ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/എന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അമ്മ

ഉലയൂതിയൂതി
നെരിപ്പോടിൽ
അഗ്നി മഴയിൽ എന്നമ്മ

വിരൽ തലപ്പുകൾ
വാടും വരെ
കാഴ്ചപ്പുറങ്ങളെ
വേനലിറുക്കങ്ങളിൽ
മേയാനിടുമെന്നമ്മ..!

വടുക്കൾ പാർത്ത
ഓർമത്താളുകളിൽ
വെള്ളത്തണ്ടുകൾ കൊണ്ട്
അവസാനത്തെ
 മണിക്കൂറിലും
ആകാശം പണിയുമെന്നമ്മ..!

അംഗഭംഗം വന്ന
പകലറുതികൾ
 ഊതിക്കാച്ചി
 ഉദയാസ്തമയങ്ങളുടെ
ഉച്ചയുറക്കങ്ങളിൽ മെഴുകുതിരി പോലുരുകുമെന്നമ്മ..!

പങ്കുവെയ്പ്പിന്റെ
സ്നേഹ പൂന്തോട്ടങ്ങളിൽ കണ്ണീരാൽ മാറോടു ചേർക്കുമെന്നമ്മ..!

ഞാനെന്ന കുഞ്ഞുമരത്തിൻ
തണലിൽ അമ്മക്കിളിതൻ സ്വപ്നം തളിർത്തിടേണം..
കാണുന്നു ഞാനെൻ കുഞ്ഞു കിനാവിലെല്ലാം..

 

വൈഷ്‌ണ പി
7 C ഇരിട്ടി ഹൈ സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത