എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/രോഗം എന്ന കോമാളി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗം എന്ന കോമാളി


ഭൂലോകത്താകമാനം നാശം വിതച്ചു വരും
ഒരു കാലനേപ്പോൽ പാശം ചുഴറ്റി വരും
ലാഘവബുദ്ധിയോടെ കാണല്ലെ ഒരു രോഗത്തേയും
കാര്യ പ്രസക്തിയോടെ 'കൈ ' കാര്യം ചെയ്തിടേണേ
ശരീര ശുദ്ധി വരുത്തിടാൻ ഒട്ടും മടിച്ചിടല്ലെ....
പുലർത്തണമതി ജാഗ്രത
പിടിച്ച് നിൽക്കണം ധൈര്യമായ്
കാക്കണമീ നാടിനെ
രോഗമുക്തമായി നാം
അതിജീവനത്തിന്റെ വീഥിയിൽ
കരുതലിൻ കരമാകാം കാരുണ്യ പ്രഭ തൂകാം,,,,
ഇരുളിന്റെ മറ കീറി ഉയരുന്നു വെൺ മേഘം
പ്രത്യാശ തന്നുടെ പൊന്നൊളിപോൽ
മെല്ലെ ഉയർന്നിടും
പ്രതീക്ഷ തൻ പൊൻകതിർ
ജ്വലിപ്പതിനായ് കരുതലോടെ നീങ്ങിടാം
ശുഭമോടെ കാത്തിരിക്കാം നല്ല നാളേക്കായ് ,,,,,,,,,
 

അലീന മറിയം ജോസ്
IXC എം.ജി.ഡി.ഹൈസ്കൂൾ ഫോർ ഗേൾസ് , കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത