എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/കൊഴിയുവാൻ ഇല്ല ഇനിയൊന്നും..
കൊഴിയുവാൻ ഇല്ല ഇനിയൊന്നും
കാവും കുളങ്ങളും , കാടും മലകളും, കടൽ തിരമാലകളും കായലോളവും തൻ കാതിൽ ചിലമ്പുന്ന കാറ്റും , കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും ഭൂതകാലത്തിന്റെ ഓർമ്മകൾ മാത്രം ! - - അമ്മയാം പ്രകൃതി മാതാവ് നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാതെ നമ്മൾ തിരസ്കരിച്ചു . മുത്തിനെപ്പോലും കരിക്കട്ടയായ്ക്കുണ്ട ബുദ്ധിയില്ലാത്തവർ നമ്മൾ ; പ്രകൃതി സൗന്ദര്യംപോലും വൈകൃതം ആക്കുവാൻ ഒത്തുഒരുമിച്ചവർ നമ്മൾ ! , - കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ കാരിരുപ്പ് കൊണ്ട് കാടുകൾ വെട്ടിത്തെളിച്ചു ; കാതരചിത്തമന്നെത്രയോ പക്ഷികൾ കാണാമറയത്താളിച്ചു ! വള്ളികൾ ചുറ്റിപ്പിണഞ്ഞുപടർന്നൊരാ വന്മരച്ചില്ലകൾതോറും പൂത്തുനിന്നൊരു പൂരിത വർണ്ണപുഷ്പങ്ങൾ ഇന്നിനി നമ്മുക്കില്ല - മാമരച്ചില്ലക ളൊന്നാകെ നാം വെട്ടിവീഴ്ത്തി ! ! എത്രകുളങ്ങളെ മണ്ണിട്ടുമൂടി നാട മിത്തിരി ഭൂമിക്കുവേണ്ടി എത്രയായാലും മതിവരാറില്ലാത്തൊ രത്യാഗ്രഹികളെപ്പോലെ ! വിസ്തൃതനീലജലാശയങ്ങൾ ജൈവ വിസ്മയം കാണിച്ച നാട്ടിൽ ഇന്നില്ലിവിടെജ്ജലാശയം , മാലിന്യ ക്കണ്ണുനീർപ്പൊയ്കകളെന്യേ ! പച്ചപ്പരിഷ്കാരത്തേൻകുഴമ്പുണ്ടു നാം പുച്ഛിപ്പു മാതൃദുഗ്ദ്ധത്തി !
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത