ മാഗസിൻ പ്രകാശനം
ഇംഗ്ലീഷ് മാഗസിൻ പ്രകാശനം
ജൈവ കൃഷി വിളവെടുപ്പ്



ഉർദു സ്റ്റേറ്റ് ടാലൻറ് മീറ്റ്
ഓൺലൈൻ സി.പി.ടി.എ
എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി ക്ലാസ് പി.ടി.എ ചേർന്നു
പുസ്തക പ്രകാശനം
കുഞ്ഞു ജസ്മിലക്ക് ബോൺ ക്യാൻസറായിരുന്നു. ആരും കേൾക്കാൻ ആ ഗ്രഹിക്കാത്ത വ്യാധി.ശോകമൂകത തളം കെട്ടിയ സ്കൂൾ അങ്കണം. ജസ്മിലയുടെ ചികിത്സ ഒരു ചോദ്യചിഹ്നമായി? കിടപ്പാടം വിറ്റ് ചികിത്സയുടെയും മരുന്നുകളുടെയും ആശുപത്രിച്ചുമരുകളുടെയും ലോകത്തേക്ക് ഒതുക്കപ്പെട്ട ഉമ്മയും ഉപ്പയും.കൂട്ടുകാരിയുടെ ചികിത്സ സഹായത്തിനായി ഒരു പുസ്തകമെഴുത്ത്. അവരുടെ കുഞ്ഞു മനസ്സിൽ ഉദയം ചെയ്ത ആ ചിന്ത പ്രഭാതസൂര്യന്റെ ജാജ്ജ്വല്യതയ്ക്കും അപ്പുറമായിരുന്നു. ഒരു കുഞ്ഞ് നോവൽ പുസ്തക രൂപത്തിലാക്കി ചികിത്സാനിധി സ്വരൂപിക്കുക.ജസ്നയും അനീസയും ജസ്ലയും ഷെറിനും ചേർന്ന് രചന പൂർത്തിയാക്കിയപ്പോഴേക്കും ആ കുഞ്ഞുക്കിളി വേദനയുടെ ചിറകടിച്ച് കാലയവനികയ്ക്കപ്പുറത്തേക്ക് പറന്നിരുന്നു.കൊറോണയുടെ സംഹാര താണ്ഡവത്തിൽ നോവൽ രചന പിന്നേയും വൈകി. എങ്കിലും തങ്ങളുടെ പ്രിയ കൂട്ടുകാരിയോടുള്ള കടപ്പാട് പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.ചിന്തയ്ക്ക് തീപിടിച്ചപ്പോൾ നോവൽ അധ്യായങ്ങൾ ഒന്നൊന്നായി പിറന്നു വീണു.അതിപ്പോൾ പുസ്തക രൂപമെടുക്കുകയാണ്. അക്ഷരം അഗ്നിയാണെന്ന തിരിച്ചറിവിൽ 8.എച്ച് ക്ലാസ്സിലെ മിടുക്കികളുടെ ആ സദുദ്യമം ഇവിടെ അച്ചടിമഷി പുരളുകയാണ്.പറന്നകന്ന ആ കുഞ്ഞുക്കിളിക്കുള്ള സമർപ്പണമായി. അന്ധകാരത്തിലെ പൊൻവിളക്ക്


ദണ്ഡിയാത്ര പുനരാവിഷ്ക്കരണം

പേപ്പർ മാഗസിൻ പ്രകാശനം




അക്ഷരം അഗ്നിയാണ്. ഉലയിൽ ഊതിയെടുത്ത അക്ഷരങ്ങളും വാക്കുകളും സ്ഫുടം ചെയ്തെടുത്ത സർഗവസന്തം.കീച്ചേരി.കോം .പേപ്പർ മാഗസിന്റെ ഔപചാരിക പ്രകാശന കർമം പ്രധാനാധ്യാപകൻ സി. ബാബു നിർവഹിച്ചു. കോവിഡിന് ശേഷം സാധാരണ ക്ലാസ്സുകൾ ആരംഭിച്ച പശ്ചാത്തലത്തിൽ ഇത്തരം സർഗാത്മക പ്രവർത്തനങ്ങൾ കുട്ടികളെ ഭാവനയുടെയും വായനയുടെയും ലോകത്തേക്ക് എത്താ ൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്മ മലയാളം കൂട്ടായ്മയാണ് പേപ്പർ മാഗസിൻ അണിയിച്ചൊരുക്കിയത്. കുട്ടികളുടെ കഥകൾ, കവിതകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പേപ്പർ മാഗസിൻ പ്രസിദ്ധീകരിച്ചത്. എഡിറ്റർ പാർവതി ശ്രീരാജിന്, മാഗസിൻ ഹെഡ്മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി. സീനിയർ അസിസ്റ്റൻ്റ് ശശീന്ദ്രബാബു. സ്റ്റാഫ് സെക്രട്ടറി അബ്ദുൾ ഗഫൂർ.,കെ.വി.ജയചന്ദ്രൻ, കെ.സുരേഷ് ബാബു.അനീഷ്, ബിനുകുമാർ തുടങ്ങിയവർ പങ്കെടുത്തു.തന്മ മലയാളം ക്ലബ്ബ് കോ-ഓഡിനേറ്റർ സുരേഷ് അരീക്കോട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.