സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി

    വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2021-22 വർഷത്തെ പ്രവർത്തന റിപ്പോർട്ട് .
1) വായനദിനം ജൂൺ 19([1])
    June 19 ന് നടന്ന വായനദിനാഘോഷം ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുകയും ശ്രീ ജോർജ് പുളിങ്കാട് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു
2) ബഷീർ അനുസ്മരണം ജ‍ൂലൈ 5 (കൂടുതൽ അറിയാൻ)
            July 5 ന് നടത്തിയ ബഷീർ അനുസ്മരണത്തിൽ , കുട്ടികൾ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു.
3) കലാസാഹിത്യവേദി ഉദ്ഘാടനം ഓഗസ്റ്റ് 7(കൂടുതൽ അറിയാൻ)
        വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 7 ശനി 8 PM ന് സ്കൂൾ മാനേജർ വെരി .റവ.ഡോ . അഗസ്റ്റിൻ പാലയ്ക്കപറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുകയും ശ്രീ. ആലപ്പി രംഗനാഥ് ഉദ്ഘാടനം നിർവഹിക്കുകയും  ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. 
4) ഓണാഘോഷം ഓഗസ്റ്റ് 22  (കൂടുതൽ അറിയാൻ)                                                                                                                                             
    ആഗസ്റ്റ് 22 ,8 PM ന് സ്കൂൾ മാനേജർ വെരി.റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിലിന്റെ അധ്യക്ഷതയിൽ ഓണാഘോഷം നടത്തുകയും പ്രശസ്ത ചെറുകഥാകൃത്ത് അർഷാദ് ബത്തേരി മുഖ്യപ്രഭാഷണം നടത്തുകയും ഹെഡ് മാസ്റ്റർ ശ്രീ സോണി തോമസ് ആശംസ അർപ്പിക്കുകയും ചെയ്തു. കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
5) വയലാർ അനുസ്മരണം ഒൿടോബർ 27 (കൂടുതൽ അറിയാൻ)
         വയലാർ അനുസ്മരണം Oct  27 ബുധനാഴ്ച 9 PM ന് ,"വയലാർ സ്മ്യതി" എന്ന പേരിൽ നടത്തി. ഈ പോഗ്രാമിന്റെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തിയത് ഗാനരചയിതാവായ ശ്രീ കെ .ആർ ദേവദാസ് നമ്പൂതിരിയാണ്. അധ്യാപകരും രക്ഷകർത്താക്കളും വയലാർ ഗാനം ആലപിച്ചത് ചടങ്ങിനെ മോടി പിടിപ്പിച്ചു.