ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 21 ഡിസംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aswathysathish (സംവാദം | സംഭാവനകൾ) (തലക്കെട്ടു മാറ്റം: ഡി.വി.എം.എന്‍.എന്‍.എം.എച്ച്.എസ്.എസ് മാറനല്ലൂര്‍ >>> [[ഡി.വി.എം.എന്‍.എന്‍.എം.എച്ച�)
ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ
വിലാസം
മാറനല്ലൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
21-12-2010Aswathysathish




മാറനല്ലൂര്‍്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി.വി.എം.എന്‍.എന്‍.എം.എച്ച്.എസ്.എസ് മാറനല്ലൂര്‍. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നെയ്യാറ്റിന്‍കര താലൂക്കില്‍ മാറനല്ലൂര്‍ പഞ്ചായത്തിലെ പോങ്ങുംമൂടിലാണ് ധര്‍മ്മംവീട് എം നാരയണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1955 ജൂണ്‍ 6-ാം തീയതി ഒരു അപ്പര‍്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. മാറനല്ലൂര്‍ പഞ്ചായത്ത് മുന്‍പ്രസിഡന്റായ യശഃശരീരനായ എം.നാരയണന്‍നായരാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജര്‍ . ആദ്യപ്രഥമാധ്യാപകന്‍ ശ്രീ വി. ഗോപാലപിള്ളയും, ആദ്യവിദ്യാര്‍ഥി കൂവളശ്ശേരി, രാമവിലാസം ബംഗ്ലാവിലെ ശ്രീ.കെ.രവീന്ദ്രന്‍നായരും ആണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 52ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മാറനല്ലൂര്‍ പഞ്ചായത്ത് മുന്‍പ്രസിഡന്റായ യശഃശരീരനായ എം.നാരയണന്‍നായരാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജര്‍. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. ശ്രീലതയും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ.പത്മചന്ദ്രനുംമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : sri.Gangadharan Nair

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സി.എസ്.ഐ ദക്ഷിണകേരള മഹായിടവക ബിഷപ്പ് റവ.ജെ.ഡബ്ലു.ഗ്ലാഡ്സ്റ്റണ്‍,പങ്കജകസ്തൂരി ചെയര്‍മാന്‍ ഡോ.ഹരീന്ദ്രന്‍ നായര്‍, ഗുജറാത്ത് ഡി.ജി.പി.ശ്രീ ശ്രീകുമാര്‍ ഐ.പി.എസ്,പ്രശസ്ത സിനിമാസംവിധായകന്‍‍ ലെനിന്‍ രാജേന്ദ്രന്‍, തിരുവനന്തപുരം മെഡിക്കല്‍കോളേജ് കമ്മൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ.വിജയന്‍ തുടങ്ങിയവര്‍ പൂര്‍വിദ്യാര്‍ഥികളാണ്‍.

വഴികാട്ടി