ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മഷി/വാർദ്ധക്യം

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsssadanandapuram (സംവാദം | സംഭാവനകൾ) (കവിത)

വാർദ്ധക്യം

കോലായിൽ മുറ്റത്തു ചാരുകസേരയിൽ               

വിശ്രമിച്ചീടുന്ന   മുത്തശ്ശനെ

ചാരിക്കിടന്നു മയങ്ങുകയാണെന്നു

മോഹിച്ചു മെല്ലെ പതുങ്ങി പതുങ്ങി

ചാടാതെ ചരിയാതെ  മിണ്ടാതനങ്ങാതെ

പുറകിലൊളിപ്പിച്ച വെള്ളാരം കല്ലുമായ്

മുറ്റത്തു നിൽക്കുന്ന ചക്കരമാവിൻ

താഴത്തു ചികയുന്നു കണ്ണനുണ്ണി

മാമ്പഴത്തിൽ നിറം മത്തുപിടിപ്പിച്ചു

അറിയാതെ കൈയൊന്നുയർന്നു പോയി

കൈവിട്ട കല്ലും വാവിട്ട വാക്കും

ആയത്തിലായി പോകുന്നതെന്തേ

ആരെടാ എ റിയുന്നു മാവിൻ മുകളിലേക്ക്

എന്നൊരു ഗർജ്ജനം അരികിലൂടോടിപ്പോയി

കേട്ടതു പാതിയായി കൈയ്യാലക്കപ്പുറം

ഓട്ടം പിടിച്ചു പോയ്  കണ്ണനുണ്ണി

മാനം കറുത്തിട്ടും നേരമിരുട്ടിട്ടും

പേടിച്ചു നിൽക്കുന്ന കണ്ണനുണ്ണി

ചാരത്തണച്ചിട്ടും കഥകൾ പറഞ്ഞിട്ടും

അച്ഛനുമമ്മയും തോറ്റുപോയി

മുത്തശ്ശി കണ്ണനെ ചേർത്തു പിടിച്ചിട്ട്

കാതിൽ ചെറുതായി മന്ത്രിച്ച കാര്യങ്ങൾ

മുത്തശ്ശൻ കാതിലോതി തിരിഞ്ഞതും

മുത്തശ്ശൻ മടിയിലിരുത്തി ചുംബിച്ചതും

കഥയൊക്കെ മാറി കാലവും മാറി

വാർദ്ധക്യം എന്നാൽ ഒത്തിരി മാറി

മാനവും ഭേദവും നാനാ ചരങ്ങളും

പുതുമ തൻ വർണ്ണാഭ ലോകത്തിലായി

വർത്തമാനത്തിന്റെ വാർദ്ധക്യമെന്നാൽ

വർത്തമാനത്തിന് കൂച്ചുവിലങാണ്

പറയുന്നതൊക്കെയും  മണ്ടത്തരങ്ങളും

പാഴായ വാക്കുകൾ ജല്പനങ്ങൾ

  മുറിയുടെ മൂലയിൽ നാമം ജപിച്ചിട്ടു

മിണ്ടാതെ കുത്തി ഇരിക്കേണ്ടവർ

അലങ്കാരമില്ലാതെ ആരുടെ മുമ്പിലും

വായ്ക്കു വാ ചൊല്ലുന്ന പാഴ്ജന്മങ്ങൾ

ആപ്പിളും ഓറഞ്ചും മുന്തിരിയും

വിലപിടിപ്പുള്ളൊരു വസ്തുക്കളും

അമ്മയ്ക്ക് പണ്ടേ ഇഷ്ടമല്ല

അച്ഛനും ഒത്തിരി തിന്നിട്ടില്ല

കൊച്ചിലെ ഞങ്ങൾക്ക് മാത്രമായി

കെട്ടിപ്പൊതിഞ്ഞു പാത്തു വയ്ക്കും

ഞങ്ങൾ വളർന്നിട്ടും ആ ശീലങ്ങൾ

വൃദ്ധരാം അവരൊന്നും മാറ്റിയിട്ടില്ല

ഫ്രൂട്ട് സലാഡ് അൽഫഹം ഐസ്ക്രീമുകൾ

ഒക്കെയും യുവതയ്ക്ക് മാത്രമാണ്

യാത്രയോ സിനിമയോ ഷോപ്പിംഗ് മാളോ

ഓണമോ ഉത്സവകാഴ്ചകളോ

തോണ്ടുന്ന ഫോണും തിരുകുന്ന വള്ളിയും

കുത്തുന്ന പലകയും ഇവർക്ക് വേണ്ട

കല്യാണം പാലുകാച്ചൊക്കെയായാൽ

വൃദ്ധർക്ക് വീട്ടിലെ കാവൽ മാത്രം

കുഞ്ഞുങ്ങളോടുന്ന  കാലമായാൽ

വൃദ്ധരോ വേണ്ടാത്ത കോമരങ്ങൾ