എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/താങ്ങായ് തണലായ്‌

Schoolwiki സംരംഭത്തിൽ നിന്ന്
താങ്ങായ് തണലായ്‌

അമ്മ തൻ നന്മകൾ പകർന്നേകിടും
പ്രകൃതി തൻ വാത്സല്യം നുകർന്നിടാം
അമ്മതൻ മടിത്തട്ടിൽ കിടന്നിടാം
ഭൂമി തൻ സ്പന്ദനം ഗ്രഹിച്ചിടാം
മാലിന്യം പേറുന്ന പുഴകളിലും
ഇടിഞ്ഞു താഴുന്ന മലകളിലും
പുകഞ്ഞു പൊങ്ങുന്ന നഗരങ്ങളിലും
പ്രകൃതി തൻ നൊമ്പരം വെളിവാകുന്നു
നമുക്ക് സംരക്ഷണ കവചം ഏകിടാം
താങ്ങായി തണലായി നമ്മെ കാക്കും
പ്രകൃതി തൻ നൊമ്പരം മാറ്റിടാം
താങ്ങായി തണലായി മാറിടാം

അഞ്ജന സതീഷ്
1 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത