സെന്റ് ജോൺ യു പി എസ് അഞ്ചാമട/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ മികച്ച യു.പി. സ്കൂളുകളിലൊന്നാണ് സെന്റ് . ജോൺസ് . യു.പി. എസ് അഞ്ചാമ ട.  തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം സെന്റ്. ജോൺസ് . യു.പി.എസ്. അഞ്ചാമ ട  മുന്നിൽ തന്നെയാണ്.

                 മുൻ വർഷങ്ങളിൽ സബ് ജില്ലയിൽ നടന്ന കലാ- കായിക മത്സരങ്ങളിലും ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയത്തിലും , വിദ്യാരംഗം ശില്പശാലയിലും മികവുറ്റ വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വർഷം ഉപജില്ല ശാസ്ത്ര രംഗത്തിൽ ' ലഘു പരീക്ഷണം ' മത്സരയിനത്തിൽ VBയിലെ സൂര്യ . D ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ മത്സരിക്കുകയുണ്ടായി.

           ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പ് ഏർപ്പെടുത്തുന്ന Inspire Award ലേക്ക് ഈ സ്കൂളിലെ  VII B യിൽ പഠിക്കുന്ന Akhil  D Anil , Abhijith A.S  എന്നീ കുട്ടികളുടെ ആശയങ്ങളെ തെരഞ്ഞെടുത്തു എന്നത് ഏറെ അഭിമാനാർഹമാണ്. അമൃത മഹോത്സവം പ്രാദേശിക ചരിത്ര രചനയിൽ ഈ സ്കൂളിലെ VII B യിൽ പഠിക്കുന്ന Akhil D Anil ഒന്നാം സ്ഥാനം കരസ്ഥമാക്കി.

       എസ്. എസ്. കെ. തിരുവനന്തപുരം ലൈബ്രറി ഗ്രാന്റ് വിനിയോഗം_ കുട്ടികളിൽ നിന്ന് രചന ക്ഷണിച്ചതിൽ ഈ സ്കൂളിലെ Ananya RU ന്റെ ചെറുകഥ തെരഞ്ഞെടുക്കുകയുണ്ടായി. ഇങ്ങനെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി കൊണ്ട് സെന്റ്. ജോൺസ് . യു.പി. എസ് അഞ്ചാമ ട മുന്നേറുന്നു.