ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ/അക്ഷരവൃക്ഷം/അശ്രദ്ധ ആപത്ത്
അശ്രദ്ധ ആപത്ത്
"ടാ ,പുറംരാജ്യങ്ങളിൽ ഒക്കെ ഈ വൈറസ് വന്നിട്ടുണ്ടെന്നാണ് അറിഞ്ഞത്.ഇങ്ങോട്ട് എങ്ങാനും വന്നാൽ... ഒന്ന് പോടാ കെവിനെ , എങ്ങാനും വന്നാൽ തന്നെ നമുക്ക് തന്നെയാ ഉപകരിക്കുക . ങെ ,എനിക്ക് മനസ്സിലായില്ല. ടാ, ഇവിടെ വൈറസ് വന്നാൽ പിന്നെ നമ്മുടെ സ്കൂൾ ഒക്കെ അടക്കില്ലെ അപ്പൊ പിന്നെ വീട്ടിൽ ഇരുന്നാൽ പോരെ , ഫുൾടൈം കളി. ആലോചിച്ചിട്ട് തന്നെ കൊതിയാകുന്നു. എടാ, അതെന്താ ആ വിചിത്ര ജീവി ,എടാ മുബീനേ അത് നമ്മുടെ മനുവാ... പറഞ്ഞ പോലെ നീ ഇന്നലെ വന്നിരുന്നില്ല അല്ലേ, അവൻ മുഖത്ത് വെച്ചിരിക്കുന്ന മാസ്കാണ് ഇന്നലെയും ഇട്ടിരുന്നു .അതെന്തിനാ അവൻ സ്കൂളിൽ വരുമ്പോഴും ധരിക്കുന്നത്. വൈറസ്, ഇറങ്ങിയിരിക്കുകയാണ് അല്ലേ അതുകൊണ്ടാണ് .ഓഹോ ഇവൻ കാരണം മടുത്തു ഇവന്റെ നല്ല സ്വഭാവം കാരണം അല്ലേ ടീച്ചർ ഇവനെ ലീഡർ ആക്കിയിരിക്കുന്നത്.ടാ , മുബീനെ കെവിനെ നിങ്ങൾ ഒന്നും മാസ്ക് ഇട്ടില്ലേ.എന്തിന് വൈറസ് വന്നതുകൊണ്ട് അല്ലേ .അത് നമ്മുടെ രാജ്യത്ത് പോലും എത്തിയിട്ടില്ല പിന്നെയാ. എന്നാലും നമ്മൾ വ്യക്തിശുചിത്വം പാലിക്കണം.ഒന്ന് പോടാ നിനക്ക് വേറെ ഒന്നും പറയാനില്ലേ മനു .ശരി ഞാൻ പോകുന്നു. എടാ മുബീനെ ചോറ് കഴിച്ചില്ലേ വാ കൈകഴുകാൻ പോകാം. നീ അതു കണ്ടോ മനു ഒറ്റക്കിരുന്ന് കഴിക്കുന്നു നോക്കൂ അവൻ കഴിച്ചയുടൻ മാസ്കും ധരിച്ചു . അവൻ വരുന്നു നമുക്ക് ക്ലാസിലേക്ക് പോകാം. അങ്ങോട്ട് നോക്കിയേ , എന്താ ടീച്ചർ എല്ലാവരുടെയും കയ്യിൽ ഒഴിച്ച് കൊടുക്കുന്നത്. അത് എന്താണെന്ന് നിങ്ങൾക്ക് അറിയില്ലെ ഇല്ല, അതെന്താ മനു, അതാണ് സാനിറ്റൈസർ. അത് എന്തിനാണ് ഉപയോഗിക്കുന്നത്? അത് നമ്മളെ വൈറസിൽ നിന്നൊക്കെ പ്രതിരോധിക്കും. നമുക്ക് അവിടേക്ക് പോകാം. ഞാൻഇല്ല അത് സോപ്പുപോലുള്ള ഒരു സാധനം ആണ് അത് മാത്രമല്ല ഈ സാധനം രാസവസ്തുക്കൾ ചേർത്തിട്ടുണ്ട്.സോപ്പ് പണ്ടേ എനിക്ക് അലർജിയാ .അതെന്ത് സാധനമാടാ അയ്യോ എങ്കിൽ വാ നമുക്ക് ഇവിടെ നിന്ന് പോകാം എടാ മുബീന നിൽക്കെടാ കെവിനെ... ഹലോ ..ആൻറി കെവിൻ ഇല്ലേ ഒന്ന് കൊടുക്കാമോ ഹലോ ആരാ എടാ ഇത് ഞാനാ മുബീൻ, ഇനി എന്താ പരിപാടി സ്കൂൾ അടിച്ചില്ലേ നമുക്ക് പോയി കളിച്ചാലോ .ടാ പുറത്തിറങ്ങിയാൽ പോലീസ് പിടിക്കില്ലെ, എടാ നമുക്ക് അവരാരും വരാത്ത സ്ഥലത്ത് പോയി കളിക്കാം .അല്ല എന്നാലും അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ അവർ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി ഇതെല്ലാം ചെയ്യുന്നത് എടാ കെവിനെ നിനക്ക് ഇപ്പൊ പനിയുണ്ടോ ഇല്ലല്ലോ എനിക്കുമില്ല നീ ഞാൻ പറയുന്നത് കേൾക്ക് നീ പോയി നിന്റെ ബാറ്റ് എടുത്ത് വാ നമുക്ക് പോയി കളിക്കാം .ഹലോ... മുബീനെ കേരളത്തിൽ ഒരാൾക്ക് വൈറസ് ബാധിച്ചിരിക്കുന്നു രാജ്യത്തുതന്നെ ആദ്യത്തെ ആളാ നീ കേൾക്കുന്നില്ലേ, ഹലോ മോനേ ഇത് മുബീൻ അല്ല അവൻറെ ബാപ്പയാണ് അവൻ എവിടെയാ അങ്കിൾ. തീരെ സുഖമില്ല കിടക്കുവാ .പിന്നെ വിളിക്കാം .ശരി അങ്കിൾ .ആകെ പൊല്ലാപ്പ് ആയല്ലൊ. ഇനി അവനെങ്ങാനും വൈറസ് ബാധിച്ചോ വഴിയില്ല എന്നാലും ഒന്ന് സാനിറ്റൈസർ ഉപയോഗിച്ചേക്കാം. അമ്മ ആ സാനിറ്ററി എന്തിയേ, ഇപ്പോഴാണോ ഇതെല്ലാം ഓർമ്മ വരുന്നത് അവിടെ കാണും നോക്ക്. മനുവാണല്ലൊ ഫോൺ വിളിക്കുന്നത് എന്തിനാണ് വിളിക്കുന്നത്,എന്താ മനു എന്താ വിശേഷിച്ച് ,നീ ഒന്നും അറിഞ്ഞില്ലേ, എന്ത് അറിഞ്ഞില്ലെന്ന്, എടാ നമ്മുടെ മുബീന് കൊറോണ സ്ഥിരീകരിച്ചു സത്യമാണോ നീ പറയുന്നത് ഇപ്പോ അവൻറെ ഉമ്മ എന്നെ വിളിച്ചിരുന്നു എന്റെ കർത്താവേ, നീ ഒന്ന് സൂക്ഷിക്കണം കേട്ടോ ഞാൻ ഇനി എന്ത് ചെയ്യും ഒന്നും ചെയ്യേണ്ടതില്ല ഇനി പുറത്തിറങ്ങരുത് സോപ്പ് സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് വീട്ടിൽ തന്നെ കഴിയുക .വ്യക്തി ശുചിത്വം ഇല്ലായ്മ മാത്രമല്ല തെറ്റായ കൂട്ടുകെട്ടും എന്നെ തെറ്റായ വഴികളിൽ എത്തിച്ചു.
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ