ഗവ. എച്ച് എസ്സ് എസ്സ് ചിതറ/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അപ്പർ പ്രൈമറി
ഹൈസ്കൂളിനു കീഴിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിഭാഗമാണ് അരീക്കോട് സ്ക്കൂളിനുള്ളത്.നൂറ്റി എൺപത് ആൺ കുട്ടികളും, നൂറ്റി എഴുപത്തിയഞ്ച് പെൺകുട്ടികളും ഇവിടെ പഠനം നടത്തുന്നു.ഇവർക്ക് താങ്ങും തണലുമായി പതിനൊന്ന് അദ്ധ്യാപകരും അപ്പർ പ്രൈമറിയിലുണ്ട്. സ്ക്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ വിഭാഗം ഒരു നിർണ്ണായക ശക്തിയാണ്.
അപ്പർ പ്രൈമറി അദ്ധ്യാപകർ
-
സിദ്ധീഖ് ചീരാൻത്തൊടി (യു.പി.എസ്.ടി)
-
ഉഷ. പി. (യു.പി.എസ്.ടി)
-
സജീവൻ. കെ (യു.പി.എസ്.ടി)
-
അജിത എ.എൻ (യു.പി.എസ്.ടി)
-
രേഖ ജി കൃഷ്ണൻ (യു.പി.എസ്.ടി)
-
സുരേന്ദ്രൻ എം (യു.പി.എസ്.ടി)
-
ഷറഫുന്നീസ (യു.പി.എസ്.ടി)
-
ഉണ്ണി കൃഷ്ണൻ (യു.പി.എസ്.ടി)
-
മൻസൂർ (യു.പി.എസ്.ടി)
മുൻ അദ്ധ്യാപകർ
-
അഷറഫ്. കെ. പി. (യു.പി.എസ്.ടി)
-
ഷീജ. സി (യു.പി.എസ്.ടി)
-
സലീമത്ത് . വി (യു.പി.എസ്.ടി)
-
ഇ.എൻ. മോഹനകുമാരി (യു.പി.എസ്.ടി)
-
ബിനു ജോസഫ് (യു.പി.എസ്.ടി)
പ്രവർത്തനങ്ങൾ
ഹൈസ്കൂൾ വിഭാഗത്തിലേതുപോലെ തന്നെ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമാണ് അപ്പർ പ്രൈമറി വിഭാഗവും.
മലയാളത്തിളക്കം
മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായിBRC യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി. കളി കളിലൂടെയും...ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഈ പരിപാടിയിൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലെ 25 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.
ഗണിതോപകരണ നിർമാണ ശില്പശാല
ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി.
പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ
ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ എന്ന പദ്ധത നടപ്പിലാക്കി.20 കുട്ടികൾ പങ്കെടുത്ത ഈ പരിശീലനത്തിന് സ്കൂൾ സമയത്തിന് പുറമേ കൂടുതൽ സമയം കണ്ടെത്തി പരിശീലനം നൽകി.പഠനോപകരണങ്ങളും ലഘുഭക്ഷണവും നൽകിയ ഈ പരിശീലനത്തിലൂടെ ഗണിതത്തിലെ പിന്നോക്കക്കാരെ മുന്നിട്ടു കൊണ്ടുവരാൻ സാധിച്ചു. ശ്രദ്ധ പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.
പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
കമ്യൂണിക്കേറ്റീവ് സ്കിൽ വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ ജോളീ ജോസഫ് നയിച്ച ഈ wവർക്ക്ഷോപ്പിൽ 55 കുട്ടികൾ പങ്കെടുത്തു.
വിവിധ ദിനാചരണങ്ങൾ
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.
യു എസ് എസ് പരിശീലനം
അരീക്കോട് ഗവ. ഹൈസ്ക്കൂളിൽ യു പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ 30 കുട്ടികളെ യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും പിന്നീട് ഓഫ്‍ലൈനായും കോച്ചിംഗ് നൽകി. യു പി , ഹൈസ്ക്കൂൾ എന്നിവയിലെ വിവിധ അധ്യാപകർ ഇവർക്ക് കോച്ചിംഗ് നല്കി. കൂടാതെ പുറമേ നിന്ന് മൂന്ന് പ്രമുഖ സബ്ജക്ട് എക്സ്പർട്ടുകളെ കൊണ്ടുവന്ന് ക്ലാസ് എടുപ്പിച്ചു. ഇതിൽ മൂന്ന് പേർക്ക് ,യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു
-
അവന്തിക
-
മിൻഹ പി
-
നിവേദ്യ