എ യു പി എസ്സ് നെല്ലിയടുക്കം/അക്ഷരവൃക്ഷം/അമ്മുവിൻറെ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
"അമ്മുവിന്റെ സമ്മാനം"

അമ്മുവിന്റെ വീട് ഒരു പുഴയുടെ അടുത്താണ്. അവൾ പുഴയിൽ പോയി കളിക്കാറുണ്ട്. വലിയ മഴ വരുമ്പോൾ അവൾക് പേടിയാണ് കഴിഞ്ഞ വർഷത്തെ പോലെ അവളുടെ വീട് വെള്ളത്തിലാകുമോയെന്ന്. അമ്മുവിന്റെ അച്ഛൻ പാവപെട്ട ഒരു കച്ചവടക്കാരനാണ്. അവളുടെ അമ്മ അവൾക് മൂന്ന് വയസുണ്ടാകുമ്പോഴേ മരിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവൾ ഒരു പറക്കാൻകഴിയാത്ത കിളിയെ കണ്ടു. അവൾക് അതിനോട് സഹതാപംതോന്നി. അവൾ അതിനെ വീട്ടിലേക് കൊണ്ടുപോയി സുഖപ്പെടുത്തി. കുറച്ചു ദിവസം കഴിഞ് അവൾ അതിനെ ദൂരത്തേക്ക് പറത്തി. അടുത്തദിവസം അവൾ കണ്ടത് വീട്ടുമുറ്റത്തുള്ള മാവിന്കൊമ്പിൽ ആ കിളി കൂടുകൂട്ടിയിരിക്കുന്നു... അവൾക്ക് വലിയ സന്താഷമായി. അവർ ചങ്ങാതിമാരായി. ഈ ചങ്ങാതിയെ ദെയ്‌വം അവൾക് സമ്മാനമായി നല്കിയതാണെന്ന് അവൾ വിശ്വസിച്ചു....

ദേവനന്ദ. എസ്
5 B എ യു പി എസ്സ് നെല്ലിയടുക്കം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ