സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ/അക്ഷരവൃക്ഷം/ചാറ്റൽ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
ചാറ്റൽ മഴ

വീടിന്റെ ഉമ്മറത്തു നിന്നും പുറത്തേക്കു നോക്കുന്ന അമ്മുവിനെ നോക്കി മുത്തശ്ശി പറഞ്ഞു " മോളു അകത്തേക്കു പൊയ്ക്കോളൂ അച്ഛൻ ഇപ്പൊ വരും " ഇളം കാറ്റിൽ അവളുടെ മുടി ഇഴകൾ കുഞ്ഞി കവിളിലൂടെ നീങ്ങി മാറി കൊണ്ടിരുന്നു. മിഴികളിൽ എവിടേയോ നനവിന്റെ നേർത്ത സ്പർശം ഉണ്ടായിരുന്നു. മുത്തശ്ശിയുടെ വാക്കുകൾ കേട്ടു അവൾ അകത്തേക്കു പോയി. അടുക്കളയിൽ നിന്ന അമ്മയുടെ സാരി തുമ്പിൽ പിടിച്ചു വലിക്കാൻ തുടങ്ങി "എന്താ വാവേ എന്താ പറ്റിയ "അമ്മ അവളെ വാരി എടുത്ത് നെഞ്ചോടു ചേർത്തു. "അച്ഛൻ ഇപ്പോഴും എത്തില്ല അമ്മേ എപ്പഴാ വരുന്നേ? " കൗതുകം കൊണ്ട് അവളുടെ കണ്ണുകൾ വലുതായി. "അച്ഛൻ ഇപ്പൊ എത്തുമല്ലോ. എന്റെ മോൾ ആഹാരം കഴിച്ചു കിടക്കാൻ തുടങ്ങൂമ്പോൾ അച്ഛൻ എത്തും പിന്നെ രണ്ടാൾക്കും ഒരുമിച്ചു കിടക്കല്ലോ ". അമ്മ അവളുടെ കുഞ്ഞു മനസിനെ ശാന്തമാക്കി. ഓരോ ദിവസം പോകും തോറും അവളുടെ സംശയങ്ങളും കൂടി കൂടി വന്നു. അതിനെല്ലാം മറുപടിയായി കൊടുക്കുന്ന അമ്മയുടെ വാക്കുകൾ ഒന്നും അവൾക്കു കേൾക്കണ്ടയിരുന്നു. കുറച്ചു നാളുകൾക്കു ശേഷം ഉമ്മറ കോലായിൽ കയറി വരുന്നു അച്ഛനെ കണ്ടതും അവൾ നിലവിളിച്ചു കൊണ്ട് അച്ഛന്റെ അരികിലേക്ക് ഓടി. അച്ഛൻ അവളെ രണ്ടു കൈകൾ കൊണ്ട് കോരിഎടുത്ത് തുരു തുരെ നെറുകയിൽ ചുംബിച്ചു. "ഞാൻ അച്ഛനോട് പിണക്കമ്മാ ". അവൾ കൈകളിൽ ഇരുന്നു ചിണുങ്ങാൻ തുടങ്ങി. തന്റെ പരിഭവങ്ങളും പരാതിയും സംശയങ്ങളും അച്ഛനോട് പറയാൻ തുടങ്ങി "അച്ഛൻ ഇത്ര നാൾ എവിടെ ആയിരുന്നു " അതിനു മറുപടിയായി അച്ഛൻ പറഞ്ഞു, മകളെ നമ്മുടെ ലോകത്തിൽ ഒരു മാറാരോഗം പിടിപെട്ടു. അതിന്റെ പേരാണ് കൊറൊണാ മാരകമായ ഈ രോഗം ഇപ്പോൾ വേണമെങ്കിലും നമുക്കും വരാം. അതിനായി നമുക്കു കുറച്ചു മുൻ കരുതൽ എടുക്കേണ്ടി വരും. സാമൂഹിക അകലം പാലിക്കണം, ശുചിത്വം പാലിക്കണം, കൈകൾ ഇടയ്ക്കിടെ കഴുകണം, പുറത്തിറങ്ങുമ്പോൾ മാസ്ക്, കൈയുറയും ധരിക്കണം, പനി ഉള്ളവരും ആയി ഇടപെടലുകൾ ഇല്ലാതിരുകുക. ഇതിന്റെ ഭാഗമായി അച്ഛൻ ആശുപത്രിയിൽ ആയിരുന്നു ജോലി. രോഗികൾക്കു മരുന്ന് എത്തിക്കാനും അവരെ പരിപാലിക്കനും കാത്തുസൂക്ഷികാനും ഉള്ള കടമ ഞങ്ങള്ക്ക് അല്ലെ മോളെ. മോളുടെ അച്ഛൻ ഒരു നിയമപാലകർ അല്ലെ? ജനസേവനം അല്ലേ അച്ഛന്റെ കടമ. അപ്പോൾ അച്ഛൻ അതു നിറവേറ്റി ജനങ്ങളെയും നമ്മുടെ രാജ്യത്തെയും രക്ഷിക്കണം . അവളുടെ കുഞ്ഞു കാതു കൂർപിച്ചു അത്ഭുതത്തോടെ അച്ഛനെ നോക്കിയിരുന്നു..... നമ്മുടെ ലോകത്തെ സംരക്ഷിക്കുന്നു ഓരോ നിയമപാലകരെയും ആരോഗ്യപ്രവർത്തകരെയും സന്നദ്ധപ്രവർത്തകരേയും നമ്മുക്ക് നെഞ്ചോടു ചേർത്തു അഭിനന്ദിക്കാം. ഭയം അല്ല ജാഗ്രത ആണ് വേണ്ടത്. സന്തോഷമായി ഇരിക്കാം നമ്മൾ ഇതും അതിജീവിക്കും.


AKASH
9 A സെൻറ് ആഗസ്റ്റിൻസ് എച്ച്.എസ്. മുരുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം