ആർ.എൽ.പി.സ്കൂൾ ചെങ്ങന്നൂർ/അക്ഷരവൃക്ഷം/പൊന്നുവും പൂച്ചക്കുട്ടിയും(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
പൊന്നുവും പൂച്ചക്കുട്ടിയും

ഒരു ദിവസം പൊന്നു ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. അപ്പോഴതാ ഒരു പൂച്ചക്കുട്ടി. അവനാകെ തളർന്നിരിക്കുന്നു. അതു കണ്ട പൊന്നു അമ്മയെയുംകൂട്ടി പുറത്തിറങ്ങി. അവൾ പൂച്ചകുട്ടിയോട് ചോദിച്ചു:
"നിനക്കെന്തു പറ്റി? "
പൂച്ചക്കുട്ടി പറഞ്ഞു : "ഞാൻ കടകളിൽ നിന്നൊക്കെയാണ് ആയിരുന്നു ആഹാരം കഴിച്ചിരുന്നത്. ഇപ്പൊ കടയൊക്കെ അടച്ചതിനാൽ എനിക്ക് ആഹാരമൊന്നും കിട്ടുന്നില്ല. " ഇതുകേട്ട പൊന്നുവിന് സങ്കടം വന്നു. അവൾ അമ്മയോട് പറഞ്ഞ് പൂച്ചകുട്ടിക്ക് ആഹാരവും വെള്ളവും കൊടുത്തു, എന്നിട്ട് പറഞ്ഞു :"ഈ കൊറോണ കാരണം എനിക്കും പുറത്തിറങ്ങാൻ പറ്റുന്നില്ലന്നേ. കൂട്ടുകാരുടെ കൂടെ കളിക്കാനും പറ്റുന്നില്ല. നീ എന്റെ കൂടെ വരുമോ? ഞാൻ നിനക്ക് എന്നും ആഹാരം തരാം. "
പൂച്ചക്കുട്ടി സമ്മതിച്ചു.
അങ്ങനെ അവർ നല്ല കൂട്ടുകാരായി.

ദേവനന്ദ ജയകുമാർ
1 എ ആർ.എൽ.പി.സ്കൂൾ ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ