ഉടലകന്നും ഉയിരിയെടുത്തു മിരിക്കേണ്ട കോറോണകാലം അതിജീവനത്തിൻറെ പുതിയ പാഠങ്ങ ളുമായി ഒരു കോറോണക്കാലം

മലയാളത്തിലെ മഹാകവി അക്കിത്തത്തിൻറെ കവിതയിലെ ൪ വരികൾ ഈ കോറോണകാലത്തു നമ്മെ നന്മയിലേക്ക് നയിക്കുന്നു ഉണർത്തു പാട്ടുനാണ് .

ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കുകയാണത്‌മാവിൽ ആയിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ചിലവാക്കവേ
ഹൃദയത്തിലൂറുന്നു നിത്യനിർമ്മല പൗർണമി
 

    ഉടൽ കൊണ്ട് അകന്നും ഉയിരു കൊണ്ട് അടുത്തുമിരുന്നു കരുതലും ജാഗ്രതയും പുലർത്തേണ്ട ഒരു കോറോണക്കാലം. വ്യക്തികൾ തമ്മിലുള്ള അകലം കർശനമായി പാലിക്കാൻ ശ്രദ്ധിക്കുമ്പോൾ , കുടുംബത്തിലെ എല്ലാവരുമായും , പ്രാർത്ഥനകളും നെടുവീർപ്പുകളുമായി ലോകം മുഴുവനുമായും അറിഞ്ഞും അറിയാതെയും നാം കൂടുതൽ അടുക്കുക കൂടിയാണ് .
   ഫ്രാൻസിസ് പാപ്പായുടെ  35 മാം യുവജന  സന്ദേശത്തിലെ  യുവജങ്ങളോടുള്ള പാപ്പായുടെ പ്രധാന ചോദ്യമാണ് യുവജനകളെ നിങ്ങൾ ക്ക്  മാത്രമേ കരയാൻ കഴിയൂ .അല്ലാത്തവർ കരയില്ല എന്ന് പാപ്പാ  പറഞ്ഞു വയ്ക്കുന്നു 


കരുതലുള്ള കാവൽക്കാരൻ

     ചുറ്റുമുള്ള യാതനകളും ദുഃഖങ്ങളും ,വേദനകളും മരണങ്ങളും നാം കണ്ടില്ലെന്ന് നടിക്കരുത് . മറിച്ച്  ഈ  ലോകത്തിൽ കരയുകയും , മരിക്കുകയും ചെയ്യുന്നവർ നമ്മെ തുടർച്ചയായി  അസ്വസ്ഥ രാക്കണം . ജീവിതത്തിലെ ചില യാഥാർഥ്യങ്ങൾ കണ്ണീർ  തുളുമ്പുന്ന കണ്ണുകളുടെയേ  നമുക്ക് മനസ്സിലാക്കാനാകൂ  ! മനുഷ്യനിർമ്മിതമായ  അതിരുകളെ അതിവേഗം അതി ലംഘിച്ചു  അനിയന്ത്രിതമായി  മാറിയിരിക്കുന്ന  ഈ  വൈറസ് തകർത്തെറിഞ്ഞ  അനേകായിരം ജീവിതങ്ങളെ പ്രാത്ഥന പൂർവ്വം  സ്മരിക്കുകയും , പ്രിയപെട്ടവരുടെ ദുഃഖത്തിൽ  പങ്ക് ചേരുകയും ചെയ്യണം. സാമനാത കളില്ലാതെ  പ്രകടമാകേണ്ട കാലമാണ് ഇത് . കൊറോണ വൈറസ് പടരുന്നതിന്റെ ഇരട്ടി വേഗത്തിൽ നമ്മുടെ കാരുണ്യപ്രവത്തനങ്ങൾ പടരണം . 

ഒറ്റക്കെട്ടായി നേരിടണം

     വലിയ പ്രതിസന്ധി ഘട്ടങ്ങളിലാണ് മാനവരാശി അനിതര സാധാരണമായ ഒത്തുരുമയും  സഹജീവി സ്‌നേഹവും പ്രകടിപ്പിച്ചിട്ടുള്ളതെന്ന്‌ ചരിത്രം പഠിപ്പിക്കുന്നു. കഴിഞ്ഞ രണ്ട്  വർഷങ്ങളിലുണ്ടായ  പ്രളയവും , പ്രളയാന്തര  പ്രവർത്തനങ്ങളും ഇതിന്റെ  വ്യക്തമായ ദ്രഷ്ടാന്തമായി നമ്മുടെ മുമ്പിലുണ്ട് .ഇന്നത്തെ ഈ പ്രതിസന്ധിയേയും  നമുക്ക് അതിജീവിക്കാം പ്രത്യാശ കൈവിടാതിരിക്കുകയാണ് ഈ  അവസരത്തിലെ ഏക അതിജീവനമന്ത്രം . ഭരണ നേതാക്കളുടെ നല്ല നടപടികൾക്ക് പൂർണ പിന്തുണയും .സഹകരണവും നൽകുകയാണ് വേണ്ടത് .അ ത്യാ പത്തിന്റെ ഈ സമയത്തു എല്ലാവരും ഒറ്റക്കെട്ടായി , ഒരേ മനസോടെ , ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കണം .

കൈത്താങ്ങായി .........................................നമ്മുടെ കരങ്ങൾ നീട്ടി

       ഈ  കോറോണക്കാലത്ത് നമുക്ക് കാണാൻ സാധിക്കുന്നത് അനേകം മക്കൾ സ്വയം മറന്ന് നന്മയുടെ  കരങ്ങൾ  നീട്ടി മറ്റുള്ളവർക്ക് കൈത്താങ്ങു ആകുന്ന കാഴ്ച്ചയാണ് . കൊറോണ രോഗികളെ ചികിൽസിക്കാനും , വേണ്ട കരുതലുകളൊരുക്കുവാനും  ഡോക്ടർമാരും , നഴ്‌സ് മാരും , ആസ്പത്രികളെയും , പരിശോധനാ വിഭാഗങ്ങ ളിലെയും  മറ്റു ജീവൻ പോലും അപകടത്തിലാക്കിയാണ് ആരോഗ്യപ്രവർത്തകരെല്ലാം സമൂഹ നന്മയ്ക്കും , രാജ്യ വിശ്രമമില്ലാതെ  ജോലി ചെയ്യുന്നത് . അവരോട് പ്രത്യേക  സ്നേഹവും , കരുതലും പ്രകടമാകണം . പോലീസുകാരും സുരക്ഷാ ഉദ്ദ്യോഗസ്ഥരും  അടക്കമുള്ളവരും പൊതുസുരക്ഷയ്ക്കും , നന്മക്കുമായിട്ടാണ് തെരുവിലിറങ്ങി  ജോലി നിർവഹിക്കുന്നത്.പാലും , പച്ചക്കറിയും , അരിയും , ധാന്യങ്ങളും , പത്രവും മുതൽ മരുന്നുകൾ വരെ വിതരണം ചെയ്യുന്നവർ മുതൽ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന മാധ്യമപ്രവത്തകർ വരെയുള്ളവരെ മാനിക്കാനും നമുക്ക് കഴിയണം . സമൂഹ മാധ്യമങ്ങളിടെയും , അല്ലാതെയും പലതരം ഊഹ പോഹങ്ങളും വ്യാജ വാർത്തകളും പ്രചരിക്കുമ്പോഴും ശരിയായ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നത് അച്ചടി -ദൃശ്യ മാധ്യമങ്ങളാണ് . ഇന്ത്യയിലെ ക്രൈസ്തവ ആശുപത്രികളെല്ലാം കോവിഡ് - 19   ചികിത്സയ്ക്കും മറ്റുമായി വിട്ടു നല്കാൻ കാണിച്ച മാതൃക പിന്തുടർന്നു കൂടുതൽ സ്വകാര്യ ആശുപത്രികളും , വ്യവസായ പ്രമുഖരും സഹായ വാഗദാനവുമായി എത്തിയത് ശുഭവാർത്തയാണ് . ആവിശ്യ സേവനങ്ങളിൽ ഉൾപെട്ടവരെയും , വിവിധ മേഖലകളിലെ സന്നദ്ധ പ്രവർത്തകരോടും, കേന്ദ്ര സംസഥാന സർക്കാരുകളോടുമെല്ലാം രാജ്യവും ജനങ്ങളും കടപ്പെട്ടിരിക്കുന്നു. മറ്റുള്ളവർ സ്വന്തം വീടുകളിൽ കുടുംബങ്ങളോടൊത്തു കഴിയുമ്പോൾ ഇവൻ രാപകലില്ലാതെ കഷ്‍ടപ്പെടുന്നു .

<

സ്നേഹാ ജോയി
6 A സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയി‍ഞ്ചിപ്പാറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം