എസ്എൻ.ജി.എം.എൽ.പി.എസ് പെരിഞ്ഞനം
എസ്എൻ.ജി.എം.എൽ.പി.എസ് പെരിഞ്ഞനം | |
---|---|
വിലാസം | |
പെരിഞ്ഞനം എസ് എൻ ജി എം എൽ പി എസ് പെരിഞ്ഞനം , 680686 | |
സ്ഥാപിതം | 1 - 6 - 1928 |
വിവരങ്ങൾ | |
ഫോൺ | 9526186826 |
ഇമെയിൽ | hmsngmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24531 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ചാവക്കാട് |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.ആർ.സരസ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന പെരിഞ്ഞനം ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഹരിതവർണംകൊണ്ട് കേരളത്തനിമ നിലനിർത്തുന്ന ഈ പ്രദേശത്ത് സാധാരണ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിട്ടു കൊണ്ട് പരേതനായ ശ്രീ. തറയിൽ കൃഷ്ണൻ മാസ്റ്റർ 1928ൽ തുടങ്ങി വച്ചതാണ് ഈ സരസ്വതി ക്ഷേത്രം. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഉപദേശിച്ച ശ്രീ നാരായണ ഗുരുദേവന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചതു തന്നെ. പല മാനേജുമെൻറുകൾ കൈമാറിയെങ്കിലും ആ മഹാത്മാവിന്റെ നാമത്തിൽ തന്നെ ഈ സ്ഥാപനം ഇന്നും നിലനിൽക്കുന്നു. 6 മാസവും വെള്ളം കെട്ടി നിൽക്കാറുള്ള അച്ചം കണ്ടം എന്ന നെൽവയലിന്റെ തെക്കുഭാഗത്താണ് ഈ വിദ്യാലയം ആദ്യം ആരംഭിച്ചത്. അതു കൊണ്ടു തന്നെ ഈ വിദ്യാലയം അച്ചം കണ്ടം സ്കൂൾ എന്ന ഓമനപ്പേരിലറിയപ്പെടുന്നു.ശ്രീ.വലിയപറമ്പിൽ രാജേന്ദ്രബാബു മകൻ റെന്നിയുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ ഈ സ്ഥാപനം.എങ്കിലും അദ്ദേഹത്തിന്റെ പിതാവ് ശ്രീ വി.കെ രാജേന്ദ്രബാബു അവർകളുടെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനം നിലനിൽക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
- ഇരുനിലകെട്ടിടം * കമ്പ്യൂട്ടർ നെറ്റ് കണക്ഷൻ * എല്ലാ ക്ലാസിലും ഫാൻ *ഓഫീസ് റൂം കൂടാതെ 5 ക്ലാസ് മുറികൾ *വാഹന സൗകര്യം *6 ടോയ്ലറ്റുകൾ ഒരെണ്ണo ടൈലിട്ട് യൂറോപ്യൻ ക്ലോസറ്റോടു കൂടിയത് * അടുക്കള *കളിയൂഞ്ഞാൽ.
പാഠ്യേതര പ്രവർത്തനങ്ങൾ
ബുൾബുൾ കൃഷി ക്വിസ് മത്സരങ്ങൾ ദിനാചരണങ്ങൾ ക്ലാസ് മാഗസിൻ ഇംഗ്ലീഷ് അസംബ്ലി
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== * ടി.കെ ശചീന്ദ്രനാഥൻ (റിട്ട. എ. ഇ .ഒ) * സതീശ് ചന്ദ്രൻ (റിട്ട. പ്രധാനധ്യാപകൻ) * വി.ആർ.മനോഹരൻ മാസ്റ്റർ * സലാം മാസ്റ്റർ * മേജർ കേശവൻ * കേശവൻ മാസ്റ്റർ * രാധിക ടീച്ചർ * സ്നേഹലത (റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ) * പി.കെ .അറുമുഖൻ (മുൻ പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) * അഡ്വ.രവി പ്രകാശ് * അഡ്വ.പി.ആർ കണ്ണൻ * ജോഷി എടശ്ശേരി (അധ്യാപകൻ . ഗൾഫ്) * ലക്ഷ്മി ( ലക്ചറർ) * സജിത്ത് p.s ( എഞ്ചിനീയർ ) * ബുഷറ(അക്കൗണ്ടൻറ് ഗ്രാമപഞ്ചായത്ത്) * ഫിൽബി . R . G. ( എഞ്ചിനീയർ ) * നീന. R. G. (ടീച്ചർ. ഗൾഫ്) * സരിത. P.ട(ടീച്ചർ) * ശാലിനി ( ബാങ്ക് ഉദ്യോഗസ്ഥ ) * കമറുദ്ദീൻ (എഞ്ചിനീയർ ) *ഷെമി (ടീച്ചർ) * ശിബി രാജ് (ബാങ്ക് മാനേജർ)
നേട്ടങ്ങൾ .അവാർഡുകൾ.
* നാലാം തരത്തിലെ സ്കോളർഷിപ്പ് *കലാകായിക മത്സരങ്ങളിൽ 1, 2,3 - സ്ഥാനങ്ങൾ A ഗ്രേഡുകൾ * 25 വർഷം തുടർച്ചയായി വിജ്ഞാനോത്സവ പരീക്ഷയിൽ മികച്ച വിദ്യാർത്ഥികൾ ..... വിവിധ വർഷങ്ങളിലായി ഇത്തരം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
വഴികാട്ടി
{{#multimaps: 10.306078,76.134059 | Zoom = 15}}