ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ

ഒരേക്കർ അമ്പത്തൊമ്പത് സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ കളിസ്ഥലവും അതിനു ചുറ്റുമായി സ്കൂളിന്റെ വിവിധ ഘട്ടങ്ങളും സ്ഥിതിചെയ്യുന്നു. സ്കൂളിലെ കെട്ടിടങ്ങൾക്ക് കേരളത്തിലെ വിവിധ നദികളുടെ പേര് നൽകിയിട്ടുണ്ട്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. മൂന്ന് കമ്പ്യൂട്ടർ ലാബുകൾ, ഒരു സയൻസ് ലാബ്, ഒരുഫിസിക്സ് ലാബ്, ഒരുകെമിസ്ട്രി ലാബ്, രണ്ട് കിണർ, പൊതു ജലവിതരണ സംവിധാനം ഇവ സ്കൂളിൽ ഉണ്ട്. ക്വിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചുവരുന്നുണ്ട്.

ഹൈടെക് ക്ലാസ് മുറികൾ

എല്ലാ ഹയർസെക്കൻഡറി - ഹൈസ്കൂൾ ക്ലാസുകളും ഹൈടെക് ക്ലാസ് മുറികളാണ്. ഒരു പ്രൊജക്ടർ, ഒരു ലാപ്ടോപ്പ് ഇൻറർനെറ്റ് കണക്ഷൻ ഇവയെല്ലാം എല്ലാ ക്ലാസിലുമുണ്ട്.

കമ്പ്യൂട്ടർ ലാബ്

സ്കൂളിലെ മൂന്നു കമ്പ്യൂട്ടർ ലാബുകളിൽ രണ്ടു കമ്പ്യൂട്ടർ ലാബും'പമ്പ' ബ്ലോക്കിലാണ്.ഹയർ‍ സെക്കന്ററി കമ്പ്യൂട്ടർ ലാബ് 'ഗംഗ' ബ്ലോക്കിലാണ് . മൂന്ന് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം 65 കമ്പ്യൂട്ടറുകളുണ്ട് ഉണ്ട്. മൂന്ന് ലാബുകളിലും ബി എസ് എൻ എൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാണ്.

ലൈബ്രറി

സയൻസ് ലാബ്

കളിസ്ഥലം

ടോയ്‌ലറ്റുകൾ

ബസ്

കെട്ടിടങ്ങൾ

പമ്പ ബ്ലോക്ക്.

പമ്പ ബ്ലോക്ക്

സ്കൂളിലെ പ്രധാന കെട്ടിടത്തെ 'പമ്പ'എന്നു നാമകരണം ചെയ്തിരിക്കുന്നു. എട്ട്,ഒൻപത്,പത്ത് ക്ലാസുകളുൾപ്പെടുന്ന പതിനാല് റൂമുകളും കൂടാതെ എച്ച്.എസ‍് ഒാഫീസ് റൂം, ലൈബ്രറി, എച്ച്.എസ‍് സയൻസ് ലാബ്, എച്ച്.എസ് സ്റ്റാഫ്റൂം, ര​ണ്ടു കമ്പ്യൂട്ടർ ലാബുകൾ, ഐ.ഇ.ഡി ക്ലാസ്റൂം, സ്മാർട്ട് ക്ലാസ്റൂം, ഹെൽത്ത്റൂം എന്നിവ ഈ ബ്ലോക്കിൽ ഉൾപ്പെട്ടിരിക്കുന്നു.ആകെ ഇരുപത്തിരണ്ട് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്.യു ആകൃതിയിലുള്ള ഇരുനില കെട്ടിടമാണിത്. ഇതിനു മുന്നിലായുള്ള ഇൻറർ ലോക്കുചെയ്ത അസംബ്ലി ഗ്രൗണ്ട് തണൽ മരങ്ങളാൽ നിറ‍ഞ്ഞതാണ്.

കെട്ടിടങ്ങൾ കാണാൻ‍ ഇവിടെ ക്ലിക്ക് ചെയ്യുക

യമുന ബ്ലോക്ക്

യമുന ബ്ലോക്ക്

യമുന ബ്ലോക്കിൽ ഏഴാം ക്ലാസ്[വിവിധ ഡിവിഷനുകൾ], എച്ച്.എസ് ബയോളജി ലാബ്, ഹയർ സെക്കന്ററി സയൻസ് ലാബ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.ആകെ എട്ട് റൂമൂകൾ ഈ കെട്ടിടത്തിലുണ്ട്. ഡോ.എ നീലലോഹിതദാസ് എം.എൽ.എ യുടെ പ്രത്യേകവികസന ഫണ്ട് ഉപയോഗിച്ച് 2003-2004 അധ്യാന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്.

കാവേരി ബ്ലോക്ക്

കാവേരി ബ്ലോക്ക്

സ്ക്കൂൾ ഗേറ്റിനു നേരെയുളള ഓടുപാകിയ മേൽക്കൂരയുള്ള കെട്ടിടമാണ് ' കാവേരി പഴയ കാല ഓഫീസ് കെട്ടിടമായിരുന്നു. സ്ക്കൂൾ സൊസൈറ്റി, പുരുഷ അധ്യാപക സ്റ്റാഫ് റൂം, സ്പോട്സ് റൂം, അസാപ് ഓഫീസ് ഒരു ക്ലാസ് മുറി ഇവയാണിവിടെയുന്നത്. ഇത് വളരെ പഴക്കം ചെന്ന കെട്ടിടമാണ്. കെട്ടിടത്തിനു ചുറ്റുമുളളതാ ഭംഗിയായി ഇൻറർലോക്ക് ചെയ്തിട്ടുണ്ട്

പെരിയാർ ബ്ലോക്ക്

പെരിയാർ ബ്ലോക്ക്

പെരിയാർ ബ്ലോക്കിൽ മൾട്ടിമീഡിയ റൂം,പ്രീ പ്രൈമറി ക്ലാസ്റൂമുകൾ, ഏഴാം ക്ലാസ്[വിവിധ ഡിവിഷനുകൾ], ജ‍ൂനിയർ സയൻസ് ലാബ്, യു.പി സ്റ്റാഫ്റൂം, ബോട്ടണി-സുവോളജി ലാബ് എന്നിവ ഉൾപ്പെട്ടിരിക്കുന്നു.ആകെ പത്ത് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്.സർവശിക്ഷ അഭിയാൻ ഫണ്ട് വിനിയോഗം ഉപയോഗിച്ച് 2006-2007 അധ്യായന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്.സ്കൂൾ ഗ്രൗണ്ടിന‍ു അട‍ുത്തായിട്ടാണ് പെരിയാർ ബ്ലോക്ക് സ്ഥിതിചെയ്യുന്നത്.

നിള ബ്ലോക്ക്

നിള ബ്ലോക്ക്

സ്ക്കൂൾ ഗേറ്റിലൂടെ പ്രവേശിക്കുമ്പോൾ തെക്കുഭാഗത്തായി കാണുന്ന ഇരുനില കെട്ടിടമാണ് 'നിള '. ഹയർ സെക്കന്ററി ഓഫീസ്, സ്റ്റാഫ് റൂം 2 ക്ലാസ് മുറികൾ ഇവ താഴത്തെ നിലയിലും 2 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് മുറിയും മുകളിലെ നിലയിലുമുണ്ട്

കബനി ബ്ലോക്ക്

സ്ക്കൂൾ ഗ്രൗണ്ടിന്റെ വടക്കുഭാഗത്തുള്ള ഓടുമേഞ്ഞ പഴക്കിയ കെട്ടിടമാണ് കബനി. യു പി സ്കൂൾ ആയിരുന്ന സമയത്ത് ഓഫീസ് ഇവിടെയായിരുന്നു. ഇപ്പോൾ 4 ക്ലാസ് മുറികൾ ഇവിടെയുണ്ട്.

ഗംഗ ബ്ലോക്ക്

സ്ക്കൂളിന്റെ തെക്കു കിഴക്കേ മൂലയിൽ ഗ്രൗണ്ടിന് കിഴക്കഭാഗത്തായുള്ള ഇരുനില കെട്ടിടമാണ് 'ഗംഗ' .താഴത്തെ നിലയിൽ ഒന്നു മുതൽ മൂന്നു വരെയു ള്ള ക്ലാസുകളും മുകളിത്തെനിലയിൽ നാലാം ക്ലാസുകളും ഹയർ സെക്കന്ററി കമ്പ്യൂട്ടർ ലാബുമാണുള്ളത്

രുചി ബ്ലോക്ക്

സ്ക്കൂൾ പാചകപ്പുരയും ഊട്ടുപുരയും അടങ്ങിയതാണ് രുചി ബ്ലോക്ക്. സ്ക്കൂളിന്റെ വടക്ക് കിഴക്കേ അറ്റത്തായാണ് ഈ കെട്ടിടം.

കമ്പ്യൂട്ടർ ലാബ്

സയൻസ് ലാബ്

എച്ച്.എസ‍് സയൻസ് (ഫിസിക്സ് &കെമിസ്ട്രി ) ലാബ് 'പമ്പ' ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു.

എച്ച്.എസ് ബയോളജി ലാബ്, ഹയർ‍ സെക്കന്ററി കെമിസ്ട്രി ലാബ് എന്നിവ 'യമുന'ബ്ലോക്കിലാണ്

ബയോളജി ലാബിലെ പ്രവർത്തനം(ക​ണ്ണ്)

ജ‍ൂനിയർ സയൻസ് ലാബ്, ബോട്ടണി-സുവോളജി ലാബ് എന്നിവ പെരിയാർ ബ്ലോക്കിലും സ്ഥിതി ചെയ്യുന്നു

ജലവിതരണം

പൊതു ടാപ്പ‍ുകൾ

സ്കൂളിലാകെ ആറു സ്ഥലങ്ങളിലായി പൊതുടാപ്പുകളുണ്ട്.പ്രീ പ്രൈമറി ക്ലാസുകൾക്കായി പെരിയാർ ബ്ലോക്കിലും ലോവർ പ്രൈമറി ക്ലാസുകൾക്കായി ഗംഗ ബ്ലോക്കിലും,അപ്പർ പ്രൈമറി ക്ലാസുകൾക്കായികബനിബ്ലാക്കിനു പുറകിലായും,ഹൈസ്കൂൾ ക്ലാസ്സുകൾക്കായിയമുനബ്ലോക്കിനു പുറകിലായും ഹയർസെക്കന്ററി ക്ലാസ്സുകൾക്കായി നിള ബ്ലോക്കിലും ടാപ്പുകളുണ്ട്.ഇതു കൂടാതെ ഗ്രൗണ്ടിൽ രുചി ബ്ലോക്കിനടുത്തായി പൊതുടാപ്പുകളുണ്ട്

മഴവെള്ള സംഭരണി

സ്കൂളിൽ ഒരു മഴവെള്ളസംഭരണി ഉണ്ട്.ഹയർസെക്കന്ററി ബ്ലോക്കായ'നിള'യ്ക്കടുത്തായിയാണ് ഈ മഴവെള്ളസംഭരണി.

മഴക്കുഴി

സ്കൂളിൽ ഒരു മഴക്കുഴി ഉണ്ട്.യമുന ബ്ലോക്കിനടുത്തായാണ് ഈ മഴക്കുഴി.

സ്കൂൾ ബസ്
സ്കൂൾ ബസ്

സ്ക്കൂൾ ബസ്സ്

ആമുഖം

ബസ് 1

യാത്രയുടെ രൂപവും ഭാഗവും താളവും മാറി. കാൽനടയിലാരംഭിച്ച മാനവ യാത്ര ആകാശ പേടകത്തിൽ എത്തി നിൽക്കുന്നു. ഇന്ന് ഭൂമി വാങ്ങിയാലും വീട് വച്ചാലും എന്തിന് കുട്ടികളെ സ്ക്കൂളിലാക്കുന്ന വേളയിൽ പോലും ആദ്യം ആലോചിക്കുന്നത് യാത്രാ സൗകര്യത്തെക്കുറിച്ച് തന്നെ ആയിരിക്കും. കുട്ടികളുടെ സുരക്ഷ എന്തിനെക്കാളും പ്രാധാന്യമ൪ഹിക്കുന്ന കാലത്ത് വഴിയിൽ പതിയിരിക്കുന്ന അപകടങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാ൯ രക്ഷക൪ത്താക്കൾ ആശ്രയിക്കുന്നത് സ്ക്കൂൾ വാഹനങ്ങൾ തന്നെയാണ്.

ചരിത്രം

അച്ചടക്കത്തിലും അക്കാദമിക മികവിലും നെയ്യാറ്റി൯കര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിനെ അലട്ടിയ ഏറ്റവും വലിയ പ്രശ്നം ഒരു സ്ക്കൂൾ ബസ്സ് ഇല്ല എന്നതായിരുന്നു. പല വിധ പ്രതിവിധികൾ ആലോചിച്ച് ഒടുവിൽ സ്ക്കൂൾ ജീവനക്കാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായത്താൽ ഒരു സ്ക്കൂൾ ബസ്സ് വില കൊടുത്തു വാങ്ങി. പല ഭാഗത്തു നിന്നും ഉണ്ടായ എതി൪പ്പുകളെ അവഗണിച്ച് നടത്തിയ ആ സംരംഭം സാമ്പത്തിക ബാധ്യത മൂലം നഷ്ടത്തലാവുകയും ആ ബസ്സ് വില്ക്കേണ്ടി വരികയും ചെയ്തു.

ബസ് 2

കൂടുതൽ ബസുകൾ

എന്നാൽ തൊട്ടടുത്ത വ൪ഷം കുട്ടികളുടെ വരവിൽ എണ്ണം വ൪ദ്ധിച്ചപ്പോൾ വീണ്ടും നമ്മൾ സ്ക്കൂൾ ബസ്സിനെക്കുറിച്ച് ആലോചിച്ചു. എല്ലാവരുടെയും ശ്രമ ഫലമായി അന്നത്തെ എം. പി. ആയിരുന്ന ശ്രീമാ൯ ശശി തരൂ൪ അവ൪കൾ ആദ്യമായി ഒരു സ്ക്കൂൾ ബസ്സ് നമ്മുടെ സ്ക്കൂളിന് നല്കുകയുണ്ടായി.

2016 –ൽ വീണ്ടും കുട്ടികളുടെ എണ്ണം വ൪ദ്ധിച്ചപ്പോൾ ഒരു വാഹനം മതിയാകാത്ത സാഹചര്യം വന്നു. വീണ്ടും അധികാരികളെ സമീപിച്ചു. ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ചതിന്റെ ഫലമായി എം. പി. ആയി ശ്രീ റിച്ചാ൪ഡ് ഹേ അവ൪കൾ രണ്ടാമതായി ഒരു സ്ക്കൂൾ ബസ്സും അനുവദിച്ചു തന്നു.

2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി. കുട്ടികളെ എത്തിക്കാ൯ രണ്ടു ബസ്സ് മതിയാകാതെ വന്നു. ഒരു സ്വകാര്യ വണ്ടിയും കൂടി ഓടിച്ചാണ് ഇപ്പോൾ ഇതിനൊരു പരിഹാരം കാണുന്നത്. സ്ക്കൂൾ ബസ്സിൽ വരാ൯ താല്പര്യം കാണിച്ച എല്ലാ കുട്ടികളെയും കൊണ്ടു വരാ൯ സാധിക്കാത്തതു കൊണ്ട് വീണ്ടും കോവളം എം. എൽ. എ ആയ ശ്രീ വി൯സന്റ് അവ൪കളെ കണ്ട് ആവശ്യമുണ൪ത്തിച്ചതിന്റെ ഫലമായി ഒരു ചെറിയ വാഹനം കൂടി എം. എൽ. എ ഏ൪പ്പാടാക്കി.

പ്രതീക്ഷ

പക്ഷേ നമ്മുടെ പ്രശ്നം ഇത് കൊണ്ടൊന്നും തീരുന്നില്ല. രണ്ട് സ്ക്കൂൾ ബസ്സ്, ഒരു സ്വകാര്യ വണ്ടി, നാലോ അഞ്ചോ ഓട്ടോകൾ ഇങ്ങനെയാണ് ഇപ്പോഴും കുട്ടികൾ എത്തുന്നത്. സ്വകാര്യ വണ്ടികളിലും ഓട്ടോകളിലുമായി വരുന്ന മുഴുവ൯ കുട്ടികളെയും ഞങ്ങൾക്ക് സ്ക്കൂളിന്റെ സ്വന്തം വണ്ടിയിൽ കൊണ്ടുവരണം. അതിനായി ഉള്ള ശ്രമം തുടരുന്നു. ഈ വിദ്യാലയം അങ്ങനെ അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങുന്നത് ഇവിടത്തെ കൂട്ടായ്മയാണ്. പ്രീ. കെ. ജി. മുതൽ ഹയ൪ സെക്കന്ററി വരെ ഒരേ മനസ്സോടെ എല്ലാ വിജയങ്ങൾക്ക് പിന്നിലും ഉണ്ട്. ആ കൂട്ടായ്മയിൽ ഇനി ഒരു വലിയ ബസ്സിനായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. ഞങ്ങളുടെ ശ്രമം ഫലപ്രാപ്തിയിലെത്തും എന്ന ശുഭ പ്രതീക്ഷയോടെ..........

സ്കൂൾ ബസ്സ്