ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്
https://schoolwiki.in/G.H.S._KARUNAGAPPALLY
മിഴി (ചിത്രജാലകം) |
അധ്യാപകർ. |
പൂർവ്വ വിദ്യാർത്ഥനികൾ |
ലിങ്കുകൾ' |
2020 |
2019 |
2018 |
2017 |
2016 |
2015 |
2014 |
2013 |
അധ്യാപക ദിനത്തിൽ അധ്യാപകർ കോവിഡ്-19 ഡ്യൂട്ടിക്ക്
അധ്യാപക ദിനത്തിൽ ഓൺലൈൻ മാദ്ധ്യമങ്ങളിലുൾപ്പെടെ ആഘോഷം കൊട്ടികയറുമ്പോൾ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ അധ്യാപകർ നാടിനെ ഭീതിയിലാഴ്ത്തിയ കോവിഡ് -19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായിക്കൊണ്ട് നാടിനോടുള്ള തങ്ങളുടെ ഉത്തരവദിത്വം ഏറ്റെടുത്തു. കൊല്ലം നീണ്ടകരയിലെ മത്സബന്ധന തുറമുഖത്ത് പ്രവേശന കവാടത്തിലെയും ലേലഹാളകളിലെയും പ്രവേശനത്തിലും ഒപ്പം ലേലത്തിലും സാമൂഹ്യ അകലവും സുരക്ഷയും ഉറപ്പുുവരുത്തി സുരക്ഷിതമായ മത്സ്യവ്യാപാരം ഉറപ്പുവരുത്തുന്ന ചുമതലയാണ് അധ്യാപകർ നിർവ്വഹിച്ചത്. ചവറ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെകടറുടെ നേതൃത്വത്തിൽ പോലീസുകാർ അധ്യാപകർക്ക് പിന്തുണ നൽകി. രാവിലെ 5.00 മണിക്ക് ആരംഭിച്ച പ്രവർത്തനം ഉച്ചവരെ തുടർന്നു. അധ്യാപകരായ വി ഗോപകുമാർ, ടി മുരളി, ജി മോഹനൻ, ബി ഗോപാല കൃഷ്ണൻ, ജി ദിലീപ്, ആർ ഗോപീകൃഷ്ണൻ, കെ ആർ കരുൺ കൃഷ്ണൻ എന്നിവർ പങ്കാളികളായി.
എൻ സി സി പ്രവേശനം ആരംഭിച്ചു.
2020-21 അധ്യയന വർഷത്തിലേക്കുള്ള എൻ സി സി സെലക്ഷൻ ആരംഭിച്ചു. നിലവിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കായി ക്ലാസ്സ് ടീച്ചർ അയച്ചുതന്നിട്ടുള്ള വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരുക.
ഇൻസ്പെയർ അവാർഡ്
ശാസ്ത്ര ഗവേഷണത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയായ മാനക് വിദ്യാർത്ഥികളിൽ നിന്ന് മികച്ച ആശയങ്ങൾ സ്വരൂപിക്കുന്നു. ആശയങ്ങൾ സമൂഹത്തിന് ഉപകരിക്കുന്നതും ചെലവ് കുറഞ്ഞതും ആയിരിക്കണം. ജില്ലാ തലത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച ആശയങ്ങൾക്ക് ആദ്യ ഘട്ടത്തിൽ 10000 രൂപഇൻസ്പെയർ അവാർഡായി ലഭിക്കും. ഈ തുക ജില്ലാതല മത്സരത്തിൽ ആശയത്തിന്റെ പ്രോജക്റ്റ് / മോഡൽ / Showcasing തയ്യാറാക്കാനാണ് ഉപയോഗിക്കേണ്ടത്. ജില്ലാതല വിജയികൾക്ക് സംസ്ഥാന തലത്തിലും ദേശീയതലത്തിലും മത്സരിക്കാൻ അവസരങ്ങളുണ്ട്. രാജ്യത്തെ പ്രശസ്ത ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള അവസരങ്ങളും ഇതിന്റെ ഭാഗമായി ലഭിക്കും. സ്ക്കൂൾ തലത്തിൽ 6 മുതൽ 10 വരെയുള്ള ക്ലാസുകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 5 വിദ്യാർത്ഥികൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. നമ്മുടെ സ്ക്കൂളിൽ നിന്ന് ജില്ലാതല മത്സരത്തിലേക്ക് 5 കുട്ടികളെ തെരഞ്ഞെടുക്കുന്നതിനും അവർക്ക് ആവശ്യമായ Guidance നൽകുന്നതിനും ജി ഐ ലക്ഷ്മി ടീച്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അവരുടെ ആശയങ്ങൾ അറിയിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
9446969600 -ജി ഐ ലക്ഷ്മി ടീച്ചർ 8593823100- കരുൺകൃഷ്ണൻ സർ
സ്ക്കൂൾതലത്തിൽ ആശയങ്ങൾ 22-09-2020 വൈകിട്ട് 4 മണിക്ക് മുൻപ് സമർപ്പിച്ചിരിക്കണം.
കേരവൃക്ഷ വാരാചരണവുമായി നല്ലപാഠം
സ്കൂളിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ കേരവൃക്ഷ വാരാചരണം ആരംഭിച്ചു. സെപ്തംബർ 2 മുതൽ 8 വരെയാണ് വാരാചരണം നടത്തുന്നത്. വാരാചരണത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നല്ലപാഠം കൂട്ടുകാർ നടത്തുന്നു.
ഓണാഘോഷം
വൈവിധ്യമാർന്ന പരിപാടികളോടെ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ചു.
ഓൺലൈൻ സ്കൂളങ്ങാടിയുമായി നല്ലപാഠം
സ്കൂൾ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ സ്കൂളങ്ങാടി സംഘടിപ്പിച്ചു.
ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനം
ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ ആഗസ്റ്റ് 20 വരെ അവസരം. പ്ലെസ് വൺ അപേക്ഷ ഓൺലൈനായി സമർപ്പിച്ച എല്ലാ അപേക്ഷകരും ആഗസ്റ്റ് 20ന് മുമ്പായി തന്നെ ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കേണ്ടതാണ്. അപേക്ഷയിലെ തിരുത്തലുകൾ സ്കൂൾ, സബ്ജക്ട് ഓപ്ഷനുകളിൽ മാറ്റം വരുത്തൽ ഉൾപ്പെടെ ആഗസ്റ്റ് 20 വരെ നടത്താം. അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കുമ്പോൾ സ്കൂളിൽ പ്രവേശനത്തിനായി കൊണ്ടു പോകേണ്ട അലോട്ട്മെൻ്റ് വിവരങ്ങളും അപേക്ഷാവിവരങ്ങളും അടങ്ങിയ സ്ലിപ്പ്, ഇ-ട്രഷറി സംവിധാനത്തിൽ ഓൺലൈനായി ഫീസ് അടക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവ ക്യാൻഡിഡേറ്റ് ലോഗിൻ വഴിയാണ് ലഭ്യമാക്കുന്നത്. മൊബൈൽ O T Pലഭിക്കാനും സംശയനിവാരണത്തിനും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ സ്കൂൾ ഹെൽപ്പ് ഡെസ്ക് കൗണ്ടറിൽ സൗകര്യം ലഭ്യമാണ്.
റീവല്യുവേഷനിലും തിളങ്ങി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ.
എസ്എസ്എൽസി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പുറത്ത് വന്നപ്പോൾ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എസ് എസ് എൽ സി റിസൾട്ടിൻ്റെ തിളക്കമേറി. 5 കുട്ടികൾക്ക് കൂടി പുനർമൂല്യനിർണ്ണയത്തിലൂടെ എല്ലാ വിഷയങ്ങൾക്കും എ പ്ലെസ് ഗ്രേഡ് ലഭിച്ചു. 6 കുട്ടികൾക്ക് പുതുതായി ഒമ്പത് വിഷയങ്ങൾക്ക് എ പ്ലെസ് ഗ്രേഡും ലഭിച്ചു. ജൂണിൽ എസ് എസ് എൽ സി റിസൾട്ട് വന്നപ്പോൾ ഇവിടെ 123 കുട്ടികൾക്ക് എല്ലാ വിഷയത്തിനും ലഭിച്ചിരുന്നു. അന്ന് 59 കുട്ടികൾക്കാണ് ഒമ്പത് വിഷയങ്ങൾക്ക് എ പ്ലെസ് ഗ്രേഡ് ലഭിച്ചത്. എസ് എസ് എൽ സി പരീക്ഷയിൽ കഴിഞ്ഞ അഞ്ച് വർഷമായി കൊല്ലം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഫുൾ എ പ്ലെസ് ഗ്രേഡ് ലഭിക്കുന്നത് ഈ വിദ്യാലയത്തിൽനിന്നാണ്. വിജയികൾക്ക് അഭിനന്ദനങ്ങൾ.
യു എസ് എസ് പരീക്ഷയിൽ അഭിമാനവിജയം.
ഇകഴിഞ്ഞ യു എസ് എസ് പരീക്ഷയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് അഭിമാനവിജയം ലഭിച്ചു.
എസ് എസ് എൽ സി പരീക്ഷാഫലം:
തുടർച്ചയായ അഞ്ചാം വർഷവും ജില്ലയിൽ ഏറ്റവും അധികം ഫുൾ എപ്ലേസ്സുകളും 100 % വിജയവമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ നാടിൻ്റെ അഭിമാന വിദ്യാലയമായി.
റാങ്കുകളുടെ തിളക്കവുമായി- എൻ എം എം എസ്
റാങ്കുകളുടെ തിളക്കവുമായി നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് ( എൻ എം എം എസ്) പരീക്ഷയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ഉജ്ജ്വല വിജയം. സ്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 5 കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. ജില്ലയിലെ മൂന്നും നാലും റാങ്കുകളും ഈ വിദ്യാലയത്തിലെ കുട്ടികൾക്കാണ്. പ്ലെസ് ടു വരെ കുട്ടികൾക്ക് 12000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും. വിജയികൾക്ക് അഭിനന്ദനങ്ങൾ
പുതിയ ഹെഡ്മാസ്റ്റർ- കെ ശ്രീകുമാർ സർ
സ്കൂളിലെ പുതിയ ഹെഡ്മാസ്റ്ററായി കെ ശ്രീകുമാർ സർ ചുമതലയേറ്റു. ബി രമാദേവിയമ്മ ടീച്ചർ റിട്ടയർചെയ്തു. വരുന്ന രണ്ട് വർഷക്കാലം ശ്രീകുമാർ സർ സ്കൂളിനെ നയിക്കും. സാറിന് ആശംസകൾ.
ഹെഡ്മിസ്ട്രസ്സ് രമാദേവിയമ്മ ടീച്ചർ വിരമിച്ചു.
സർവ്വീസിൽ നിന്ന് വിരമിച്ച ഗേൾസ് ഹൈസ്കൂളിന്റെ പ്രീയ ഹെഡ്മിസ്ട്രസ്സ് രമാദേവിയമ്മ ടീച്ചറിന് ആശംസകൾ.
*അക്ഷരവൃക്ഷവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്*
കോവിഡ് 19 പടർന്നുപിടിക്കുന്നത് തടയുന്നതിനുവേണ്ടി സംസ്ഥാനത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നള സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് *'അക്ഷര വൃക്ഷം'* എന്ന പേരിൽ ഒരു പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നു. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് സവിശേഷമായ ഈ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ *'സ്കൂൾ വിക്കി'* യിലാണ് രചനകൾ പ്രസിദ്ധീകരിക്കുക. തെരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ എസ് സി ഇ ആർ ടി, കൈറ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കു ചേരാവുന്നതാണ് ഏപ്രിൽ മാസം പതിനഞ്ചാം തീയതി വരെ രചനകൾ സ്വീകരിക്കുന്നതാണ്. രചനകൾ അയക്കേണ്ടത് സംബന്ധിച്ച വിശദവിവരങ്ങൾ www.schoolwiki.in എന്ന വെബ്സൈറ്റിൽ തിങ്കളാഴ്ച മുതൽ ലഭ്യമാക്കും. 'അക്ഷര വൃക്ഷം' പദ്ധതിയിൽ പങ്കെടുത്തു തങ്ങളുടെ കഴിവ് തെളിയിക്കാൻ ഉത്സാഹത്തോടെ കുട്ടികൾ മുന്നോട്ടു വരണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.
ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റ
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റ ശ്രീമതി ബി.രമാദേവിയമ്മ ടീച്ചർ
സർവ്വീസിൽനിന്ന് വിരമിച്ചു.
27 വർഷത്തെ സേവനത്തിനു ശേഷം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപിക ശ്രിമതി എസ് സുശീലദേവി ഇന്ന് സർവ്വീസിൽനിന്ന് വിരമിച്ചു. പുന്നക്കുളം ശ്രീഹരിയിൽ കെ എസ് ഇ ബി മുൻ ജീവനക്കാരനായ ശ്രീ.രാധാകൃഷ്ണന്റെ ഭാര്യയാണ്. ന്യൂ ഡൽഹി അലിയർ എയറിലെ അസിസ്റ്റന്റ് എൻജിനിയർ കുമാരി ദേവികഷ്ണ, ഡോ.ഹരീ കൃഷ്ണ എന്നിവർ മക്കളാണ്.
സർവ്വീസിൽനിന്ന് വിരമിച്ചു.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ജി.ലീലാമണി 28 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം ഇന്ന് സർവ്വീസിൽനിന്ന് വിരമിച്ചു. മണപ്പള്ളി തെക്ക് പത്മവിലാസത്തിൽ പരേതനായ ചന്ദ്രബാബുവിന്റെ ഭാര്യയാണ്. മക്കൾ പത്മകുമാർ, ലക്ഷ്മി പ്രിയ (വിദ്യാർത്ഥികൾ) .1992 ൽ ഗണിത അദ്ധ്യാപികയായി കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ സർവ്വീസിൽ പ്രവേശിച്ച ടീച്ചർ 2019 ഏപ്രിൽ മുതൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സാണ്.
ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ
ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ ആരംഭിക്കും. ടി.വി.യും സ്മാർട്ട് ഫോണും ഇല്ലാത്ത വിദ്യാർഥികൾക്ക് ക്ലാസ് ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കും. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിൽ ഒരു വിദ്യാർഥിക്കുപോലും ക്ലാസ് നഷ്ടമാകുന്നില്ലെന്ന് ഉറപ്പുവരുത്തും.
സാമൂഹ്യ അടുക്കളയിൽ രുചികൂട്ടായി
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ മട്ടുപ്പാവ് പച്ചക്കറി തോട്ടത്തിലെ വിളവ് കരുനാഗപ്പള്ളി നഗരസഭയുടെ സാമൂഹ്യ അടുക്കളയിലേക്ക് നൽകിതുടങ്ങി. കൊവിഡ് 19പശ്ചാതലത്തിൽ സംസ്ഥാന സർക്കാറിന്റെ നിർദ്ദേശ പ്രകാരമാണ് സ്കൂളിൽ സാമൂബ്യ അടുകികള പ്രവർത്തനം ആരംഭിച്ചത്. സ്കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കാൻ നൽകിവന്നിരുന്ന മട്ടുപാവ്തോട്ടത്തിലെ വിളവുകൾ ഇനി സാമൂഹ്യ അടുക്കളയിലേക്ക് നൽകും.
സാമൂഹ്യ അടുക്കള ആരംഭിച്ചു.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നഗരസഭയുടെ നേതൃത്വത്തിൽ സാമൂഹ്യ അടുക്കള ആരംഭിച്ചു. നഗരപരിധിയിൽ ഭക്ഷണം ആവശ്യമുള്ളവർ 9447258402 എന്ന നമ്പരിൽ വിളിക്കുക. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാതലത്തിൽ സംസ്ഥാനം സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ നിർദ്ദേശ പ്രകാരമാണ് സാമൂഹ്യ അടുക്കള പ്രവർത്തനം ആരംഭിച്ചത്.
ജനത കർഫ്യു അണിചേരാം നാടിനായി.
കൊവിഡ് 19: എസ്.എസ്.എൽ.സി പരീക്ഷകളും മാറ്റിവച്ചു.
കൊവിഡ് -19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി, എസ്.എസ്.എൽ.സിഅടക്കം സംസ്ഥാനത്ത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾ ഉപേക്ഷിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ശേഷിക്കുന്ന പരീക്ഷകൾ എപ്പോൾ നടത്തണമെന്ന് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും. ആരോഗ്യ, സുരക്ഷാ മുൻകരുതലുകളുമായി പരീക്ഷ തുടരാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്.കേന്ദ്രം കൂടുതൽ നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ പരീക്ഷ തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പരീക്ഷ മാറ്റാനുള്ള തീരുമാനം എടുത്തത്. എസ്.എസ്.എൽ.സിക്ക് മൂന്നും പ്ലസ് വണിനു പരീക്ഷകളാണ് ഇനി ബാക്കിയുള്ളത്. എട്ട്, ഒൻപത് ലാസുകളിൽ മൂന്ന് പരീക്ഷകളായിരുന്നു ശേഷിച്ചിരുന്നത്. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ നേരത്തെ ഉപേക്ഷിച്ചിരുന്നു.
കോവിഡ് 19: പരീക്ഷക്ക് എത്തുന്ന കുട്ടികൾ ശ്രദ്ധിക്കണം
- പരീക്ഷയ്ക്ക് ഒരു ബഞ്ചിൽ പരമാവധി രണ്ടു പേർ എന്ന രീതിയിൽ ഇരിത്തണം.
- കുടിവെള്ളം കൊണ്ടുവന്ന കുപ്പി, ഗ്ലാസ്, സ്കെയിൽ, റബർ, പേന തുടങ്ങിയവ കുട്ടികൾ തമ്മിൽ പങ്കുവയ്ക്കരുത്.
- പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ള കുട്ടികൾ ആ വിവരം അധ്യാപകരെ അറിയിക്കേണ്ടതാണ്.
- രോഗലക്ഷണമുള്ള കുട്ടികൾ സ്കൂളിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക മുറിയിൽ പരീക്ഷ എഴുതണം.
- രോഗലക്ഷണമുള്ള കുട്ടികൾ ഒരു ബഞ്ചിൽ ഒരാൾ വീതം ഇരിക്കുക.
- കുട്ടികൾ കൂട്ടംകൂടി നിൽക്കരുത്.
- പരീക്ഷ കഴിഞ്ഞാലുടൻ കുട്ടികൾ വീടുകളിലേക്ക് പോകണം.
- രോഗലക്ഷണങ്ങൾ ഇല്ലാത്ത കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ല.
- ക്ലാസ് മുറികളുടെ ജനലുകളും കതകുകളും വായു സഞ്ചാരം ഉറപ്പു വരുത്തുന്ന രീതിയിൽ തുറന്നിടണം.
പരീക്ഷകൾ ഒഴിവാക്കി
കൊവിഡ് 19 ഏഴാം ക്ലാസ്സ് വരെയുള്ള വാർഷിക പരീക്ഷകൾ ഒഴിവാക്കി. എട്ട്, ഒമ്പത് ക്ലാസ്സുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
എസ് എസ് എൽ സി പരീക്ഷ ഇന്ന് ആരംഭിക്കുന്നു.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നിന്ന് 558 കുട്ടികൾ പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇന്ന് എസ് എസ് എൽ സി പരീക്ഷാഹാളിലേക്ക് .നമ്മുടെ അനുഗ്രഹവും പ്രാർത്ഥനയും കൂടി ഒപ്പമുണ്ടെങ്കിൽ അവർക്ക് അവർ ആഗ്രഹിക്കുന്ന വിജത്തിലെത്താൻ കഴിയും. വിജയാശംസകളോടെ .........
വിളവെടുപ്പ്
'എ' ഗ്രേഡുള്ള ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഗ്രേസ്മാർക്ക്
കൈറ്റ്സിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളിലെ 'എ' ഗ്രേഡ് നേടിയ കുട്ടികൾക്ക് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അഞ്ച് ശതമാനം ഗ്രേസ് മാർക്ക് അനുവദിച്ച് സർക്കാർ ഉത്തരവായി. ഹൈടെക് സ്കൂളുകളിലെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സ്കൂളിലെ മറ്റു കുട്ടികൾക്കൊപ്പം പൊതുസമൂഹത്തിനും സാങ്കേതികവിദ്യാ പരിശീലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന 'ലിറ്റിൽ കൈറ്റ്സ്' ക്ലബ്ബിലെ കുട്ടികളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സർക്കാർ ഗ്രേസ് മാർക്ക് അനുവദിക്കാൻ തീരുമാനിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. പ്രത്യേക അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഇലക്ട്രോണിക്സ്, അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന ഒരു പദ്ധതിയ്ക്ക് ആദ്യമായാണ് സർക്കാർ ഗ്രേസ് മാർക്ക് ഏർപ്പെടുത്തുന്നത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലെ പരിശീലനങ്ങളിലെ പങ്കാളിത്തം, അസൈൻമെന്റ് പൂർത്തീകരണം, ഹാജർനില, പ്രത്യേക മൂല്യ നിർണയം എന്നിവയ്ക്ക് ലഭിക്കുന്ന സ്കോറിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കുട്ടികൾക്കും എ, ബി, സി ഗ്രേഡിലുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയതായി കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത് അറിയിച്ചു.