സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം ആരോഗ്യത്തിനായി
പ്രതിരോധിക്കാം ആരോഗ്യത്തിനായി
"ആരോഗ്യ സംരക്ഷണം, ആയുസ്സിന്റെ രക്ഷ" എന്നത് ഇന്ന് വാക്കുകളിൽ മാത്രം ഒതുങ്ങുന്നതാണ്. ഇന്നത്തെ തലമുറയിൽപെട്ടവർക്ക് രോഗ പ്രതിരോധശേഷി വളരെ കുറവാണ്. പ്രതിരോധശേഷി കുറയുന്നതിന് പ്രധാനമായി മൂന്ന് കാരണങ്ങളാണ് .ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ .കൃത്യമായ വ്യായാമ കുറവ് .പ്രതിരോധ കുത്തിവയ്പ്പുകളുടെ അവഗണന ഭക്ഷണ രീതിയിൽ വന്ന മാറ്റമാണ് ഇന്ന് പുതിയ പുതിയ രോഗങ്ങൾ നമ്മിലേക്ക് എത്താൻ കാരണം. നമ്മുടെ പൂർവികർ പാടത്തും പറമ്പിലും അധ്വാനിച്ച് ഉൽപ്പാധിപ്പിക്കുന്ന ഭക്ഷ്യവസ്തുകളായിരുന്നു ഉപയോഗിച്ചിരുന്നത്. അതിനാൽ അവർക്ക് രോഗ പ്രതിരോധശേഷിയും കൂടുതലായിരുന്നു. എന്നാൽ ഇന്ന് മാർക്കറ്റുകളിൽ നിന്നും നാം വാങ്ങുന്ന ഭക്ഷ്യവസ്തുകളിലെ വിഷാംശം നമ്മെ രോഗികളാക്കുന്നു .നാം കുടിക്കുന്ന ജലത്തിൽ പോലും ഇന്ന് മായമാണ്. ഫുഡ് കളറുകൾ ചേർത്ത പാക്കറ്റുകളിലെ സ്വതിഷ്ടമായ ഭക്ഷണത്തിന്റെ പിന്നാലെ പോകുമ്പോൾ അത് മാരകമായ രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയാണ്.ഇത്തരം ഭക്ഷണ ശീലങ്ങൾ കാരണം നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെയും, തന്മൂലം ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ നമ്മെ കീഴ്പ്പെടുത്തുകയും ചെയ്യുന്നു. ഈ ഭക്ഷണ ശീലത്തിനൊപ്പം ശരിയായ വ്യായാമ കുറവും നമ്മെ വളരെ വേഗം രോഗികളായി മാറ്റുന്നു. മൊബൈൽ ഫോൺ, കംമ്പ്യുട്ടർ, ടെലിവിഷൻ, മുതലായ ആധുനിക ഉപകരണങ്ങൾക്ക് മുന്നിൽ മണിക്കുറുകളോളം ചിലവഴിക്കുന്നു .നമ്മുടെ പഴമക്കാർ പാടത്തും പറമ്പിലും വിനോദങ്ങളിൽ ഏർപ്പെട്ടുന്നതിലൂടെ ശരിയായ വ്യായാമം ലഭിച്ചിരുന്നു.ഇന്നത്തെ തലമുറ ജീവിതശൈലി രോഗങ്ങൾക്ക് അടിമകളാണ് .ഒരു പരിധി വരെ നമ്മുടെ ജീവിത രീതിയാണ് ഇതിനെല്ലാം കാരണം കൃത്യമായി പ്രതിരോധ കുത്തിവയ്പുകൾ എടുക്കാത്തതും ഒരു പരിധി വരെ നമ്മുടെ രോഗ പ്രതിരോധശേഷി കുറയാൻ കാരണമാണ്. നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ട കടമ നമ്മുക്ക് ഓരോരുത്തർക്കുമുണ്ട്. നമ്മുടെ രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് വേണ്ടി പ്രധാനമായും നമ്മുടെ ആഹാരരീതിയിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. അതിനായി നമ്മുടെ പാടത്തും പറമ്പിലും നമ്മുക്ക് ആവശ്യമായ ഭക്ഷ്യവസ്തുകൾ നാം ഉൽപ്പാധിപ്പിക്കണം.അതിനായി ജൈവവളവും, ജൈവ കീടനാശിനികളും ഉപയോഗിക്കണം. പാക്കറ്റുഫുഡുകളറുടെ ഉപയോഗം പരമാവധി കുറയ്ക്കണം, പകരം പഴങ്ങളും പച്ചകറികളും ആഹാരത്തക്ക ധാരാളമായി ഉൾപെടുത്തണം. എല്ലാ വീട്ടിലും ഒരു അടുക്കളത്തോട്ടം എന്ന ആശയത്തിലേക്ക് എത്തിചേരണം.ഇതോടൊപ്പം തന്നെ കൃത്യമായ വ്യായാമവും, പ്രതിരോധ കുത്തിവയ്പ്പുകളും നമ്മുടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കും.രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാൻ നമ്മുക്ക് സാധിക്കുകയും നിപ്പയും കൊറോണയും പോലുള്ള വിപത്തിൽ നിന്നും മുക്തി നേടാനും കഴിയും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ