എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2014പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2014

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധി കുട്ടികൾക്കായി ഒരു ബോധവതാക്കരണ ക്ലാസ് നടത്തി. ഹെഡ്‌മിസ്‌ട്രസ് സി. ലിസി ഇഗ്നേഷ്യസ് പ്രതിജ്ഞാ വാചകങ്ങൾ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂൾ വളപ്പിലും തെരുവോരങ്ങളിലും വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.സമൂഹം വികസനത്തിലേയ്‌ക്ക് കുതിക്കുമ്പോൾ ചവിട്ടി നില്ക്കുന്ന മണ്ണ് ഒലിച്ചു പോകാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ തലമുറയ്ക്ക് ഉണ്ട് എന്ന പരിസ്ഥിതിദിന പാഠം ഇതിലൂടെ സമൂഹത്തിന് കുട്ടികൾ പകർന്നു നല്കി.പ്രകൃതി സംരക്ഷണ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലക്കാർഡുകളുമായി കുട്ടികൾ പരിസ്ഥിതി സംരക്ഷണ റാലി നടത്തി.

പ്രേവേശനോത്സവം

പുതുതായി പ്രവേശനം നേടിയ കുട്ടികളെ ബാങ്ക് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. വിവിധ കലാ പരിപാടികളും സ്നേഹവിരുന്നും നടത്തുകയും ചെയ്തു.

പാസ്‌ക്കൽ ദിനാചരണം

മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പാസ്‌ക്കൽ ദിനാചരണം നടത്തി. കുട്ടികൾക്കായി സെമിനാർ , ക്വിസ് എന്നിവ നടത്തപ്പെട്ടു.

സ്കൂൾ പാർലമെന്റ്

സ്‌കൂൾ ലീഡർ, ചെയർപേഴ്സൺ , വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഉള്ള ലീഡേഴ്‌സ് എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ഓരോ ഗ്രൂപ്പിലേയും കുട്ടികൾ അവരുടെ ഗ്രൂപ്പിന്റെ അതെ നിറത്തിലുള്ള ജേഴ്സി ധരിച്ച് എത്തി സത്യാപ്രതിജ്ഞ ചടങ്ങിൽ പങ്കു കൊണ്ടു.