ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/നമ്മൾ ചെയ്ത പാപങ്ങളാൽ

Schoolwiki സംരംഭത്തിൽ നിന്ന്
08:56, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മൾ ചെയ്ത പാപങ്ങളാൽ | color= 2 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മൾ ചെയ്ത പാപങ്ങളാൽ

തിരിഞ്ഞുനോക്കുക,നാം ചെയ്ത ദുരി-
തങ്ങളാൽ എത്ര മനസ്സുകൾ പിടഞ്ഞിരുന്നു....
എത്ര മരങ്ങളെ വെട്ടി വീഴ്ത്തി,
തണലിനിരിക്കുന്ന കുയിലിനെ തടവിലാക്കി....
ജന്തുക്കൾ മോന്തി കുടിക്കുന്ന പുഴയിലാകെ,
മാലിന്യങ്ങൾ മുടി നിറഞ്ഞിരുന്നു....
കാലുവെച്ചിരുന്ന മണ്ണിലാകെ,
പ്ലാസ്റ്റിക്കുകൾ കൂടി പൊങ്ങി നിന്നു....
ഇന്നില്ലിവിടെ ജലാശയങ്ങൾ,
മാലിന്യ കണ്ണീർ പുഴയൊഴുകീ....
നന്ദിയില്ലാത്ത തിരസ്കരിച്ചു നമ്മൾ,
പിറന്നുവീണ ഈ മണ്ണിനോട്....
നിർദയ നമ്മൾതൻ നിർബന്ധ ബുദ്ധിയാൽ ,
ചെയ്തുപോയ ഒരു നാശങ്ങാൽ..
വന്നുഭവിച്ച ഒരു വൻദുരന്തം,
ഭൂമിയിൽ ആകെ പടർന്നുയർന്നു....
അഹങ്കരിച്ചിരുന്ന മനുഷ്യരെല്ലാം,
ആശയോടെ വീട്ടിലൊതുങ്ങി....
ഒരുമിച്ചു നിന്നാൽ കീഴടക്കാം,
കൊറോണ എന്ന ഭീതിയെ....
ഇനിയെങ്കിലും നാം ഓർക്കണ०,
അമ്മ എന്ന ഭൂമിയെ കാക്കണം....!


ഐശ്വര്യ.വി
8.d ആർ.പി.എം.എച്ച്. എസ്സ്. എസ്സ്. പനങ്ങാട്ടിരി
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത