എൽ .പി .എസ്സ് .കിഴക്കൻ ഓതറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇവരുടെ ഉടമസ്ഥതയിൽ തന്നെ ഈ പുരയിടത്തിൽ എൽ.പി.എസ്‌ കിഴക്കനോതറ എന്ന ഈ വിദ്യാലയം സ്ഥാപിച്ചു.ആദ്യകാലത്തു ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളായിരുന്നു ഉണ്ടായിരുന്നത്.ഒന്ന്,രണ്ടു ക്ലാസുകൾ ഷിഫ്റ്റ് രീതിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്.സ്കൂൾ റെഗുലറൈസ് ചെയ്തതിനു ശേഷം പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.കെ.എൻ കേശവപിള്ള ആയിരുന്നു.ഒന്നിൽ കൂടുതൽ ഡിവിഷനുകളിലായി ധാരാളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു.ഗതാഗത സൗകര്യം വളരെ കുറവുള്ള സ്ഥലമായിട്ടും ദൂരെ സ്ഥലങ്ങളിൽ നിന്ന് വരെ കുട്ടികൾ ഇവിടെ എത്തിച്ചേർന്നിരുന്നു.ആദ്യകാലത്തു ഓല മേഞ്ഞിരുന്ന സ്കൂൾ കെട്ടിടം ഘട്ടം ഘട്ടമായി വികസിച്ചിരുന്നു.നിലവിൽ രണ്ടു കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള (കിഴക്കൻ ഓതറ ലക്ഷ്മി വിലാസത്തു വീട് ,വേങ്ങശ്ശേരി വീട് ) ഒരു എയ്ഡഡ് വിദ്യാലയമാണിത്.കോളാട്ടിൽ സ്കൂൾ എന്നും ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നു.