സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/ നിറവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/ നിറവ് എന്ന താൾ സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/ നിറവ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിറവ്

പുലരിയുടെ താളത്തിൽ
പുളകമായി ഒഴുകുന്ന
പുഴയുടെ സൗന്ദര്യം
എത്ര മനോഹരം!
നിലാവിൻ നിറവിൽ
വിരിയുന്ന നക്ഷത്ര താരത്തിന്
എത്ര അഴക്!
കുയിലുകൾ പാടുന്നു
താളത്തിൽ അടുന്നു
നിൻ പാട്ടിൽ എത്ര താളം
നിറവിൻ അരുവികൾ
നിറവിൽ ഒഴുകുന്നു
ഒഴുകി ചേരുവതെങ്ങോട്ട്!
പൂക്കുന്നു കായ്ക്കുന്നു
നിൻ പുതു വസന്തങ്ങൾ
പൂത്തുലയുന്നത് എങ്ങോട്ട്!
അലസമായ് പാറുന്ന വണ്ടുകൾ
നുകരുന്ന മധുരമാം തേൻ
നിനക്കു ആരു തന്നു!
പ്രകൃതി തൻ മക്കളിൽ
ഒഴുകുന്ന താളത്തിൻ
അലകളിൽ ഓളങ്ങളാണു
നമ്മൾ വിടരുന്ന സന്ധ്യയിൽ
അണയുന്ന അരുണനിൽ
വിതറുന്ന നിറങ്ങളിൽ
എത്ര മനോഹരം നീ!
നിൻ മലർവാടിയിൽ വിരിയുന്ന
മക്കളിൽ തെളിയേണം
എന്നും ഈ പൂമുഖത്തിൽ!
കാറ്റിൻ താളത്തിൽ
ആടുന്ന പൂമുല്ല നിൻ
നിറം നിനക്ക് ആരുനൽകി!
പ്രകൃതിയുടെ ചായങ്ങളാകുമീ
മഴവില്ലും നിറയുന്ന നിറത്തിനെന്തഴക്!
ശൈത്യത്തിൽ പൊഴിയുന്ന
പൂമുല്ല പോലുള്ള മഞ്ഞുകൾ
പൊഴിയുന്നത് എവിടേക്ക്!
കാറ്റിൻ താളത്തിൽ ആടുന്ന
ചില്ലകൾ മൗനമായ് മൂളുന്ന
ഗാനമേത്, പ്രകൃതിതൻ അമ്മയിൽ
വളരുന്ന മക്കൾ എപ്പോഴും
നിറവിൽ നിറഞ്ഞിടണം!
 

അബിയ കെ എം
7 B സെന്റ്ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത