സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയിഞ്ചിപ്പാറ/അക്ഷരവൃക്ഷം/ലേഖനം
ഉടലകന്നും ഉയിരിയെടുത്തു മിരിക്കേണ്ട കോറോണകാലം
അതിജീവനത്തിൻറെ പുതിയ പാഠങ്ങ ളുമായി ഒരു കോറോണക്കാലം
മലയാളത്തിലെ മഹാകവി അക്കിത്തത്തിൻറെ കവിതയിലെ ൪ വരികൾ ഈ കോറോണകാലത്തു നമ്മെ നന്മയിലേക്ക് നയിക്കുന്നു ഉണർത്തു പാട്ടുനാണ് . ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉടൽ കൊണ്ട് അകന്നും ഉയിരു കൊണ്ട് അടുത്തുമിരുന്നു കരുതലും ജാഗ്രതയും പുലർത്തേണ്ട ഒരു കോറോണക്കാലം. വ്യക്തികൾ തമ്മിലുള്ള അകലം കർശനമായി പാലിക്കാൻ ശ്രദ്ധിക്കുമ്പോൾ , കുടുംബത്തിലെ എല്ലാവരുമായും , പ്രാർത്ഥനകളും നെടുവീർപ്പുകളുമായി ലോകം മുഴുവനുമായും അറിഞ്ഞും അറിയാതെയും നാം കൂടുതൽ അടുക്കുക കൂടിയാണ് . ഫ്രാൻസിസ് പാപ്പായുടെ 35 മാം യുവജന സന്ദേശത്തിലെ യുവജങ്ങളോടുള്ള പാപ്പായുടെ പ്രധാന ചോദ്യമാണ് യുവജനകളെ നിങ്ങൾ ക്ക് മാത്രമേ കരയാൻ കഴിയൂ .അല്ലാത്തവർ കരയില്ല എന്ന് പാപ്പാ പറഞ്ഞു വയ്ക്കുന്നു
ചുറ്റുമുള്ള യാതനകളും ദുഃഖങ്ങളും ,വേദനകളും മരണങ്ങളും നാം കണ്ടില്ലെന്ന് നടിക്കരുത് . മറിച്ച് ഈ ലോകത്തിൽ കരയുകയും , മരിക്കുകയും ചെയ്യുന്നവർ നമ്മെ തുടർച്ചയായി അസ്വസ്ഥ രാക്കണം . ജീവിതത്തിലെ ചില യാഥാർഥ്യങ്ങൾ കണ്ണീർ തുളുമ്പുന്ന കണ്ണുകളുടെയേ നമുക്ക് മനസ്സിലാക്കാനാകൂ ! മനുഷ്യനിർമ്മിതമായ അതിരുകളെ അതിവേഗം അതി ലംഘിച്ചു അനിയന്ത്രിതമായി മാറിയിരിക്കുന്ന ഈ വൈറസ് തകർത്തെറിഞ്ഞ അനേകായിരം ജീവിതങ്ങളെ പ്രാത്ഥന പൂർവ്വം സ്മരിക്കുകയും , പ്രിയപെട്ടവരുടെ ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്യണം. സാമനാത കളില്ലാതെ പ്രകടമാകേണ്ട കാലമാണ് ഇത് . കൊറോണ വൈറസ് പടരുന്നതിന്റെ ഇരട്ടി വേഗത്തിൽ നമ്മുടെ കാരുണ്യപ്രവത്തനങ്ങൾ പടരണം . < |