ഗവ. എച്ച് എസ്സ് എസ്സ് ചിതറ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹൈസ്ക്കൂൾ വിഭാഗം


ചിതറ ഗവ: ഹൈസ്ക്കൂൾ

195൦-ൽ ആണ് ചിതറ ഗവ: ഹൈസ്ക്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സർക്കാർ ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ്. സ്കൂൾ ആരംഭിച്ച് മുപ്പത് വർഷക്കാലം മിഡിൽ സ്കൂളായി പ്രവർത്തിച്ച സ്ഥാപനം 1980 ൽ എച്ച് എസ് ആയി ഉയർത്തപ്പെട്ടു. വി ചന്ദ്രൻ ആയിരുന്നു ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവില് ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി.നസീമ എ ആർ

പ്രധാന അദ്ധ്യാപിക- നസീമ എ ആർ (8590507210)


ഭിന്നശേഷി കുട്ടികൾക്കുള്ള റിസോഴ്സ് റൂമും ഫിസിയോ തെറാപ്പി സെൻററും

Schoolbus

മുൻ സാരഥികൾ

ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം സാരഥികൾ ഫോട്ടോ
1980-1982 വി ചന്ദ്രൻ
1982-1985 എൻ കുഞ്ഞുപിള്ള
1985-1989 വി ചന്ദ്രൻ
1989-1990 പി മധുസൂദനൻ
1990-1992 ശ്രീമതി ബി സാവിത്രിഅമ്മ
1992-1993 വി ആർ മാലതിഭായി
1993-1994 കെ പി രുദ്രാമ്മ
1994-1995 രാച്ചിൽ ജോൺ
1995-1996 എസ് ആർ ഐ ഗോപാലകൃഷ്ണൻ ആശാരി
1996-1998 ശ്രീമതി എ കെ സുവർണദേവി
1998-1999 ശ്രി എൻ ശുശീലൻ
1999-2004 ശ്രി എസ് രമണൻ
2004 ശക്തിധരൻ
2004-2005 ബഷീറാ ബീവി
2005-2005 കെ ജമീല
2005-2006 ഖുറൈഷ്യ
2006-2007 രഘുനാഥൻ
2007-2007 എം എൻ സുമംഗല
2007-2010 ബി കലാവതി കുഞ്ഞമ്മ
2010 -2012 ലിസമ്മ മാത്യു
2012-2013 തങ്കമണി.സി
2013-2014 മനോഹരൻ
2014-2015 പീറ്റർ. കെ.വി
2015-2018 മധു‌സൂദനൻ നായർ. ബി.കെ
2018- 2020 ചന്ദ്രസേനൻ എസ്
2020 -2020 സതീശൻ കെ
2020 -2021 സതീശൻ കെ
2021 - നസീമ എ ആർ

ഹൈസ്ക്കൂൾ അദ്ധ്യാപകർ

ഓഫീസ് ജീവനക്കാർ

മുൻ അദ്ധ്യാപകർ