എം .റ്റി .എൽ .പി .എസ്സ് കുഴിക്കാല

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 24 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24680 (സംവാദം | സംഭാവനകൾ)
എം .റ്റി .എൽ .പി .എസ്സ് കുഴിക്കാല
വിലാസം
KUZHIKALA

M T .L.P.SCHOOL KUZHIKALA PO
,
689644
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9496807771
ഇമെയിൽkuzhikalamtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38432 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKOZHENCHERRY
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAIDED
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻGRACEAMMA GEORGE
അവസാനം തിരുത്തിയത്
24-11-202024680



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം =

കുടിപ്പള്ളിക്കൂടത്തിൽ നിന്നും വിദ്യാലയത്തിലേക്കുള്ള നാൾവഴികൾ

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ മല്ലപുഴശ്ശേരി പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് മാർത്തോമ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള കുഴിക്കാല M.T.L.P School സ്ഥിതി ചെയ്യുന്നത്.

 ഇലന്തൂർ വലിയ പള്ളിയിൽ ആരാധിച്ചിരുന്ന കുഴിക്കാല നിവാസികൾ, പ്രാർത്ഥനക്കൂട്ടം സൺഡേ സ്കൂൾ എന്നിവ നടത്തുന്നതിനായി അങ്ങേക്കാലായിൽ തോമസിൽ നിന്നും വാങ്ങിയ പുരയിടത്തിൽ ഒരു ചെറിയ കെട്ടിടം പണിതു. AD 1912 മുതൽ ഇത് കുടിപള്ളിക്കൂടമായും ഉപയോഗിച്ചു തുടങ്ങി. നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1915 മേയ് 15 മുതൽ മാർത്തോമാ മാനേജ്‌മെന്റിന്റെ കീഴിൽ ഒന്നും രണ്ടും ക്ലാസ്സുകൾ നടത്തുവാൻ ഗവൺമെന്റിൽ നിന്നും അംഗീകാരം ലഭിച്ചു. 1922 ൽ മൂന്നാം ക്ലാസ്സും 1927 ൽ നാലാം ക്ലാസ്സും ആരംഭിച്ചു. 1936 മുതൽ ഓരോ ക്ലാസ്സിനും ഓരോ ഡിവിഷൻ കൂടി അനുവദിച്ചു കിട്ടി. ക്ലാസ് മുറികൾ കൂടുതലായി വേണ്ടി വന്നപ്പോൾ അദ്ധ്യാപകരും ഇടവക ജനങ്ങളും ചേർന്ന് കെട്ടിടം വിപുലപ്പെടുത്തി. തുടർന്ന്1950 മുതൽ അഞ്ചാം ക്ലാസ്സു കൂടി ഇവിടെ ആരംഭിച്ചു.

ഇന്നുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം

  കുഴിക്കാല മാർത്തോമ പള്ളിക്ക് പുതിയ പള്ളി പണിയുന്നതിനായി പഴയ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റേണ്ടി വന്നപ്പോൾ, 2009 സെപ്റ്റംബർ 24 നു ഇപ്പോഴത്തെ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണി പള്ളിയോടു ചേർന്നുള്ള സ്‌ഥലത്തു തന്നെ ആരംഭിച്ചു. 2010 മാർച്ച് 30 ന് ഇടവകാംഗമായ റവ. KM വർഗീസിന്റെ  സാന്നിധ്യത്തിൽ  ബഹുമാന്യനായ ഇടവക വികാരി റവ. P.S തോമസ് പുതിയ കെട്ടിടത്തിന്റെ കൂദാശ നിർവഹിച്ചു. 22 ലക്ഷം മുടക്കി പണിത സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 28.08.2010 നി.വ.ദി.മ ശ്രീ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം  വലിയ മെത്രപൊലീത്ത നിർവഹിക്കുകയുണ്ടായി. തദ്ദേശ വാസികളായ അദ്ധ്യാപകരുടെയും ഇടവക ചുമതലക്കാരായി വന്ന പട്ടക്കാരുടെയും കൈതാങ്ങാൽ ഈ സ്കൂളിന്റെ  വളർച്ചയ്ക്ക് എന്നും ഒരു സഹായമായി തീർന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി