ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ കനലാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.വയക്കര/അക്ഷരവൃക്ഷം/ കനലാട്ടം എന്ന താൾ ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ കനലാട്ടം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കനലാട്ടം

              
ഇത്, മഹാമാരി..........
                 കൊറോണക്കിതപ്പുകൾ
കടൽകടന്നെത്തുന്ന ദുര്യോഗനാളുകൾ......
ഇലകളും,പൂവിൻ ദലങ്ങളും പോലെ നാം -
മിടറിവീഴുന്നതീ....രോഗക്കിടക്കയിൽ...
കേശവും കോശവുമില്ലാത്ത ശാപമാ -
യട്ടഹസിച്ചാർത്തലയ്ക്കുന്നൂ....നിർദ്ദയം!
പുതിയ നൂറ്റാണ്ടിന്റെ വത്സരപുത്രരാം
'വൈറസുകൾ'..........
                        "വെറി കൂടിയ വൈരികൾ"..
 വിഷലിപ്തവിരലിന്റെ ചടുല സ്പർശങ്ങളിൽ -
വിറകൊണ്ടു നിൽക്കയാണീയുഗം.......സർവ്വവും....
നിന്നെയുമെന്നയുമോർക്കാതെ നമ്മിലെ
നമ്മെത്തനിച്ചാക്കി മായുന്നു സന്ധ്യകൾ.....
ആരുമടുക്കാതെ കാണാതെ, കണ്ണുകൾ
കൂമ്പിയടയുന്നു.....മൃത്യുപഥങ്ങളിൽ...
വെറുതെ തിരിഞ്ഞൊരു മാത്ര നാം നോക്കവെ
കാണുന്നൂ...കൂരിരുൾ കൂട്ടിലെ സൂര്യനെ
ചാരച്ചുവപ്പാർന്ന കണ്ണുടക്കിക്കൊണ്ട്
നാം മൊഴിയുന്നൂ......
                    വരും നല്ലകാലം......

അനുശ്രീ
10 C ജി.എച്ച്.എസ്.വയക്കര
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത