തുവ്വക്കോട് എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16328-hm (സംവാദം | സംഭാവനകൾ) (ആമുഖം, ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തുവ്വക്കോട് എ എൽ പി എസ്
വിലാസം
തുവ്വക്കോട്

തുവ്വക്കോട് പി.ഒ.
,
673304
,
കോഴിക്കോട് ജില്ല
സ്ഥാപിതം1884
വിവരങ്ങൾ
ഇമെയിൽthuvakkodel@gmail.com
കോഡുകൾ
സ്കൂൾ കോഡ്16328 (സമേതം)
യുഡൈസ് കോഡ്32040900203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചേമഞ്ചേരി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജയകുമാർ.സി.
പി.ടി.എ. പ്രസിഡണ്ട്എം.പി. അശോകൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ
അവസാനം തിരുത്തിയത്
24-01-202216328-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

"നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറം". അതിന്റെ നെറുകയിൽ സർഗ്ഗദീപമായ് ഒരു വിദ്യാലയം.

- തുവ്വക്കോട് എൽ.പി.സ്കൂൾ -

എണ്ണമറ്റ ഗുരു പരമ്പരയിലൂടെയും അന്തമറ്റ ശിഷ്യ സമ്പത്തിലൂടെയും അനാദിയായ കാലപ്രവാഹത്തിന്റെ ഏതോ ഒരു മുഹൂർത്തത്തിൽ ഒരു തിരിഞ്ഞു നോട്ടം

ചരിത്രം

തുവ്വക്കോട് എൽ പി സ്കൂൾ , ചേമഞ്ചേരിയുടെ മുഖം , ഗ്രാമീണ ഹൃദയങ്ങൾ നെഞ്ചേറ്റിയ വിദ്യാലയം. ചേമഞ്ചേരി പഞ്ചായത്തിലെ ആദ്യ വിദ്യാലയം.

തുവ്വക്കോടും ചുറ്റുപാടുമായുള്ള അഞ്ച് ഇല്ലങ്ങളിലെ നമ്പൂതിരിക്കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി യശ:ശരീരനായ കിഴുക്കോത്ത് ചന്തുക്കുട്ടി നായർ ക്രിസ്തുവർഷം 1887 ൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. തച്ചാറമ്പത്ത് താഴേപ്പറമ്പിലെ ഒരു കെട്ടിടത്തിലായിരുന്നു ഇതിന്റെ തുടക്കം. കാലക്രമത്തിൽ നമ്പൂതിരിക്കുട്ടികളല്ലാത്തവർക്കും പ്രവേശനം നൽകിയപ്പോൾ കെട്ടിയുണ്ടാക്കിയ ഓല മേഞ്ഞ ഷെഡ്ഡിലേക്ക് ഈ എഴുത്തുപള്ളി മാറ്റപ്പെട്ടു. "ചാതുർവർണ്യം " നിലനിൽക്കുന്ന, ജാതിവ്യവസ്ഥകൾ കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും

കർക്കശമായും പാലിക്കപ്പെട്ടിരുന്ന സാമൂഹ്യ വ്യവസ്ഥ . മുന്നോക്കക്കാർ , പിന്നോക്കക്കാർ എന്ന ചേരിതിരിവ് കുടിപ്പള്ളിക്കൂടത്തിലും പാലിക്കപ്പെട്ടു വന്നു.

1904 ആവുമ്പോഴേക്കും ബോയ്സ് എലമന്ററി സ്കൂൾ എന്ന അംഗീകാരം ലഭിച്ചു. തുടർന്നുള്ള ചരിത്രങ്ങൾ സ്കൂളിലെ

പരിശോധനാ പുസ്തകത്തിൽ നിന്നും

വായിച്ചെടുക്കാൻ കഴിയുന്നുണ്ട്. 1, 2, 3

ക്ലാസുകൾ അടങ്ങിയ പ്രൈമറി വിഭാഗത്തിൽ 41 ഉം ശിശുവിൽ 19 ഉം അടക്കം 60 കുട്ടികൾ ആകെ ഉണ്ടായിരുന്നതായും 3 അധ്യാപകർക്ക് അംഗീകാരം നൽകിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.

1913 ആകുമ്പോഴേക്കും പ്രത്യേക കരിക്കുലം സ്കൂളിലേക്ക് നിർദ്ദേശിക്കപ്പെട്ടു. പ്രകൃതിപാഠം, ഭൂമിശാസ്ത്രം എന്നിവ പുതുതായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി.

1930 മുതൽ കുട്ടികളുടെ എണ്ണം കൂടിക്കൂടി 103 വരെ എത്തിയതായും 4 ഗുരുക്കന്മാർ ഉള്ളതായും പറയുന്നു. ഹെഡ് മാസ്റ്റർ ഹയർ എലിമെന്ററി പാസായ ആളും മറ്റ് മൂന്നുപേർ എട്ടാം തരം ജയിച്ചവരും ആയിരുന്നു.

1935 ന് ശേഷമാണ് 4 ഉം 5 ഉം ക്ലാസുകൾ അനുവദിച്ച് അംഗീകാരമായത്.

1942 ൽ തച്ചാറമ്പത്ത് താഴെ നിന്നും കരീറ്റാടത്ത് പറമ്പിലേക്ക് പള്ളിക്കൂടം മാറ്റി സ്ഥാപിക്കപ്പെട്ടു. ഓലമേഞ്ഞ വലിയൊരു ഷെഡ്ഡായിരുന്നു നിർമ്മിച്ചത്. ഷെഡ്ഡ് അധികകാലം നിലനിന്നില്ല. ഒരു മഴയത്ത് അത് തറപറ്റി. ആയിടക്ക് നാരട്ടോളി പറമ്പിൽ ഒരു ഷെഡ് കെട്ടി താൽക്കാലികമായി സ്കൂൾ അവിടേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് കരീറ്റാടത്ത് പറമ്പിൽ തന്നെ കല്ലു കൊണ്ട് തറകെട്ടി, കൽത്തൂണുകളിൽ മേൽപ്പുര കെട്ടിയുണ്ടാക്കിയ കെട്ടിടമാണ് ഇന്നും കാണുന്ന പ്രധാന കെട്ടിടം.

വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് നിരവധി കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തിയ തുവ്വക്കോട് എൽ.പി.സ്കൂൾ നൂറ്റാണ്ടുകളിലെ ചേമഞ്ചേരിയുടെ ജീവിതവും വളർച്ചയും അടയാളപ്പെടുത്തുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=തുവ്വക്കോട്_എ_എൽ_പി_എസ്&oldid=1395630" എന്ന താളിൽനിന്ന് ശേഖരിച്ചത്