ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി 2020-21

മാതൃഭാഷ വളരട്ടെ
മാതൃഭാഷ വളരട്ടെ

ജൂൺ - 19 വായന ദിനം.....

2021 - അതിജീവനത്തിന്റെ കാലഘട്ടത്തിലും , വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കാൻ ഓൺലൈൻ അസംബ്ലി തന്നെയാണ് ' മോഡലിന്' അവലംബമായത്. "കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും , പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് വായന ദിനമായി നാം ആചരിക്കുന്നത്. " വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും" - എന്ന് മലയാളിയെ ഓർമ്മിപ്പിച്ച കുഞ്ഞുണ്ണി മാഷിനെയും ഈ അവസരത്തിൽ അനുസ്മരിക്കാതിരിക്കാനാവില്ല. ഓൺലൈൻ അസംബ്ലിയിലൂടെ വായന ദിന പ്രവർത്തനങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് കൊടുത്തു.

  1. വായന ദിന സന്ദേശം തയാറാക്കൽ.
  2. പി എൻ പണിക്കർ ചിത്രരചന.
  3. കുട്ടി വായന, അമ്മ വായന, അധ്യാപകരുടെ വായന എന്നിങ്ങനെ അക്ഷരം വെളിച്ചമേകുന്ന പ്രവർത്തനങ്ങൾ നൽകി.
  4. വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക " -- എന്ന പി.എൻ.പണിക്കരുടെ മുദ്രാവാക്യം കേരളം മുഴുവനും ഇന്നും അലയടിച്ചുയരുന്ന മന്ത്രധ്വനി തന്നെയാണ്. "വായനയിലൂടെ മാത്രമേ ഒരു മനുഷ്യൻ പൂർണ്ണനാകൂ " - എന്ന ശാശ്വത സത്യമാണ് ഓരോ വർഷവും ജൂൺ 19 നമ്മെ ഓർമ്മിപ്പിക്കുന്നത്.

വീട്ടിൽ ഒരു ലൈബ്രറി

പി.എൻ.പണിക്കർ ഉദ്ഘാടനം നിർവ്വഹിച്ച ഗ്രന്ഥശാലയുടെ അനുസ്മരണാർത്ഥം വിദ്യാർത്ഥികൾ സ്വന്തം വീട്ടിലെ സൗകര്യാർത്ഥം കുട്ടിഗ്രന്ഥശാല തയാറാക്കാൻ ആഹ്വാനം നൽകി. 'വീട്ടിൽ ഒരു ലൈബ്രറി' - എന്ന ആശയത്തെ സമ്പൂർണമാക്കാൻ ഈ പ്രവർത്തനം മൂലം സാധിച്ചു. സ്വന്തം വീടുകളിൽ കുട്ടികളൊരുക്കിയ വായനശാല' വായന മരിക്കുന്നില്ലൊരിക്കലും' എന്ന വാക്യത്തെ ശക്തമാക്കുന്നു

പ്രസംഗമത്സരം

'മിതം ച സാരം ച വചോ ഹി വാഗ്മിതാ ' എന്ന പ്രയോഗത്തിൽ പ്രസംഗകലയുടെ സാരം വ്യക്തം. അക്ഷരസ്ഫുടത, ശബ്ദക്രമീകരണം, വ്യക്തത ,സമയ ക്രമീകരണം - എന്നിങ്ങനെ പ്രസംഗകലയുടെ മഹത്വം കുട്ടികളിലെത്തിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദി അവസരമൊരുക്കി.

സെപ്റ്റംബർ -5 -ദേശീയ അധ്യാപകദിനം

അറിവിൻ നിറ ദീപമേകുന്നുണ്ടെങ്ങും അനർഘ പ്രതിഭാശാലി അധ്യാപകർക്കു - മധ്യാപകരായ് ശോഭിക്കുന്ന സർ സി രാധാകൃഷ്ണ പ്രഭോ വന്ദനം🙏🏻 രാഷ്ട്രപതിയും തത്വചിന്തകനുമായിരുന്ന ഡോ. സർവ്വേ പ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി നാം ആചരിക്കുന്നത്. മദ്രാസിലെ തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു കുടുംബത്തിലാണ് ഡോ.രാധാകൃഷ്ണൻ ജനിച്ചത്. 2021-ലെ അതിജീവന കാലഘട്ടത്തിലെ അധ്യാപകദിനത്തിൽ ഗുരുദേവ വന്ദനത്തോടെ വെങ്ങാനൂർ മോഡൽ സ്കൂളിലെ ഓൺലൈൻ അസംബ്ലിക്ക് സമാരംഭം.

വിദ്യാരംഗം കലാസാഹിത്യവേദി 2018-19

പുസ്തകങ്ങൾ ഗുരുക്കന്മാരാണ്. വടിയും വഴക്കുമില്ലാതെ നമ്മെ പഠിപ്പിക്കുന്ന ഗുരുക്കന്മാർ. അവർക്ക് ഭക്ഷണം വേണ്ട, പണം വേണ്ട. നീ അടുത്തു ചെല്ലുമ്പോൾ അവർ ഉണർന്നിരിക്കും. നീ അന്വേഷിക്കുമ്പോൾ അവർ വെളിച്ചത്തു വരും. നീ വി‍‍‍ഡ്ഡിത്തം പറഞ്ഞാൽ അവർ നിന്നെ ശകാരിക്കുകയില്ല. നിന്റെ അജ്ഞതയിൽ അവർ നിന്നെ പരിഹസിക്കുകയുമില്ല. - റിച്ചാർഡ് ബെറി.


വിദ്യാർത്ഥികളിൽ ഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതിനും,സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ഇതിലേക്ക്,സ്കൂൾ വിദ്യാരംഗം വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയുണ്ടായി.നൂറ്റിയമ്പതോളം അംഗങ്ങളുള്ള ഈ കൂട്ടായ്മ വൻവിജയമാണ്.കുട്ടികളിലെ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, മാതൃഭാഷയേയും സംസ്കാരത്തേയും സ്നേഹിയ്ക്കുക എന്നീ ലക്ഷ്യങ്ങളിലെത്തിച്ചേരാൻ വിദ്യാരംഗം കലാ സാഹിത്യ വേദി ലീന ടീച്ചറുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൻ സംഘടിപ്പിച്ചു.

വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിനിടെ
വായനാ ദിനത്തിലെ പോസ്റ്റർ രചനാ മത്സരം
  • പരിസ്ഥിതി ദിനമായ ജൂൺ 5 ന് പോസ്റ്റർ രചനാ മത്സരം നടത്തി.
  • ജൂൺ 19 മുതൽ ആരംഭിച്ച വായന പക്ഷാചരണത്തിൽ അമ്മമാർക്കായി, വിവിധപരിപാടികൾ നടത്തുകയുണ്ടായി.
  • പുസ്തക പ്രദർശനം, ബുക്ക് മെമ്മറി ടെസ്റ്റ്, വായനക്കുറിപ്പ് മത്സരം എന്നിവ നടത്തി, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയതു.
  • വായനവാരത്തിൽ രചനാമത്സരങ്ങളും, പുസ്തകപ്രദർശനവും നടത്തി. ഈ വർഷം വായന പക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാരംഗവും സ്കൂൾ ലൈബ്രറിയും ചേർന്ന് നടത്തിയ പുസ്തകയാത്ര ജനശ്രദ്ധ പിടിച്ചു പറ്റി.

പുസ്തകയാത്ര

  • വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലേക്ക് പുസ്തകങ്ങൾ കൊണ്ട് അലങ്കരിച്ച വാഹനവുമായി കുട്ടികൾ കടന്നു ചെന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
  • ലഹരിക്കെതിരെയുള്ള തെരുവ് നാടകവും ശ്രദ്ധേയമായി.


വിദ്യാരംഗം കലാസാഹിത്യവേദി 2017-18

ക്ലാസ് മാസികൾ

വിദ്യാരംഗം കലോത്സവത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്ത്, ജില്ലാ, സബ് ജില്ലാ തലങ്ങളിൽ വിജയം നേടി. മികച്ച വായനക്കാരിയായ അമ്മ, മികച്ച ചിത്രകാരിയായ അമ്മ, തുടങ്ങിയ വ്യത്യസ്ത മത്സരങ്ങളിൽ നിരവധി അമ്മമാർ പങ്കെടുത്തു. ഓണത്തോടനുബന്ധിച്ച്, വിദ്യാരംഗം സംഘടിപ്പിച്ച നാടൻ കലാരൂപങ്ങളുടെ അവതരണം ഏറെ രസകരവും, ശ്രദ്ധേയവുമായി. വിവിധ ദിനാചരണങ്ങളിൽ വിദ്യാരംഗം സജീവസാന്നിദ്ധ്യം അറിയിച്ചു.ഓണത്തോടനുബന്ധിച്ച്, വിദ്യാരംഗം സംഘടിപ്പിച്ച നാടൻ കലാരൂപങ്ങളുടെ അവതരണം ഏറെ രസകരവും, ശ്രദ്ധേയവുമായി. തോന്നയ്ക്കൽ ആശാൻ സ്മാരകം,കുതിരമാളിക എന്നിവിടങ്ങളിലേക്ക് പഠനവിനോദയാത്ര സംഘടിപ്പിച്ചു.സബ്‍ജില്ലാ മത്സരങ്ങൾക്കു പങ്കെടുത്ത് നിരവധി വിജയങ്ങളും നേടി. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെ ഓരോ ക്ലാസ്സുകളിൽ നിന്നും ക്ലാസ് മാസികൾ പ്രസിദ്ധീകരിച്ചു. എല്ലാ മാസികകളും മികച്ച നിലവാരം പുലർത്തി. അവയ്ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു', ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിലും, മറ്റു ദിനാചരണങ്ങളിലും വിദ്യാരംഗം സജീവമായ പങ്ക് വഹിച്ചു വരുന്നു. കുട്ടികളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഒരു ഡിസ്പ്ലേ ബോർഡും വിദ്യാരംഗം കുട്ടികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

കേരളപ്പിറവി ദിനാഘോഷം 2017

ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി.മാതൃഭാഷയോടും പിറന്ന നാടിനോടുമുള്ള വിദ്യാർത്ഥികളുടെ സ്നേഹം ഒരിക്കൽക്കുടി ഒാർമ്മപ്പെടുത്തുകയായിരുന്നു ഈ വേള. നമ്മുടെ നാട്ടിൽ നിന്നും അകന്നുതുടങ്ങിയ തനതായ കലാര‍ൂപങ്ങളെ വിദ്യാർത്ഥികൾക്കു കാണുവാൻ അവസരമുണ്ടയി.ഒരു കൂട്ടം നാടൻ കലാകാരന്മാരുടെ ആവേശതിമിർപ്പിൽ സ്കൂൾ അങ്കണം പൂരപ്പറമ്പായി മാറുകയായിരുന്നു.നാടൻപ്പാട്ട്,തെയ്യം, കരിങ്കാളിതെയ്യം,കോതാമൂരിയാട്ടം എന്നിങ്ങനെയുള്ള കലകൾക്കൊണ്ട് കേരളപ്പിറവി ദിനാഘോഷം സമ്പന്നമായി. വിദ്യാരംഗം കലോത്സവത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്ത്, ജില്ലാ, സബ് ജില്ലാ തലങ്ങളിൽ വിജയം നേടി.തുടർന്നും വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും വളർത്തുന്നതിനും വേണ്ട നിരവധി പ്രവർത്തനങ്ങളുമായി വിദ്യാരംഗം മുന്നേറുന്നു.


|}

വിദ്യാരംഗംകലാസാഹിത്യവേദി 2016-17

  • ജൂൺ 19 ന് ആരംഭിച്ച വായനവാരത്തിന്റെ ഉദ്ഘാടനം ജയകുമാർ സാർ (കാ‍ഞ്ഞിരംകുളംകോളജ്) നിർവ്വഹിച്ചു
  • നിരവധി പ്രോഗ്രാമുകൾ വായനവാരത്തിൽ സംഘടിപ്പിച്ചു.
  • തോന്നയ്ക്കൽ ആശാൻ സ്മാരകത്തിലേക്ക് പഠനയാത്രനടത്തി
  • .മലയാളഭാഷാവാരാചരണം കവി ശ്രീ രാജൻ പൊഴിയൂർ ഉദ്ഘാടനം ചെയ്തു
  • .കൈരളിവിജ്ഞാനപരീക്ഷ സുചിതമായിനടത്തി.
  • ഗുരുവന്ദനം -വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ അധ്യാപകദിനത്തിൽ സംഘടിപ്പിച്ച ഗുരുവന്ദം ഏറെ ശ്രദ്ധേയമായി. 40ഓളം പൂർവ്വ അധ്യാപകരെ ആദരിച്ചു.വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
  • വിദ്യാരംഗം ക്ലബിൻറെ നേതൃത്ത്വത്തിൽ 15 ക്ലാസ് കൈയെഴുത്തുമാസികകൾ ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു .
  • റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ക്യാപ്റ്റൻ ജെറി പ്രേംരാജിൻ്റെ ശവകുടീരത്തിനുമുന്നിൽ ആദരാഞ്‌ജലികൾ അർപ്പിച്ചു