ഉള്ളടക്കത്തിലേക്ക് പോവുക

എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ഭൂമി മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
20:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഭൂമി മാതാവ് | color= 3 }} <poem> <center>കത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി മാതാവ്
 
കത്തിയെരിയുന്ന ഭൂമി മാതാവിനെ

വീണ്ടും എന്തിനു വേണ്ടി നാം നോവിക്കുന്നു?
അന്നം തരുന്നൊരു മണ്ണിനെയും
പ്രാണ വായുവാം കുളിർക്കാറ്റിനെയും
എന്തിനു വേണ്ടി നാം മലിനമാക്കി ?
തെളി നീരുറവയാം തോടും പുഴകളും
കളകളമൊഴുകുന്ന ആറ്റിനേയും
എന്തിനു വേണ്ടി നാം മലിനമാക്കീ ?
ഭൂമിക്കു കാവലായി നിന്ന മരങ്ങളെ
എന്തിനു വേണ്ടി നാം വെട്ടിമാറ്റി ?
എല്ലാം സഹിച്ച് ക്ഷമിച്ച മാതാവിനെ
വീണ്ടും എന്തിനു വേണ്ടി നാം മുറിവേൽപ്പിച്ചു ?
അറിയുക , മാതാവിൻ സഹനത്തിനൊടുവിലെ
പ്രതികാരം വൻ നാശമാകാം!
മഹാമാരിയും പ്രളയവും വരൾച്ചയും
കേവലം സൂചന മാത്രമെന്നറിഞ്ഞിടൂ നാം.
ഭൂമാതാവിൻ സ്നേഹം അറിഞ്ഞിടുക
നന്മകൾ മാത്രം ചെയ്തീടുക
മക്കൾ നാം നന്മകൾ മാത്രം ചെയ്തീടുക ..

ശിഖ.ബി
4 NILL എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത