വന്ദേമാതരം വി.എച്ച്.എസ്സ്.എസ്സ്. വെളിയന്നൂർ/പ്രാദേശിക പത്രം
ഇന്‍സ്പെയര്‍ അവാര്‍ഡ് 2010
|
ഇന്‍സ്പെയര്‍ അവാര്‍ഡ് 2010 ന് ഹരി.എസ് അര്‍ഹനായി. |
---|
ഓണം 2010
വന്ദേമാതരം സ്ക്കൂളില്‍ ഓണാഘോഷങ്ങള്‍ നടന്നു.ആഗസ്റ്റ് 20 നു രാവിലെ പൂക്കളമല്‍സരം , ഓണപ്പാട്ടുകള്‍, എന്നിവയില്‍ കുട്ടികള്‍ പങ്കെടുത്തു. മാവേലിയുടെ വേഷം കെട്ടിയ കുട്ടി ഓണസമ്മേളനത്തില്‍ കുട്ടികളുടെ ശ്രദ്ധാകേന്ദ്രമായി. ഗാന്ധിയനും സാഹിത്യകാരനും സ്ക്കൂളിന്റെ ആദ്യത്തെ പ്രധാനാദ്ധ്യാപകനുമായ ശ്രീ പി.കെ. ബാലക്രുഷ്ണപിള്ള കുട്ടികള്‍ക്ക് ഓണസന്ദേശം നേര്‍ന്നു.ഗംഭീരമായ ഓണസദ്യയുമുണ്ട് കുട്ടികള്‍ വീണ്ടും ഒരു ഓണാവധിയുടെ ലഹരിയില്‍ വീടുകളിലേക്കു മടങ്ങി. |
---|
സ്കൂള്‍ മാഗസിന്‍ അടരുകള്‍ ഓണപ്പതിപ്പ് ശ്രീ പി.കെ. ബാലക്രുഷ്ണപിള്ള പ്രകാശനം ചെയ്തു. കുട്ടികളുടെ സര്‍ഗാത്മകകഴിവുകളുടെ വികാസത്തില്‍ സ്കൂള്‍ മാഗസിന് വളരെയധികം സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. |
---|
ഗണിതപൂക്കള ഡിസൈന്‍ മല്‍സരത്തില്‍ നിന്നും ഏതാനും ചിത്രങ്ങള്‍
സ്കൂള്‍ മാനേജര്‍ അഡ്വ. രമേശ് ബാബു ഓണപ്പൂക്കളമത്സരം ഉദ്ഘാടനം ചെയ്തു. |
---|