സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14868 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3}} <center> <poem> കൊറോണ പേരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


 
കൊറോണ
പേരു കേൾക്കുമ്പോൾ പരിഭ്രാന്തി മാത്രമായി,     
 മാനവകുലത്തെ മുഴുവനായ് ,
മരണഭയത്തിൻ്റെ നിഴലിൽ നിർത്തിയ,
 വേനലവധിക്കാലത്തെ കാർന്നുതിന്നീടുന്ന,
ഭീകരനാവുന്നു നീ- കൊറോണ.   
 ഭയത്തിൻ്റെ വിത്ത് വാരിയെറിഞ്ഞവൻ
ജനത്തിനു മുൻപിൽ സ്റ്റാറായീടുന്നു,
 ഈ വിപത്തിൻ്റെ വേരറുത്തീടുവാൻ
വരുവിൻ സഹജരെ അണിനിരന്നീടുവിൻ. 
ഒരുമ തൻ ആയുധം എന്തുക നാമിനി
ധീരമായി നിന്നു പടനയിച്ചീടുവിൻ. 
കൊറോണയെ തുരത്തീടാം. 
രോഗിയെ കാണുകിൽ  ആശ്വാസമോതുക, 
ആതുരസേവയായി തീർത്തിടാം  നമ്മുടെജീവിതം   

എലിസബത്ത് തോമസ്
7B കുന്നോത്ത്  സെന്റ് ജോസഫ് യുപി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത