എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പൂച്ചയെ രക്ഷിച്ച എലിക്കുട്ടൻമാർ

Schoolwiki സംരംഭത്തിൽ നിന്ന്
18:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഞാനനുഭവിച്ച സന്തോഷം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനനുഭവിച്ച സന്തോഷം

ഒരു ദിവസം രാവിലെ ഞാൻ എണീറ്റപ്പോൾ നല്ല കാറ്റും മഴയും ആയിരുന്നു. മഴയൊക്കെ തോർന്ന നേരത്ത് ഞാൻ മുറ്റത്തിലൂടെ നടന്നു. അപ്പോഴാണ് ഒരു മരക്കൊമ്പ് വീണ് കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു കിളിയുടെ കരച്ചിൽ കേട്ടു. മരക്കൊമ്പിനടുത്തേക്ക് ചെന്ന് നോക്കിയപ്പോൾ കിളിക്കൂട് താഴെ വീണ് കിടക്കുന്നു. അതിലൊരു കുഞ്ഞിക്കിളി കിടന്ന് കരയുന്നു. അതിന്റെ അമ്മയെ കാണാതെ എനിക്ക് സങ്കടം വന്നു. ഞാൻ കുഞ്ഞിനെ എടുത്ത് വീട്ടിലേക്ക് നടന്നു. ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്തു ഒരു സ്പൂൺ കൊണ്ട് വായയിലേക്ക് ഒഴിച്ച് കൊടുത്തു. അപ്പോഴേക്കും കുഞ്ഞിക്കിളി കരച്ചിൽ നിർത്തി. ഞാൻ കുഞ്ഞിക്കിളിയെ എടുത്ത് മുറ്റത്തിലേക്ക് നടന്നു. കിളിക്കൂടിനുള്ളിൽ കുഞ്ഞിക്കിളിയെ കിടത്തി. കൂടുമായി മരത്തിൽ കയറി ഒരു കൊമ്പിൽ കിളിക്കൂട് വച്ചു. ഞാൻ താഴെ ഇറങ്ങി നോക്കിയപ്പോൾ അമ്മക്കിളി വന്നു. കുഞ്ഞിക്കിളിയെ പരിപാലിക്കുന്നത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. അങ്ങനെ അമ്മക്കിളിയും കുഞ്ഞിക്കിളിയും സന്തോഷത്തോടെ അവിടെ കഴിഞ്ഞു.


ശ്രാവൺ പ്രസാദ്
5 A എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ