സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32001 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യ വേദി വിദ്യാരംഗം കലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യ വേദി

    വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2021-22 വർഷത്തെ പ്രവർത്തന റിപ്പോർട്ട് .
1) വായനദിനം ജൂൺ 19(https://youtu.be/ECzKnY8JF-c)
    June 19 ന് നടന്ന വായനദിനാഘോഷം ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുകയും ശ്രീ ജോർജ് പുളിങ്കാട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു
            July 5 ന് നടത്തിയ ബഷീർ അനുസ്മരണത്തിൽ , കുട്ടികൾ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു.
        വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 7 ശനി 8 PM ന് സ്കൂൾ മാനേജർ വെരി .റവ.ഫാദർ . അഗസ്റ്റ് പാലയ്ക്ക പറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുകയും ശ്രീ. ആലപ്പി രംഗനാഥ് ഉദ്ഘാടനം നിർവഹിക്കുകയും  ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.
    ആഗസ്റ്റ് 22 ,8 PM ന് സ്കൂൾ മാനേജർ വെരി.റവ.ഫാദർ അറസ്റ്റ്യൻ പാലയ്ക്കാപറമ്പിലിന്റെ അധ്യക്ഷതയിൽ ഓണാഘോഷം നടത്തുകയും പ്രശസ്ത ചെറുകഥാകൃത്ത് അർഷാദ് ബത്തേരി മുഖ്യപ്രഭാഷണം നടത്തുകയും ഹെഡ് മാസ്റ്റർ ശ്രീ സോണി തോമസ് ആശംസ അർപ്പിക്കുകയും ചെയ്തു. കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
         വയലാർ അനുസ്മരണം Oct  27 ബുധനാഴ്ച 9 PM ന് ,"വയലാർ സ്മ്യതി" എന്ന പേരിൽ നടത്തി. ഈ പോഗ്രാമിന്റെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തിയത് ഗാനരചയിതാവുമായ ശ്രീ കെ .ആർ ദേവദാസ് നമ്പൂതിരിയാണ്. അധ്യാപകരും രക്ഷകർത്താക്കളും വയലാർ ഗാനം ആലപിച്ചത് ചടങ്ങിനെ മോടി പിടിപ്പിച്ചു.