ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് തെക്കിൽ പറമ്പ/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ
2021-22
തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ പെൻഫ്രണ്ട് പദ്ധതി തുടങ്ങി
19.11.2021:ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പുനഃ ചംക്രമണത്തിന് കൈമാറുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കി വരുന്ന പെൻഫ്രണ്ട് പദ്ധതിക്ക് തെക്കിൽപറമ്പ ഗവ യു പി സ്കൂളിൽ തുടക്കമായി. ഉപയോഗ ശൂന്യമായ പേനകൾ ശേഖരിച്ച് പുനചംക്രമണത്തിന് കൈമാറുക, വിദ്യാർത്ഥികളിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവബോധം വളർത്തുക, ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പേനകളുടെ ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹരിത കേരളം മിഷൻ 'പെൻഫ്രണ്ട്' എന്ന പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പെൻഡ്രോപ് ബോക്സ് സ്ഥാപിക്കുകയും ഉപയോഗ ശൂന്യമായ പേനകൾ വിദ്യാർത്ഥികളും അധ്യാപകരും ഈ ബോക്സിൽ നിക്ഷേപിക്കുകയും നിശ്ചിത കാലയളവിൽ അംഗീകൃത പാഴ് വസ്തു വ്യാപാരികൾക്ക് കൈമാറുകയും വേണം.സ്കൂളിൽ നടന്ന പരിപാടിയിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം.രാഘവൻ വലിയ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രിസ് സതീദേവി സ്വാഗതവും രാധ.ജെ.എൻ നന്ദിയും പറഞ്ഞ പരിപാടിയിൽ ഹരിദാസൻ.സി പദ്ധതി വിശദീകരണം നടത്തി.പി ടി എ വൈസ് പ്രസിഡന്റ് പി.സി നസീർ പി ടി എ അംഗങ്ങൾ അദ്ധ്യാപകർ എന്നിവർ ആശംസകളറിയിച്ചു.
തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പരിപാടി തുടങ്ങി
30.11.201മാതൃഭൂമി മധുരം മലയാളം പരിപാടിയുടെ ഉദ്ഘാടനം HM സതീദേവി ടീച്ചറിന് പത്രം കൈമാറി പൊയിനാച്ചി ലയൺസ് ക്ലബ് പ്രസിഡന്റ് സുരേന്ദ്രൻ കോളോട്ട് നിർവഹിക്കുന്നു..
മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു .
3.12.2021 കേരളാ സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് ,നാഷണൽ ആയുഷ്മിഷൻ്റെ കീഴിലുള്ള അലർജി ആസ്ത്മ സെപഷ്യാലിറ്റി ക്ലിനിക്ക് കളനാടിൻ്റെ നേതൃത്വത്തിൽ തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ അലർജി ആസ്ത്മ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ പി എ അഷ്റഫ് അലി ഉൽഘാടനം നിർവ്വഹിച്ചു പിടിഎ പ്രസിഡൻ്റ് എം രാഘവൻ വലിയ വീട് അദ്ധ്യക്ഷത വഹിച്ചു കളനാട് ഗവ: ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ: സലീന കെ കെ പദ്ധതി വിഷദീകരണം നടത്തി. NAM മെഡിക്കൽ ഓഫീസർ ഡോ: ശില്പ എം വി ഫുഡ് അലർജി അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസെടുത്തു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ ശ്രീമതി സക്കീന അഹമ്മദ് ഹാജി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ ശ്രീമതി രമ ഗംഗാധരൻ, എസ്എംസി ചെയർമാൻ കുഞ്ഞിരാമൻ വടക്കേക്കണ്ടം, എം പിടിഎ പ്രസിഡൻ്റ് സുനിത വിജയൻ ,സ്കൂൾ അദ്ധ്യാപക പ്രതിനിധി ഹരിദാസൻ സി, കളനാട് ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ: നിനിഷ നിർമ്മലൻ, പി ടി എ വൈസ് പ്രസിഡൻ്റ് നസീർ പി സി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രീസ് ശ്രീമതി സതീദേവി സി വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി രാധ ജെ എൻ നന്ദിയും പറഞ്ഞു.രക്ഷിതാക്കളും കുട്ടികളും ടീച്ചേർസും ഉൾപ്പെടെ നൂറോളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.ഡോ: ശില്പ എം വി ഡോ: സലീന കെ കെ ഡോ: നിനിഷ നിർമ്മലൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നും വിതരണം ചെയ്തു.
തെക്കിൽ പറമ്പ ഗവ: യു പി സ്കൂളിൽ സധൈര്യം പദ്ധതിക്ക് തുടക്കമായി
പൊയിനാച്ചി: സമഗ്ര ശിക്ഷാ കേരള, ബി ആർ സി കാസറഗോഡ് എന്നിവയുടെ നേതൃത്വത്തിൽ തെക്കിൽ പറമ്പ ഗവ: യു പി സ്കൂളിൽ സധൈര്യം പരിപാടിക്ക് തുടക്കമായി പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനായുള്ള പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ 10 ദിവസം നീണ്ടു നിൽക്കുന്ന കരാട്ടെ പരിശീലനമാണ് സ്കൂളിൽ നടത്തുന്നത് പ്രസന്നകുമാർ അണിഞ്ഞ പരിശീലനം നൽകുന്ന പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേർസൺ രമ ഗംഗാധരൻ ഉൽഘാടനം ചെയ്തു പിടിഎ പ്രസിഡൻ്റ് എം.രാഘവൻ വലിയ വീട് അദ്ധ്യക്ഷനായി ഗ്രാമപഞ്ചായത്ത് അംഗം രാജൻ കെ പൊയിനാച്ചി, പഞ്ചായത്ത് ഇംപ്ലിമെൻ്റ് ഓഫീസർ സുരേന്ദ്രൻ (ഹെഡ്മാസ്റ്റർ തെക്കിൽ വെസ്റ്റ് ), എസ് എം സി ചെയർമാൻ കുഞ്ഞിരാമൻ വടക്കേക്കണ്ടം, എം പി ടി എ പ്രസിഡൻറ് സുനിത ബിട്ടിക്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി സ്കൂൾ ഹെഡ്മിസ്ട്രീസ് ശ്രീമതി സുസ്മിത ടീച്ചർ സ്വാഗതവും, സി ആർ സി കോർഡിനേറ്റർ സുധീഷ് കെ നന്ദിയും പറഞ്ഞു.