എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/കാട്ടിലെ മഹാമാരി
കാട്ടിലെ മഹാമാരി
പണ്ട് ഒരു കാട്ടിൽ മിച്ചുയെന്ന ഒരു കുറുക്കനുണ്ടായിരുന്നു.മിച്ചു താമസിച്ചിരുന്ന കാട് അതിമനോഹരമായിരുന്നു.പുഴകളും മരങ്ങളും കുളങ്ങളും കായ്ച്ചു കിടക്കുന്ന ഫലവൃക്ഷങ്ങളും.കറുകറുത്ത തവളപ്പാറയിലാണ് ശൂരൻ രാജാവിന്റെ കൊട്ടാരം. ഒരു ദിവസം മിച്ചുവിന് കോഴിയെ തിന്നാൻ കൊതി വന്നു.മിച്ചു നാട്ടിലേക്ക് പോയി. അവിടെ വെച്ച് ആളുകൾ അവനെ അടിച്ചോടിച്ചു. അടി കൊണ്ട് വീട്ടിലെത്തിയ മിച്ചുവിന് പനി പിടിച്ചു. ഏറെ താമസിയാതെ മിച്ചു ചത്തു പോയി. മിച്ചുവിൻറെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത കിച്ചു മുയലിനും കറുമ്പി കുയിലിനും പനി തുടങ്ങി. ഇത് ക്ട്ടിലെങ്ങും വാർത്തയായി.എന്തു പറ്റി. കാട്ടിൽ സാധാരണ അസുഖങ്ങളൊന്നും വരാത്ത്താണല്ലൊ.ചാട്ടക്കാരൻ കുരങ്ങച്ചൻ ഇവരെ പരിശോധിച്ച് മരുന്നുകൾ നൽകി. എന്നാൽ കിച്ചുവിൻെറയും കറുമ്പിയുടെയും പനി മാറിയില്ല. കുരങ്ങച്ചന് പനി കിട്ടുകയും ചെയ്തു.കാട്ടിലെ മൃഗങ്ങൾക്കെല്ലാം പരിഭ്രമമായി. ജനങ്ങൾ രാജാവിനെ കാര്യങ്ങൾ ധരിപ്പിച്ചു.രാജാവിന് ആശങ്കയായി. കാര്യങ്ങൾ അന്വേഷിക്കാൻ കാക്കച്ചിയെ ഏൽപ്പിച്ചു. കാക്കച്ചി നാട്ടിലും കാട്ടിലും ചുറ്റിതിരിഞ്ഞ് പരിഭ്രമത്തോടെ രാജാവിൻെറ ചെവിയിൽ മന്ത്രിച്ചു. രാജാവിൻെറ മുഖം കറുത്തിരുണ്ടു.ഉടൻ കിട്ടൻ കരടിയെ വിളിപ്പിച്ചു.കിട്ടൻ കരടി തവളപ്പാറക്കു മുകളിൽ കയറി നിന്ന് വിളംബരം പുറപ്പെടുവിച്ചു. പനി പിടിച്ചവരാരും മാളത്തിനു പുറത്ത് ഇറങ്ങരുത്.കാട്ടിൽ കീട്ടം കൂടി നിൽക്കരുത്. ഇത് പകർച്ച പനിയാണ് വന്നാൽ മരണം വരെ സംഭവിക്കാം. ആരും പരിഭ്രമിക്കാതെ കരുതലോടെയിരിക്കണം. ഇത് കേട്ട മൃഗങ്ങൾ ആശങ്കയിലായി. ഇനി എങ്ങനെ ഇരപിടിക്കും.കീരപ്പൻ ചെന്നായ ഒരുപ്യം കണ്ടെത്തി. പിങ്കിമാനിനെ കുരുക്കിട്ട് പിടിച്ച് മിന്നുതത്ത ഡോക്ടറുടെ അടുത്തെത്തിച്ചു പരിശോധിച്ചു. പനിയില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം തിന്നാം.കീരൻ കടുവ വേറെ മാർഗം ഇല്ലാതെ പുല്ലു തിന്നാൻ തുടങ്ങി. അങ്ങനെ കേകി പരുന്ത് പറന്നു വന്നു.രാജാവുമായി ചർച്ച ചെയ്തു.ഒരുപായം കണ്ടെത്തി. അസുഖംമാറുന്നതു വരെ ആരും ആരെയും ഉപദ്രവിക്കാതെ കായ്കനികളും പുല്ലും തിന്ന് വിശപ്പടക്കണം.മാളങ്ങളിൽ ഒതുങ്ങിക്കഴിയണം എന്ന് എല്ലാവരെയും അറിയിച്ചു. ഇങ്ങനെ ചെയ്തതിനാൽ കാട്ടിൽ നിന്ന് മഹാമാരിയെ തുരത്തി ഓടിച്ചു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ