ജി എച്ച് എസ് തലവടി/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഹാലോ............എന്റെ പേര് കൊറോണ .ഞാൻ പറയാൻ പോകുന്നത് എന്റെ കഥയാണ് .ഞാൻ ആദ്യം രോഗം പകർത്തിയത് ചൈനയിൽ ആയിരുന്നു .കുറച്ചു രാജ്യങ്ങളിൽ പകർത്തിയ ശേഷമാണ് ഞാൻ ഇന്ത്യയിൽ വരുന്നത് .ഇന്ത്യയിൽ ഞാൻ ആദ്യം വന്നത് കേരത്തിലാണ് .എങ്ങനെയെങ്കിലും രോഗം പകർത്തി ആളുകളെ കൊല്ലണം എന്നതാണ് എന്റെ ആഗ്രഹം .കേരളത്തിൽ ഞാൻ ആദ്യം രോഗം പകർത്തിയത് തൃശൂരിലാണ് പിന്നീട് ആലപ്പുഴയിലും കാസർഗോഡും പക്ഷെ പച്ചപിടിച്ചില്ല .ഒന്നാമത്തെ വരവുപോലെ ആയിരുന്നില്ല രണ്ടാമത്തെ വരവ് .രോഗികളുടെ എണ്ണം ഞാൻ കൂട്ടി .രോഗികളുടെ എണ്ണം കൂടുന്ന കണ്ടപ്പോൾ എന്റെ സന്തോഷം വർധിച്ചു .അപ്പോഴാണ് ഇവിടുത്തെ സർക്കാർ ലോകഡൌൺ എന്ന പരിപാടി കൊണ്ട് വരുന്നത് .അതോടെ ജനങ്ങൾ പുറത്തിറങ്ങാതായി എനിക്ക് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് പകർത്താൻ പറ്റാതായി മാത്രമല്ല മാസ്കും സാനിറ്റയിസറുംകൂടി ജനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതും തിരിച്ചടിയായി .ഇതൊക്കെ കാരണം കേരളത്തിലെ രോഗികളുടെ എണ്ണം കുറഞ്ഞു വരുകയാണ് .ഞാൻ ഇനി എന്ത് ചെയ്യും എനിക്കറിയില്ല .നിപ്പ വന്നത് പോലെ തിരിച്ചു പോകേണ്ടി വരുമോ ?പോയേക്കാം അതാ എനിക്ക് നല്ലതു .ഇവിടുത്തെ ജനങ്ങൾ ഓടിക്കുന്നതിലും നല്ലതു ഞാൻ സ്വന്തമായി പോകുന്നതാ ........
ഗോഡ്‌സി സന്തോഷ്
|
9 A ജി വി എച് എച് എസ്സ് എസ്സ് തലവടി തലവടി ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ